ഇൻസ്റ്റാഗ്രാം
ഹൈദരാബാദ്: യൂട്യൂബിന് കടുത്ത മത്സരം നൽകാനൊരുങ്ങി മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാം വീണ്ടും ലോങ്-ഫോർമാറ്റ് വീഡിയോകളിലേക്ക്. അമേരിക്കയിലും ബ്രസീലിലുമുള്ള തെരഞ്ഞെടുക്കപ്പെട്ട ക്രിയേറ്റർമാർക്കായി 90 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹൊറിസോണ്ട വീഡിയോകൾ ഇൻസ്റ്റാഗ്രാം പരീക്ഷിച്ച് തുടങ്ങി.
'ഫീച്ചേഴ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചർ പോഡ്കാസ്റ്റുകൾ, കോമഡി ഷോകൾ തുടങ്ങിയ ദീർഘനേരമുള്ള ഉള്ളടക്കം നിർമ്മിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. റീൽസിലെ ചെറിയ ക്ലിപ്പുകളിൽ നിന്ന് ഉപയോക്താക്കൾക്ക് മുഴുവൻ വീഡിയോയും കാണുന്നതിനായി പൂർണ്ണ രൂപത്തിലേക്ക് റീഡയറക്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും. മുൻപ് പരാജയപ്പെട്ട 'ഐജിടിവി' പരീക്ഷണത്തിന് ശേഷമുള്ള ഇൻസ്റ്റാഗ്രാമിന്റെ അടുത്ത വലിയ ചുവടുവെപ്പാണിത്. മൊബൈലിന് പുറമെ ഇൻസ്റ്റാഗ്രാം ടിവിയിലും ഈ ദീർഘദൂര വീഡിയോ അനുഭവം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Tags : Instagram 90minute videos horizontal youtube