Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City

Kozhikode

ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 20 മു​ത​ൽ 31 വ​രെ ക​ർ​ശ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ർ​ക്കിം​ഗ് നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ചെ​യ്യു​ക​യോ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റി ഉ​ട​മ​യി​ൽ നി​ന്ന് തു​ക ഈ​ടാ​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

പ്ര​ധാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ:

• പാ​ർ​ക്കിം​ഗ് നി​രോ​ധ​നം: ബ​സ് സ്റ്റോ​പ്പു​ക​ൾ, ജം​ഗ്ഷ​നു​ക​ൾ, വ​ള​വു​ക​ൾ, ഫു​ട്പാ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. വ്യാ​പാ​രി​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഫു​ട്പാ​ത്തി​ലൂ​ടെ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും.
• വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം: രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 11 വ​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.
• പാ​ള​യം-​പൂ​ന്താ​നം ജം​ഗ്ഷ​ൻ: രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 10 വ​രെ യാ​തൊ​രു​വി​ധ പാ​ർ​ക്കി​ങ്ങോ ക​ച്ച​വ​ട​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല. മാ​ർ​ക്ക​റ്റി​ലേ​ക്ക് ലോ​റി​ക​ൾ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും അ​നു​മ​തി​യു​ണ്ടാ​കി​ല്ല
• ഇ​ന്‍റ​ർ സ്റ്റേ​റ്റ് ബ​സു​ക​ൾ: പൂ​ന്താ​നം ഭാ​ഗ​ത്ത് രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ സ്റ്റേ​റ്റ് ബ​സു​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം ഒ​രേ സ​മ​യം ര​ണ്ട് ബ​സു​ക​ൾ മാ​ത്ര​മേ പാ​ർ​ക്ക് ചെ​യ്യാ​വൂ. ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം.
• ബ​സു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾ​ക്കും നി​യ​ന്ത്ര​ണം: ബ​സു​ക​ൾ നി​ശ്ചി​ത സ്റ്റോ​പ്പു​ക​ളി​ൽ മാ​ത്രം റോ​ഡ​രി​കി​ലേ​ക്ക് ചേ​ർ​ത്ത് നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റ​ണം. ഓ​ട്ടോ​റി​ക്ഷ​ക​ൾ അ​നു​വ​ദി​ച്ച സ്റ്റാ​ന്‍റു​ക​ളി​ൽ മാ​ത്ര​മേ നി​ർ​ത്തി​യി​ടാ​വൂ. മാ​വൂ​ർ റോ​ഡ് പു​തി​യ സ്റ്റാ​ൻ​ഡ് ബ​സ് ബേ​യ്ക്ക് മു​ൻ​വ​ശ​വും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​വും ഓ​ട്ടോ​ക​ൾ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല.
• സ്ട്രീ​റ്റ് വെ​ൻ​ഡിം​ഗ്: ലൈ​സ​ൻ​സു​ള്ള ത​ട്ടു​ക​ട​ക​ളും ഉ​ന്തു​വ​ണ്ടി​ക​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്ക​ണം. അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

District News

ആ​വേ​ശ​പ്പൂ​ര​ത്തി​ന് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം

കൊ​ച്ചി: ഒ​രു പ​ക​ൽ​ദൂ​ര​മേ ഇ​നി​യു​ള്ളൂ...! തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​വേ​ശ​നാ​ളു​ക​ൾ​ക്ക് ഇ​ന്നു കൊ​ട്ടി​ക്ക​ലാ​ശം. പ​ര​സ്യ​പ്ര​ചാ​ര​ണം തീ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ, ശ​ക്തി​യും പോ​രാ​ട്ട​വീ​ര്യ​വും തെ​ളി​യി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട സ​ന്നാ​ഹ​ങ്ങ​ളി​ലാ​ണു രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും.

ജി​ല്ല​യി​ൽ 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണം അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലാ​ണ്. ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥ​യി​ലും പ്ര​ചാ​ര​ണ​ത്തി​ലും കൊ​ടും​ചൂ​ട് ത​ന്നെ.

മി​ക്ക​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ണ്ഡ​ലം​ത​ല പൊ​തു​പ​ര്യ​ട​ന പ​രി​പാ​ടി​ക​ളും റോ​ഡ് ഷോ​ക​ളും ഇ​ന്ന​ലെ​യോ​ടെ പൂ​ർ​ത്തി​യാ​യി. ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ളു​ടെ​യും എ​ൻ​ഡി​എ​യു​ടെ​യും ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ ജി​ല്ല​യി​ൽ വി​വി​ധ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ റോ​ഡ് ഷോ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത് അ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി.

