ബെയ്ജിംഗ്: ചൈനയുമായുള്ള അതിർത്തിപ്രശ്നത്തിൽ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബെയ്ജിംഗിലെത്തി.
ദ്വിദിന ചർച്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും മറ്റ് ഉന്നതരും പങ്കെടുക്കും.
സെപ്റ്റംബർ 12,13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പങ്കെടുക്കുമെന്നു കരുതുന്ന സാഹചര്യത്തിൽ ഡോവലിന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
അതിർത്തിയിലെ പ്രശ്നങ്ങൾക്കു പുറമേ അരുണാചൽപ്രദേശിനെക്കുറിച്ചുള്ള ഭിന്നതയും ഡോവൽ-വാങ് യി ചർച്ചയിൽ ഇടംപിടിക്കും.