x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി റീ​ൽ​സു​ക​ൾ വ​ലിയസ്ക്രീനിൽ കാ​ണാം: ആ​പ്പി​ൾ ടി​വി​യി​ലേ​ക്ക് ഇ​ൻ​സ്റ്റാ​ഗ്രാം ആ​പ്പ്!

ടെക് ഡെസ്ക്
Published: October 26, 2026 03:50 PM IST | Updated: October 26, 2026 03:50 PM IST

ന്യൂ​ഡ​ൽ​ഹി: സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ലെ കു​ഞ്ഞു​തി​ര​ശീ​ല​യി​ൽ നി​ന്ന് നി​ങ്ങ​ളു​ടെ ലി​വി​ങ് റൂ​മി​ലെ വ​ലി​യ സ്ക്രീ​നി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാം. ആ​പ്പി​ൾ ടി​വി ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ൻ​സ്റ്റാ​ഗ്രാം ഔ​ദ്യോ​ഗി​ക ആ​പ്പ് പു​റ​ത്തി​റ​ക്കി. ഇ​നി​മു​ത​ൽ റീ​ൽ​സു​ക​ളും ദൈ​ർ​ഘ്യ​മേ​റി​യ വീ​ഡി​യോ​ക​ളും ലൈ​വ് ഷോ​ക​ളും ടി​വി സ്ക്രീ​നി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

ഫോ​ണി​ൽ ഒ​റ്റ​യ്ക്ക് സ്ക്രോ​ൾ ചെ​യ്യു​ന്ന​തി​ന് പ​ക​രം, കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പം ഇ​രു​ന്നു കാ​ണാ​വു​ന്ന രീ​തി​യി​ലാ​ണ് ആ​പ്പി​ൾ ടി​വി​യി​ലെ ഇ​ൻ​സ്റ്റാ​ഗ്രാം ആ​പ്പ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. യാ​ത്രാ​വേ​ള​യി​ൽ ഫോ​ണി​ൽ ക​ണ്ടു തു​ട​ങ്ങി​യ വീ​ഡി​യോ​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യാ​ൽ, വീ​ട്ടി​ലെ​ത്തി ആ​പ്പി​ൾ ടി​വി തു​റ​ന്ന് അ​വി​ടെ​നി​ന്ന് ത​ന്നെ വീ​ണ്ടും ക​ണ്ടു​തു​ട​ങ്ങാ​ൻ സാ​ധി​ക്കും.

ഇ​തി​നാ​യി പു​തി​യ ഡി​വൈ​സ് വാ​ങ്ങേ​ണ്ട​തി​ല്ല. നി​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള ആ​പ്പി​ൾ ടി​വി എ​ച്ച്ഡി അ​ല്ലെ​ങ്കി​ൽ ആ​പ്പി​ൾ ടി​വി 4K പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ tvOS 26.0 അ​ല്ലെ​ങ്കി​ൽ അ​തി​നു​ശേ​ഷ​മു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ വേ​ർ​ഷ​നി​ലേ​ക്ക് അ​പ്‌​ഡേ​റ്റ് ചെ​യ്താ​ൽ മ​തി​യാ​കും.

ആ​പ്പ് എ​ങ്ങ​നെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം?

1. ആ​പ്പി​ൾ ടി​വി ഓ​ൺ ചെ​യ്ത് അ​പ്‌​ഡേ​റ്റ് ഉ​റ​പ്പു​വ​രു​ത്തു​ക.
2. ആ​പ്പ് സ്റ്റോ​ർ (App Store) തു​റ​ന്ന് 'Instagram' എ​ന്ന് സെ​ർ​ച്ച് ചെ​യ്യു​ക.
3. 'Get' ക്ലി​ക്ക് ചെ​യ്ത് സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ലോ​ഗി​ൻ ചെ​യ്യു​ക.

അ​മ​സോ​ൺ ഫ​യ​ർ ടി​വി, ഗൂ​ഗി​ൾ ടി​വി, സാം​സ​ങ് സ്മാ​ർ​ട്ട് ടി​വി എ​ന്നി​വ​യ്ക്ക് ശേ​ഷം ആ​പ്പി​ൾ ടി​വി​യി​ലേ​ക്കും ഇ​ൻ​സ്റ്റാ​ഗ്രാം എ​ത്തി​യ​തോ​ടെ ടി​വി സ്ക്രീ​നു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്.

Tags : appletv Instagram

Recent News

Corehub Up