ഇ​ന്ന് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ഖ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മു​ന്ന​ണി​ക​ൾ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​സ്പെ​ൻ​സു​ക​ളു​മാ​യി അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കാ​നും ചി​ല​യി​ട​ങ്ങ​ളി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ ക​ലാ​ശ​ക്കൊ​ട്ടി​ന്‍റെ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങും.

സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഓ​രോ മു​ന്ന​ണി​ക്കും നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​കും കൊ​ട്ടി​ക്ക​ലാ​ശം അ​നു​വ​ദി​ക്കു​ക. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ണ്ഡ​ല​ങ്ങ​ളി​ലു​ണ്ടാ​കും.

പ്ര​തീ​ക്ഷ​യോ​ടെ മു​ന്ന​ണി​ക​ൾ

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ങ്കി​ലും 14 മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​മാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും ന​ട​ത്തി​യ​ത്. മി​ക​ച്ച വി​ജ​യം നേ​ടാ​നാ​കു​മെ​ന്നാ​ണ് മു​ന്ന​ണി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം.

എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മി​ക​ച്ച വി​ജ​യം നേ​ടാ​വു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്നു യു​ഡി​എ​ഫ് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​മാ​യ ക​ള​മ​ശേ​രി, കോ​ത​മം​ഗ​ലം, കു​ന്ന​ത്തു​നാ​ട്, വൈ​പ്പി​ൻ, കൊ​ച്ചി മ​ണ്ഡ​ല​ങ്ങ​ൾ ഇ​ക്കു​റി തി​രി​ച്ചു​പി​ടി​ക്കും. യു​ഡി​എ​ഫി​ൽ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള പ്ര​ചാ​ര​ണ​വും മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​നാ​യ​തും നേ​ട്ട​മാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു. യു​ഡി​എ​ഫി​ലെ ഏ​ഴു സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

2021ലേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ‍​യി​ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദം. യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ൾ പ​ല​തും പി​ടി​ച്ചെ​ടു​ക്കും. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ട്ടി​മ​റി​ജ​യ​മു​ണ്ടാ​കു​മെ​ന്നും ഇ​ട​തു​നേ​താ​ക്ക​ൾ പ​റ​യു​ന്നു. എ​ൽ​ഡി​എ​ഫി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ അ​ഞ്ചു പേ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
കു​ന്ന​ത്തു​നാ​ട്, തൃ​പ്പൂ​ണി​ത്തു​റ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന എ​ൻ​ഡി​എ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ട്വ​ന്‍റി 20 കൂ​ട്ടു​കെ​ട്ടി​ലു​ള്ള ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന​ത് ആ ​പാ​ർ‌​ട്ടി​യ്ക്കും ബി​ജെ​പി​യ്ക്കും നി​ർ​ണാ​യ​ക​മാ​കും.


ഇ​ന്ന​ത്തെ കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞാ​ൽ, അ​വ​സാ​ന​വ​ട്ട വി​ശ​ക​ല​ന​ങ്ങ​ളു​ടെ​യും വോ​ട്ടു​റ​പ്പി​ക്ക​ലു​ക​ളു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​ടെ​യും ഒ​രു ദി​നം കൂ​ടി. മ​റ്റ​ന്നാ​ൾ പോ​ളിം​ഗ്ബൂ​ത്തി​ലേ​ക്ക്.

Sports

സി​​റ്റി Vs സ​​താം​​പ്ട​​ണ്‍

ല​​ണ്ട​​ന്‍: എ​​ഫ്എ ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ന്‍റെ സെ​​മി ഫൈ​​ന​​ല്‍ ഡ്രോപൂ​​ര്‍​ത്തി​​യാ​​യി.

സെ​​മി​​യി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി സ​​താം​​പ്ട​​ണി​​നെ​​യും ചെ​​ല്‍​സി ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡി​​നെ​​യും നേ​​രി​​ടും.

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ക്വാ​​ര്‍​ട്ട​​റി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത് (4-0). പോ​​ര്‍​ട്ട് വാ​​ലി​​നെ 0-7നു ത​​ക​​ര്‍​ത്താ​​ണ് ചെ​​ല്‍​സി​​യു​​ടെ സെ​​മി പ്ര​​വേ​​ശം. ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യെ 1-2ന് ​​അ​​ട്ടി​​മ​​റി​​ച്ചാ​​ണ് സ​​താം​​പ്ട​​ണ്‍ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്.

