x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11 വർഷം കാവലായി ലേഖ; ഇനി വിശ്രാന്തിയിലേക്ക്

സ്വന്തം ലേഖിക
Published: September 19, 2026 10:10 AM IST | Updated: September 19, 2026 10:10 AM IST

സ്നി​ഫ​ർ ഡോ​ഗ് ലേഖ​

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​ക്കും രാ​ഷ്ട്ര​പ​തി​മാ​ർ​ക്കും ഉ​പ​രാ​ഷ്ട്ര​പ​തി​മാ​ർ​ക്കും രാ​ജ്യാ​ന്ത​ര ത​ല​വ​ന്മാ​ർ​ക്കും സു​ര​ക്ഷ​യൊ​രു​ക്കി 11 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു ശേ​ഷം കൊ​ച്ചി സി​റ്റി പൊ​ലി​സി​ന്‍റെ വി​ശ്വ​സ്ത സ്നി​ഫ​ർ ഡോ​ഗാ​യ ലേ​ഖ (ബോ​ബി) ഇ​നി വി​ശ്ര​മ​ത്തി​ലേ​ക്ക്. പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്ന് 20ന് ​ലേ​ഖ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കും.

വി​വി​ഐ​പി സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലെ അ​തീ​വ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ർ​ണാ​യ​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ലേ​ഖ​യു​ടെ സേ​വ​ന​കാ​ലം നി​റ​യെ ഓ​ർ​മ​ക​ളാ​ണ്. എ​ക്സ്പ്ലോ​സീ​വ് ഡോ​ഗാ​യി കൊ​ച്ചി​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും നി​ര​വ​ധി വി​വി​ഐ​പി ഡ്യൂ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ലേ​ഖ, സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലെ വി​ശ്വ​സ്ത ക​ണ്ണും മൂ​ക്കും ആ​യി​രു​ന്നു.

ജ​നി​ച്ച് മൂ​ന്ന് മാ​സം തി​ക​യും മു​മ്പ് വൈ​റ്റി​ല സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ് ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട ലേ​ഖ​യെ കൊ​ച്ചി സി​റ്റി പൊ​ലി​സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു​മാ​സം പ്രാ​യ​മാ​യ​പ്പോ​ൾ തൃ​ശൂ​ർ കേ​ര​ള പൊ​ലി​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​യ​ച്ചു. ഒ​മ്പ​തു​മാ​സ​ത്തെ ക​ഠി​ന പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി 2016 മാ​ർ​ച്ചി​ൽ കൊ​ച്ചി സി​റ്റി പൊ​ലി​സ് കെ9 ​ഡോ​ഗ് സ്ക്വാ​ഡി​ൽ അം​ഗ​മാ​യി.

പ്ര​ധാ​ന​മ​ന്ത്രി, രാ​ഷ്ട്ര​പ​തി​മാ​ർ, ഉ​പ​രാ​ഷ്ട്ര​പ​തി​മാ​ർ, മ​റ്റ് രാ​ജ്യാ​ന്ത​ര ത​ല​വ​ന്മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ന്ദ​ർ​ശ​ന വേ​ള​ക​ളി​ൽ നി​ര​വ​ധി ത​വ​ണ ലേ​ഖ എ​ക്സ്പ്ലോ​സീ​വ് പ​രി​ശോ​ധ​നാ ഡ്യൂ​ട്ടി നി​ർ​വ​ഹി​ച്ചു. എ​സ്.​സി.​പി.​ഒ​മാ​രാ​യ റി​ജു​വും നി​ഖി​ൽ സേ​വ്യ​റും ലേ​ഖ​യു​ടെ ഹാ​ൻ​ഡ്ല​ർ​മാ​രാ​യി​രു​ന്നു.

സ​ല്യൂ​ട്ട് ന​ൽ​കി യാ​ത്ര​യ​യ​പ്പ്

20ന് ​രാ​വി​ലെ 10.30ന് ​തൃ​പ്പൂ​ണി​ത്തു​റ എ.​ആ​ർ. ക്യാ​മ്പി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ലേ​ഖ​യ്ക്ക് ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ്. കൊ​ച്ചി സി​റ്റി ഡി.​എ​ച്ച്.​ക്യു. ക​മാ​ൻ​ഡ​ന്‍റ് സു​രേ​ഷ്, ലേ​ഖ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കും. കെ9 ​ഡോ​ഗ് സ്ക്വാ​ഡി​ലെ മ​റ്റ് നാ​യ​ക​ൾ ലേ​ഖ​യ്ക്ക് സ​ല്യൂ​ട്ട് ന​ൽ​കും.


കെ.​എ.​പി.1 അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് റോ​യി, ഡി.​എ​ച്ച്.​ക്യു. ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. കേ​ര​ള പൊ​ലി​സ് അ​ക്കാ​ദ​മി​യി​ലെ ഡോ​ഗ് റി​ട്ട​യ​ർ​മെ​ന്റ് സെ​ന്റ​റാ​യ വി​ശ്രാ​ന്തി​യി​ലാ​കും ഇ​നി ലേ​ഖ​യു​ടെ വി​ശ്ര​മ​ജീ​വി​തം.

Tags : guard Lekha Dog Kochi city Police

Recent News

Corehub Up