x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത് മി​നി​റ്റി​ൽ ഒ​രു റോ​ബോ​ട്ട്! ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ നി​ർ​മി​ക്കാ​ൻ അ​ത്യാ​ധു​നി​ക ഫാ​ക്ട​റി​യു​മാ​യി ചൈ​ന

ടെക് ഡെസ്ക്
Published: September 17, 2026 11:57 AM IST | Updated: September 17, 2026 11:57 AM IST

പ്രതീകാത്മക ചിത്രം

ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​റ്റ് റോ​ബോ​ട്ടു​ക​ളെ നി​ർ​മി​ക്കു​ന്ന അ​ത്യാ​ധു​നി​ക 'സ്മാ​ർ​ട്ട് ഫാ​ക്ട​റി' തു​റ​ന്ന് ചൈ​ന​യി​ലെ യു​ബെ​ടെ​ക് റോ​ബോ​ട്ടി​ക്സ് (Ubtech Robotics). ചൈ​ന​യി​ലെ ഗു​വാ​ങ്‌​സി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഫാ​ക്ട​റി​യി​ൽ പ്ര​തി​വ​ർ​ഷം 10,000 റോ​ബോ​ട്ടു​ക​ളെ വ​രെ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കും.

പ​ത്ത് മി​നി​റ്റി​ൽ ഒ​രു ഇ​ൻ​ഡ​സ്ട്രി​യ​ൽ ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ട് എ​ന്ന ക​ണ​ക്കി​ലാ​ണ് ഇ​വി​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ വോ​ക്ക​ർ എ​സ് (Walker S), ക്രൂ​സ​ർ (Cruzr) സീ​രീ​സ് റോ​ബോ​ട്ടു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ക, അ​ടു​ക്കി വെ​ക്കു​ക, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം മാ​റ്റു​ക തു​ട​ങ്ങി​യ പ്ര​ധാ​ന ജോ​ലി​ക​ളെ​ല്ലാം ചെ​യ്യു​ന്ന​ത് ക്രൂ​സ​ർ Y1, ക്രൂ​സ​ർ S2 എ​ന്നീ ഹ്യൂ​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളാ​ണ്.

യു​ബെ​ടെ​ക്, സീ​മ​ൻ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച ഡി​ജി​റ്റ​ൽ സി​സ്റ്റ​മാ​ണ് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ നീ​ക്കം മു​ത​ൽ ഉ​ത്പാ​ദ​ന നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​ത് വ​രെ ഈ ​സി​സ്റ്റ​മാ​ണ്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഓ​രോ റോ​ബോ​ട്ടും നാ​ല് മ​ണി​ക്കൂ​റി​ലേ​റെ നീ​ളു​ന്ന സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കും 360ഡി​ഗ്രി വി​ഷ്വ​ൽ ഇ​ൻ​സ്പെ​ക്ഷ​നും വി​ധേ​യ​മാ​കേ​ണ്ട​തു​ണ്ട്. ചൈ​ന​യി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ റോ​ബോ​ട്ടി​ക്‌​സി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Tags : technology china humanoid factory robots

Recent News

Corehub Up