Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appletv

ആ​പ്പി​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ഫ​ർ! ഇ​നി ഐ​ക്ലൗ​ഡ് പ്ല​സ് സ​ബ്‌​സ്‌​ക്രി​പ്ഷ​നൊ​പ്പം ആ​പ്പി​ൾ ടി​വി​യും ആ​പ്പി​ൾ ആ​ർ​ക്കേ​ഡും തി​ക​ച്ചും സൗ​ജ​ന്യം

ന്യൂ​ഡ​ൽ​ഹി: ആ​പ്പി​ൾ ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ലും സ​ബ്‌​സ്‌​ക്രി​പ്ഷ​നു​ക​ളി​ലും പു​തി​യ മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പു​തി​യ മാ​റ്റ​ങ്ങ​ൾ പ്ര​കാ​രം ഐ​ക്ലൗ​ഡ് പ്ല​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ധി​ക തു​ക ന​ൽ​കാ​തെ ത​ന്നെ ആ​പ്പി​ൾ ടി​വി, ആ​പ്പി​ൾ ആ​ർ​ക്കേ​ഡ്, ആ​പ്പി​ൾ മ്യൂ​സി​ക് സ്റ്റേ​ഷ​ൻ​സ് എ​ന്നി​വ ല​ഭ്യ​മാ​കും.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ഈ ​ആ​നു​കൂ​ല്യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. അ​തേ​സ​മ​യം, നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 'ആ​പ്പി​ൾ വ​ൺ' സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​വ​സാ​നി​പ്പി​ച്ചു.

ഐ​ക്ലൗ​ഡ് പ്ല​സ് (iCloud+) പു​തി​യ പ്ലാ​നു​ക​ൾ ഇ​വ​യാ​ണ്:

വ്യ​ക്തി​ഗ​ത പ്ലാ​ൻ (₹75/മാ​സം): 50GB ക്ലൗ​ഡ് സ്റ്റോ​റേ​ജ്, ആ​പ്പി​ൾ ആ​ർ​ക്കേ​ഡ് ഗെ​യി​മിം​ഗ് സേ​വ​നം, ആ​പ്പി​ൾ ടി​വി സ്ട്രീ​മിം​ഗ്, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​പ്പി​ൾ മ്യൂ​സി​ക് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ ല​ഭി​ക്കും.

കു​ടും​ബ പ്ലാ​ൻ (₹219/മാ​സം): കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കാ​വു​ന്ന സ്റ്റോ​റേ​ജും മു​ക​ളി​ൽ പ​റ​ഞ്ഞ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും. 2TB Plan (₹749/മാ​സം): കൂ​ടു​ത​ൽ സ്റ്റോ​റേ​ജ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കാ​യി ല​ഭ്യ​മാ​ണ്.

ആ​പ്പി​ൾ വ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് നി​ല​വി​ലെ പ്ലാ​നി​ൽ ത​ന്നെ തു​ട​രാം അ​ല്ലെ​ങ്കി​ൽ വി​ല കു​റ​ഞ്ഞ പു​തി​യ ഐ​ക്ലൗ​ഡ് പ്ല​സി​ലേ​ക്ക് മാ​റാം. ഇ​ന്ത്യ​യി​ൽ ഇ​നി പു​തി​യ​താ​യി ആ​പ്പി​ൾ വ​ൺ സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ഐ​ക്ലൗ​ഡ് പ്ല​സ് ബ​ണ്ടി​ലി​ൽ സ​മ്പൂ​ർ​ണ ആ​പ്പി​ൾ മ്യൂ​സി​ക് ല​ഭി​ക്കി​ല്ല (മ്യൂ​സി​ക് സ്റ്റേ​ഷ​നു​ക​ൾ മാ​ത്രം ല​ഭ്യ​മാ​കും). ആ​പ്പി​ൾ മ്യൂ​സി​ക് വേ​ണ​മെ​ന്നു​ള്ള​വ​ർ ഇ​ൻ​ഡി​വി​ജ്വ​ൽ പ്ലാ​നി​ന് ₹115-ഉം ​ഫാ​മി​ലി പ്ലാ​നി​ന് ₹145-ഉം ​ന​ൽ​കി പ്ര​ത്യേ​ക​മാ​യി സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യേ​ണ്ട​താ​ണ്.

ഐ​ക്ലൗ​ഡ് പ്ല​സും ആ​പ്പി​ൾ മ്യൂ​സി​ക്കും വെ​വ്വേ​റെ എ​ടു​ത്താ​ൽ പോ​ലും പ​ഴ​യ ആ​പ്പി​ൾ വ​ൺ പ്ലാ​നി​നേ​ക്കാ​ൾ ലാ​ഭ​ക​ര​മാ​യി​രി​ക്കും എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

 

Latest News

Corehub Up