Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USSanctions

ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി; നാല് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ ഉപരോധം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: ഇ​​​റാ​​​നി​​​ൽ​​നി​​​ന്നു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​നു ഡോ​​​ള​​​റി​​​ന്‍റെ പെ​​​ട്രോ​​​ളി​​​യം, പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ല് ഇ​​​ന്ത്യ​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കും മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കും ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി അ​​​മേ​​​രി​​​ക്ക. യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പ് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

ഇ​​​റാ​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്‌​​​കോ​​​ട്ട് ബെ​​​സ​​​ന്‍റ് തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​ഖ്യാ​​​പി​​​ച്ച ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഇ​​​ക്ക​​​ണോ​​​മി​​​ക് ഔ​​​ട്ട്കാ​​​സ്റ്റ്’ എ​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​നീ​​​ക്കം. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​​ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നും യു​​​എ​​​സ് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

പോ​​​ർ​​​ട്ട് ഈ​​​സ് പാ​​​ർ​​​ട്‌​​​ണേ​​​ഴ്‌​​​സ് എ​​​ൽ​​​എ​​​ൽ​​​പി, സ​​​ദാ​​​ശി​​​വ ഓ​​​വ​​​ർ​​​സീ​​​സ് ലി​​​മി​​​റ്റ​​​ഡ്, പി​​​പി സോ​​​ഫ്റ്റ്‌​​​ടെ​​​ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, പ്ര​​​കൃ​​​തീ​​​സ് ഇ​​​ൻ​​​ഫ്രാ ഇം​​​പെ​​​ക്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കാ​​​ണ് ഉ​​​പ​​​രോ​​​ധ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​റാ​​​നി​​​ൽ​​നി​​​ന്നു പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങ​​​ൽ, വി​​​പ​​​ണ​​​നം എ​​​ന്നി​​​വ​​​യി​​​ൽ ബോ​​​ധ​​​പൂ​​​ർ​​​വം പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​തി​​​നാ​​​ണ് ഈ ​​​ക​​​മ്പ​​​നി​​​ക​​​ളെ ഉ​​​പ​​​രോ​​​ധ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up