x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് ചാ​റ്റു​ക​ളി​ൽ പു​തി​യ ഫീ​ച്ച​റു​ക​ൾ; സ​ന്ദേ​ശ​ങ്ങ​ൾ ഇ​നി സ്ഥി​ര​മാ​യി പി​ൻ ചെ​യ്യാം

ടെക് ഡെസ്ക്
Published: October 30, 2026 05:33 PM IST | Updated: October 30, 2026 05:33 PM IST

വാട്സ്ആപ്പ്

മെ​ൻ​ലോ പാ​ർ​ക്ക്: ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഗ്രൂ​പ്പ് ചാ​റ്റു​ക​ളി​ൽ നാ​ല് പു​തി​യ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച് മെ​റ്റാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട്‌​സ്ആ​പ്പ്. മെ​സേ​ജു​ക​ൾ കാ​ലാ​വ​ധി​യി​ല്ലാ​തെ സ്ഥി​ര​മാ​യി പി​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, ഗ്രൂ​പ്പി​ൽ അം​ഗ​മാ​യ​വ​ർ​ക്ക് പ​ഴ​യ ചാ​റ്റ് ഹി​സ്റ്റ​റി പ​ങ്കി​ട​ൽ, ഗ്രൂ​പ്പു​ക​ൾ​ക്ക് മാ​ത്ര​മാ​യി സ്റ്റാ​റ്റ​സ് ഇ​ടാ​നു​ള്ള സൗ​ക​ര്യം, മെ​ൻ​ഷ​നു​ക​ളും മ​റു​പ​ടി​ക​ളും മാ​ത്രം ഫി​ൽ​ട്ട​ർ ചെ​യ്ത് കാ​ണാ​നു​ള്ള ഫീ​ച്ച​ർ എ​ന്നി​വ​യാ​ണ് പു​തി​യ​താ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

തെര​ക്കേ​റി​യ ഗ്രൂ​പ്പ് ചാ​റ്റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും വാ​യി​ക്കാ​ൻ വി​ട്ടു​പോ​യ പ്ര​ധാ​ന സ​ന്ദേ​ശ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്ത​ലു​ക​ൾ ല​ളി​ത​മാ​ക്കു​ന്ന​തു​മാ​ണ് ഈ ​പു​തി​യ അ​പ്‌​ഡേ​റ്റു​ക​ൾ.

ഇ​തു​വ​രെ ഗ്രൂ​പ്പു​ക​ളി​ൽ മെ​സ്സേ​ജു​ക​ൾ പി​ൻ ചെ​യ്യു​മ്പോ​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി തി​ര​ഞ്ഞെ​ടു​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി മു​ത​ൽ കാ​ലാ​വ​ധി​യി​ല്ലാ​തെ പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ, ഗ്രൂ​പ്പ് നി​യ​മ​ങ്ങ​ൾ, പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഗ്രൂ​പ്പി​ൽ സ്ഥി​ര​മാ​യി പി​ൻ ചെ​യ്തു വെ​ക്കാ​ൻ സാ​ധി​ക്കും.

ഗ്രൂ​പ്പി​ൽ നേ​ര​ത്തെ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് സ​മീ​പ​കാ​ല​ത്തെ ചാ​റ്റ് ഹി​സ്റ്റ​റി പ​ങ്കി​ടാ​ൻ ഇ​നി സാ​ധി​ക്കും. ചാ​റ്റി​ൽ അം​ഗ​ത്തി​ന്‍റെ പേ​രി​ൽ ടാ​പ്പ് ചെ​യ്ത് പ​ഴ​യ മെ​സ്സേ​ജു​ക​ൾ കൈ​മാ​റാം. ഈ ​സ​ന്ദേ​ശ​ങ്ങ​ളും എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്റ്റ​ഡ് ആ​യി​രി​ക്കും.

എ​ല്ലാ കോ​ൺ​ടാ​ക്റ്റു​ക​ൾ​ക്കും കാ​ണാ​ൻ പാ​ക​ത്തി​ല​ല്ലാ​തെ, ഒ​രു നി​ർ​ദ്ദി​ഷ്ട ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി സ്റ്റാ​റ്റ​സ് അ​പ്‌​ഡേ​റ്റു​ക​ൾ പ​ങ്കി​ടാ​ൻ ഇ​നി സാ​ധി​ക്കും.

നി​ങ്ങ​ളെ നേ​രി​ട്ട് ടാ​ഗ് ചെ​യ്ത​തോ (@all ഉ​ൾ​പ്പെ​ടെ) നി​ങ്ങ​ളു​ടെ മെ​സ്സേ​ജു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യ​തോ ആ​യ സ​ന്ദേ​ശ​ങ്ങ​ൾ മാ​ത്രം വേ​ർ​തി​രി​ച്ചു കാ​ണാ​ൻ പു​തി​യ ഫി​ൽ​ട്ട​ർ സ​ഹാ​യി​ക്കും. ഇ​ത് വ​ഴി നൂ​റു​ക​ണ​ക്കി​ന് മെ​സേ​ജു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് നി​ങ്ങ​ൾ​ക്ക് വ​ന്ന പ്ര​ധാ​ന സ​ന്ദേ​ശ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താം.

Tags : WhatsApp groupchat features pinned messages

Recent News

Corehub Up