ലീ​​ഡ്‌​​സ്; 39

പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ 4-2നു ​​വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്തും അധിക സമയത്തും 2-2 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. 39 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡ് ഒ​​രു സെ​​മി ഫൈ​​ന​​ല്‍ ബെ​​ര്‍​ത്ത് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്.

Sports

വ​​നി​​താ സൂ​​പ്പ​​ർ ലീ​​ഗ്: സി​​റ്റി​​ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം

ഓ​​ൾ​​ഡ് ട്ര​​ഫോ​​ർ​​ഡ്: ആ​​ദ്യ പ​​കു​​തി​​യി​​ലെ വി​​വി​​യാ​​ൻ മി​​ഡെ​​മ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് (3-0) മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രേ മി​​ന്നും ജ​​യം.

ജ​​യ​​ത്തോ​​ടെ വ​​നി​​താ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ 2016ന് ​​ശേ​​ഷം ലീ​​ഗ് കി​​രീ​​ട​​മെ​​ന്ന സ്വ​​പ്ന​​ത്തി​​ലേ​​ക്ക് സി​​റ്റി കൂ​​ടു​​ത​​ൽ അ​​ടു​​ത്തു. ആ​​ദ്യ പ​​കു​​തി​​യു​​ടെ 17, 19 മി​​നി​​റ്റു​​ക​​ളി​​ൽ വി​​വി​​യാ​​ൻ മി​​ഡെ​​മ യു​​ണൈ​​റ്റ​​ഡ് വ​​ല കു​​ലു​​ക്കി. ര​​ണ്ടാം പ​​കു​​തി​​യി​​ൽ കാ​​സ്പ​​രി​​ജി സി​​റ്റി​​യു​​ടെ മൂ​​ന്നാം ഗോ​​ളും നേ​​ടി ത​​ക​​ർ​​പ്പ​​ൻ ജ​​യ​​മൊ​​രു​​ക്കി.


വി​​ജ​​യ​​ത്തോ​​ടെ 22 മ​​ത്സ​​ര​​ങ്ങ​​ളി​​ലെ 19 എ​​ണ്ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​പ്പോ​​ൾ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള സി​​റ്റി​​ക്ക് 49 പോ​​യി​​ന്‍റാ​​യി. എ​​മി​​റേ​​റ്റ്സി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ടോ​​ട്ട​​ൻ​​ഹാ​​മി​​നെ 2-5ന് ​​തോ​​ൽ​​പ്പി​​ച്ച ആ​​ഴ്സ​​ണ​​ൽ 11 പോ​​യി​​ന്‍റു​​ക​​ൾ പി​​ന്നി​​ലാ​​യി 38 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

SUNDAY DEEPIKA

THE RISE OF മുംബൈ

1662 മേ​യ് 21.
പോ​ർ​ച്ചു​ഗ​ലി​ലെ രാ​ജാ​വാ​യ ജോ​ൺ നാ​ലാ​മ​ന്‍റെ മ​ക​ൾ കാ​ത​റി​ൻ ഓ​ഫ് ബ്ര​ഗാ​ൻ​സ രാ​ജ​കു​മാ​രി​യും ഇം​ഗ്ല​ണ്ടി​ലെ ചാ​ൾ​സ് ര​ണ്ടാ​മ​ൻ രാ​ജാ​വും ത​മ്മി​ലു​ള്ള വി​വാ​ഹം അ​ന്നാ​യി​രു​ന്നു. ര​ണ്ടു വ്യ​ക്തി​ക​ളോ കു​ടും​ബ​ങ്ങ​ളോ എ​ന്ന​തി​ലു​പ​രി ലോ​ക​ച​രി​ത്ര​ത്തെ​ത്ത​ന്നെ മാ​റ്റി​മ​റി​ച്ച രാ​ഷ്ട്രീ​യ സ​ഖ്യ​മാ​യി​രു​ന്നു ഈ ​വി​വാ​ഹം. വി​സ്മ​യി​പ്പി​ച്ച വി​വാ​ഹ സ​മ്മാ​ന​ങ്ങ​ളാ​ണ് മ​ക​ൾ​ക്കാ​യി ജോ​ൺ രാ​ജാ​വ് ഇം​ഗ്ല​ണ്ടി​നു ന​ൽ​കി​യ​ത്. അ​തി​ലൊ​ന്ന് പോ​ർ​ച്ചു​ഗീ​സ് ഭ​ര​ണ​ത്തി​നു​കീ​ഴി​ൽ ഉ​ണ്ടാ​യി​രു​ന്ന ബോം​ബെ ദ്വീ​പ് ന​ഗ​ര​മാ​യി​രു​ന്നു. ഒ​രു രാ​ജ​കു​മാ​രി​യു​ടെ വി​വാ​ഹം​കൊ​ണ്ട് ഒ​രു ന​ഗ​ര​ത്തി​ന്‍റെ ഭാ​വി​യും ഒ​രു സാ​മ്രാ​ജ്യ​ത്തി​ന്‍റെ വ്യാ​പാ​ര ഭൂ​മി​ശാ​സ്ത്ര​വും മാ​റി​മ​റി​ഞ്ഞ ക​ഥ... അ​വി​ടെ തു​ട​ങ്ങു​ന്നു ബോം​ബെ​യു​ടെ ക​ഥ..

