Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sentence

മ്യാൻമറിൽ സൂചിക്ക് ശിക്ഷായിളവ്; മുൻ പ്രസിഡന്‍റിന് മോചനം

യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വ് ആം​​​ഗ് സാ​​​ൻ സൂ​​​ചി​​​യു​​​ടെ ശി​​​ക്ഷ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. 2021ലെ ​​​പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​യി​​​ൽ സൂ​​​ചി​​​ക്കൊ​​​പ്പം ത​​​ട​​​വി​​​ലാ​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ൻ മി​​​ന്‍റി​​​ന്‍റെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്കി ജ​​​യി​​​ൽ​​മോ​​​ചി​​​ത​​​നാ​​​ക്കും.

അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ ഭ​​​ര​​​ണം പി​​​ടി​​​ച്ച സൈ​​​നി​​​ക മേ​​​ധാ​​​വി​​​യും അ​​​ടു​​​ത്തി​​​ടെ പ്ര​​​തി​​​പ​​​ക്ഷം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ജ​​​ന​​​റ​​​ൽ മി​​​ൻ ആം​​​ഗ് ലെ​​​യി​​​ൻ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി. സൂ​​​ചി​​​യും വി​​​ൻ വി​​​ന്‍റും അ​​​ട​​​ക്കം 4,335 ത​​​ട​​​വു​​​കാ​​​ർ​​​ക്ക് പൊ​​​തു​​​മാ​​​പ്പ് ന​​​ല്കി​​​ക്കൊ​​​ണ്ടാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

എ​​​ൺ​​​പ​​​തു​​​വ​​​യ​​​സു​​​ള്ള സൂ​​​ചി​​​ക്ക് കോ​​​ട​​​തി പ​​​ല​​​വി​​​ധ കു​​​റ്റ​​​ങ്ങ​​​ളിലായി 27 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ഴി​​​മ​​​തി, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കൃ​​​ത്രി​​​മം തു​​​ട​​​ങ്ങി​​​യ ഒ​​​ട്ടേ​​​റെ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് ഇ​​​ത്ര നീ​​​ണ്ട ശി​​​ക്ഷ.

സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ സൂ​​​ചി​​​യു​​​ടെ ശി​​​ക്ഷ ആ​​​റി​​​ലൊ​​​ന്നാ​​​യി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. സൂ​​​ചി​​​യെ എ​​​വി​​​ടെ​​​യാ​​​ണു ത​​​ട​​​വി​​​ലി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന കാ​​​ര്യം പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.

അ​​​വ​​​ർ ജ​​​യി​​​ൽ​​മോ​​​ചി​​​ത​​​യാ​​​കു​​​മോ അ​​​തോ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽ ആ​​​യി​​​രി​​​ക്കു​​​മോ എ​​​ന്ന​​​തി​​​ലും വ്യ​​​ക്ത​​​ത​​​യി​​​ല്ല. പൊ​​​തു​​​മാ​​​പ്പ് പ്ര​​​കാ​​​രം വ​​​ധ​​​ശി​​​ക്ഷ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​ക​​​ൾ ജീ​​​വ​​​പ​​​ര്യ​​​ന്തം അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും. ജീ​​​വ​​​പ​​​ര്യ​​​ന്ത​​​ക്കാ​​​രു​​​ടെ ശി​​​ക്ഷ 40 വ​​​ർ​​​ഷ​​​മാ​​​യും കു​​​റ​​​ച്ചു. ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​രാ​​​കു​​​ന്ന​​​തി​​​ൽ 179 വി​​​ദേ​​​ശ​​​ിക​​​ളു​​​ണ്ട്. ഇ​​​വ​​​രെ നാ​​​ടു​​​ക​​​ട​​​ത്തും.

Latest News

Corehub Up