x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-ചൈന അതിർത്തി സമാധാന ചർച്ചകൾക്കായി അജിത് ഡോവൽ ചൈനയിലേക്ക്

വെബ് ഡെസ്ക്
Published: August 23, 2026 06:58 PM IST | Updated: August 23, 2026 06:58 PM IST

അജിത് ഡോവൽ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക് തിരിക്കുന്നു.

ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായാണ് അദ്ദേഹം നിർണായക കൂടിക്കാഴ്ച നടത്തുന്നത്. ഉഭയകക്ഷി ബന്ധങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിന് അതിർത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സമാധാന ചർച്ചകൾ നടക്കുന്നത്.

ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുൻപ് ഈ കൂടിക്കാഴ്ച നടക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിംഗും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്താനും അതുവഴി ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള വഴികൾ ചർച്ച ചെയ്യാൻ അവസരമൊരുങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഉള്ളത്.

Tags : AjitDoval China Border PeaceTalks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up