Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exitoffer

മൈ​ക്രോ​സോ​ഫ്റ്റി​ൽ സ്വ​മേ​ധ​യാ വി​ര​മി​ക്ക​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു; ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​സ​രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി സ്വ​മേ​ധ​യാ വി​ര​മി​ക്ക​ൽ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി മൈ​ക്രോ​സോ​ഫ്റ്റ്. ഇ​ന്ത്യ, അ​മേ​രി​ക്ക, യു​കെ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ തെര​ഞ്ഞെ​ടു​ത്ത ടീ​മു​ക​ളി​ലെ അ​ർ​ഹ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. ക​മ്പ​നി​യു​ടെ ചീ​ഫ് പീ​പ്പി​ൾ ഓ​ഫീ​സ​ർ ആ​മി കോ​ൾമാ​ൻ​ പു​റ​ത്തു​വി​ട്ട ബ്ലോ​ഗ് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ദ്ധ​തി പ്ര​കാ​രം ഡി​സം​ബ​ർ ഒന്നിന​കം ജീ​വ​ന​ക്കാ​ർ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാം. ക​മ്പ​നി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ഓ​രോ വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നും ഒ​രു മാ​സ​ത്തെ അ​ടി​സ്ഥാ​ന ശ​മ്പ​ളം, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, തൊ​ഴി​ൽ​പ​ര​മാ​യ പി​ന്തു​ണ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പാ​ക്കേ​ജ്. ലെ​വ​ൽ 70 ൽ ​താ​ഴെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഈ ​സ​മ​യം പ​രി​മി​ത​മാ​യ ഓ​ഫ​ർ ല​ഭ്യ​മാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 23,000 ജീ​വ​ന​ക്കാ​രാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​നു​ള്ള​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 60,000 ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Latest News

Corehub Up