Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HongKong

Viral

ഹോ​ങ്കോ​ങ്ങി​ൽ ക​ത്തി​ക്കാ​ട്ടി അ​ക്ര​മി​യു​ടെ പ​രാ​ക്ര​മം; വി​ദേ​ശ വ​നി​ത ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു

ഹോ​ങ്കോ​ങ്ങി​ലെ പ്ര​ശ​സ്ത​മാ​യ ബാ​ഗു​യോ വി​ല്ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ ക​ത്തി​ക്കാ​ട്ടി പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ വി​ക്ടോ​റി​യ റോ​ഡി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ സ​മു​ച്ച​യ​ത്തി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രു വി​ദേ​ശ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​സ​മു​ച്ച​യ​ത്തി​ലെ ത​ന്നെ താ​മ​സ​ക്കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​വെ​ന്നാ​ണ് വി​വ​രം.

ത​ന്‍റെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ നി​ന്നും ഷ​ർ​ട്ടോ ചെ​രി​പ്പോ ഇ​ല്ലാ​തെ ഒ​രു ട്രാ​ക്ക് പാ​ന്‍റ്സ് മാ​ത്രം ധ​രി​ച്ചാ​ണ് യു​വാ​വ് ക​ത്തി​യു​മാ​യി തെ​രു​വി​ലേ​ക്കി​റ​ങ്ങി​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ര​ന് നേ​രെ ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന ഇ​യാ​ൾ, തു​ട​ർ​ന്ന് ത​ട​യാ​നെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യി മ​ൽ​പി​ടു​ത്ത​ത്തി​ലാ​യി.

മ​റ്റ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തു​ന്ന​തി​നി​ടെ അ​വി​ടെ നി​ന്നും മാ​റി​യ അ​ക്ര​മി, വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രി​യെ മു​തു​കി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ ബ​ല​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തു​ക​യും പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​നു​ശേ​ഷം പോ​ലീ​സ് പ്ര​തി​യു​ടെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ല​ത് ചെ​വി​ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ൽ ഒ​രു വ​ള​ർ​ത്തു​പൂ​ച്ച​യെ ക​ണ്ടെ​ത്തി. തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഇ​യാ​ൾ പൂ​ച്ച​യെ ഉ​പ​ദ്ര​വി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പ​രി​ക്കേ​റ്റ പൂ​ച്ച​യെ മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ എ​സ്പി​സി​എ ഏ​റ്റെ​ടു​ത്ത് ചി​കി​ത്സ ന​ൽ​കി വ​രി​ക​യാ​ണ്. യു​വാ​വ് ക​ടു​ത്ത മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up