ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ഗ്രോക്ക് നിർമിച്ച ആദ്യ എഐ ചലച്ചിത്രത്തിന്റെ തുടക്ക ഭാഗങ്ങൾ പുറത്തുവന്നു. ഗ്രീക്ക് ഇതിഹാസ കാവ്യമായ 'ഓഡിസി'യെ (Odyssey) ആസ്പദമാക്കി നിർമിക്കുന്ന പരമ്പരയിലെ ആദ്യ എപ്പിസോഡായ 7 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് 'ഗ്രോക്ക് ഇമാജിൻ' എക്സിലൂടെ പുറത്തുവിട്ടത്.
2026 അവസാനത്തോടെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂർണ ചരിത്ര സിനിമ നിർമിക്കുമെന്ന മസ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ റിലീസ്. വണ്ടർ സ്റ്റുഡിയോസ്, സംവിധായകൻ ദേവ് വാക്കർ എന്നിവരുമായി സഹകരിച്ചാണ് എക്സ് എഐ ഈ ഷോർട്ട് ഫിലിം തയ്യാറാക്കിയത്. കഥാപാത്രങ്ങളുടെ സംഭാഷണം, ദൃശ്യങ്ങൾ, പശ്ചാത്തല ശബ്ദം എന്നിവയെല്ലാം ഗ്രോക്ക് ഇമാജിൻ എന്ന എഐ ടൂൾ ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു.
ട്രോജൻ യുദ്ധത്തിന് പുറപ്പെടാൻ തയ്യാറെടുക്കുന്ന ഗ്രീക്ക് വീരനായകൻ ഒഡീസിയസ്, അദ്ദേഹത്തിന് യാത്രയയപ്പ് നൽകുന്ന ഭാര്യ പെനെലോപ്, പോരാടാൻ പരിശീലിക്കുന്ന മകൻ ടെലിമാക്കസ്, കടലിൽ പോകുന്ന ഗ്രീക്ക് കപ്പലുകൾ എന്നിവയാണ് വീഡിയോയിലുള്ളത്. സാങ്കേതികമായി ദൃശ്യങ്ങൾ മികച്ചതാണെങ്കിലും, കഥാപാത്രങ്ങൾ പുരാതന ഗ്രീക്ക് ഭാഷയ്ക്ക് പകരം വിഡിയോ ഗെയിമുകളിലേതിന് സമാനമായ ബ്രിട്ടീഷ് ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്.
പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ 'ദി ഓഡിസി' തത്സമയ അഭിനേതാക്കളെ വെച്ച് സിനിമയാക്കി വൻ വിജയം നേടിയിരുന്നു. നോളന്റെ ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ വിമർശിച്ചുകൊണ്ട്, തികച്ചും ചരിത്രസത്യങ്ങളോട് നീതി പുലർത്തുന്ന ചിത്രമായിരിക്കും എഐയുടേത് എന്ന് മസ്ക് അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ എഐ പരീക്ഷണം.
വീഡിയോയിലെ ദൃശ്യമികവ് ശ്രദ്ധിക്കപ്പെട്ടെങ്കിലും, പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും രൂക്ഷമായ വിമർശനമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയ്ക്ക് ആവശ്യമായ മാനുഷിക വികാരങ്ങളോ, കലാപരമായ ഘടകങ്ങളോ ഇതിലില്ലെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. സംഭാഷണങ്ങൾ കൃത്രിമത്വമുള്ളതാണെന്നും, ഒരു വീഡിയോ ഗെയിമിന്റെ ബോറിംഗ് രംഗം കാണുന്നതുപോലെയുണ്ടെന്നും പലരും എക്സിൽ കുറിച്ചു. പൂർണമായ ചിത്രം എന്ന് പുറത്തിറങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Watch Episode 1 of our Odyssey series made with Grok Imagine. Let us know in the comments if you
Tags : Grok AI ElonMusk The Odyssey AIGenerated film