ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ ജീവനക്കാർക്കായി സ്വമേധയാ വിരമിക്കൽ പദ്ധതിക്ക് രൂപം നൽകി മൈക്രോസോഫ്റ്റ്. ഇന്ത്യ, അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ടീമുകളിലെ അർഹരായ ജീവനക്കാർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി പ്രകാരം ഡിസംബർ ഒന്നിനകം ജീവനക്കാർക്ക് തീരുമാനമെടുക്കാം. കമ്പനിയിൽ പൂർത്തിയാക്കിയ ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ അടിസ്ഥാന ശമ്പളം, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽപരമായ പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. ലെവൽ 70 ൽ താഴെയുള്ള ജീവനക്കാർക്കാണ് ഈ സമയം പരിമിതമായ ഓഫർ ലഭ്യമാകുന്നത്. ഇന്ത്യയിൽ ഏകദേശം 23,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. ആഗോളതലത്തിൽ ഏകദേശം 60,000 ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്നാണ് വിലയിരുത്തൽ.
Tags : Microsoft exitoffer employees uk canada india