ഏ​ഴു ദീ​പു​ക​ൾ ഒ​ന്നാ​യി

ചാ​ൾ​സ് രാ​ജാ​വി​ന് അ​ജ്ഞാ​ത​മാ​യ ഇ​ട​മാ​യി​രു​ന്നു ഈ ​ദ്വീ​പു​ക​ളു​ടെ കൂ​ട്ടം. അ​ദ്ദേ​ഹ​മ​ത് 1668 ൽ ​ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​ക്ക് ചെ​റി​യ വാ​ർ​ഷി​ക കൂ​ലി​ക്ക് കൈ​മാ​റി. അ​വി​ടെ​യാ​ണ് മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് വീ​ശാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തൊ​രു സാ​ധാ​ര​ണ തീ​ര​മ​ല്ലെ​ന്നും മ​ഴ​ക്കാ​ല​ത്തും ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി നി​ൽ​ക്കാ​വു​ന്ന പ്ര​കൃ​തി​ദ​ത്ത തു​റ​മു​ഖ​മാ​ണെ​ന്നും ക​മ്പ​നി തി​രി​ച്ച​റി​ഞ്ഞു.


അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് നേ​രി​ട്ടു​ള്ള വ​ഴി​ക​ൾ. പേ​ർ​ഷ്യ, അ​റേ​ബ്യ, ആ​ഫ്രി​ക്ക, യൂ​റോ​പ്പ്.. എ​ല്ലാ​യി​ട​ത്തേ​ക്കും തു​റ​ന്ന ക​ട​ൽ​പ്പാ​ത​ക​ൾ. ബ്രി​ട്ടീ​ഷു​കാ​ർ ഒ​രു വ​ലി​യ പ​രീ​ക്ഷ​ണം തു​ട​ങ്ങി- ദ്വീ​പു​ക​ളെ ഒ​ന്നാ​ക്ക​ൽ. ബോം​ബെ, പ​രേ​ൽ, മ​സ്ഗാ​വ്, മാ​ഹിം, കൊ​ളാ​ബ, വ​ർ​ളി, ഓ​ൾ​ഡ് വു​മ​ൺ​സ് ഐ​ല​ൻ​ഡ് എ​ന്നീ ഏ​ഴു ദീ​പു​ക​ൾ. ഇ​വ​യ്ക്കി​ട​യി​ൽ ചെ​ളി​ക്കാ​ടു​ക​ളും ക​ട​ലും. അ​വ​ർ കെ​ട്ടു​ക​ൾ പ​ണി​തു... ക​ട​ൽ ത​ട​ഞ്ഞു... ക​ര​ക​ളെ യോ​ജി​പ്പി​ച്ചു. ക്ര​മേ​ണ അ​ത് ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്ന​ന​ഗ​ര​മാ​യി- ബോം​ബെ!

വ​ൻ​ന​ഗ​ര​ത്തി​ന്‍റെ പി​റ​വി

അ​റ​ബി​ക്ക​ട​ലി​ന്‍റെ തി​ര​ക​ൾ ത​ഴു​കി​യി​രു​ന്ന ആ ​ദ്വീ​പു​ക​ളു​ടെ കൂ​ട്ടം അ​ങ്ങ​നെ ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യി. വ്യാ​പാ​രം സം​ര​ക്ഷി​ക്കാ​ൻ അ​വ​ർ ബോം​ബെ കോ​ട്ട പ​ണി​തു. ക​പ്പ​ലു​ക​ൾ എ​ത്തി. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ്യാ​പാ​രി​ക​ൾ ഇ​വി​ടേ​ക്കൊ​ഴു​കി. പാ​ർ​സി​ക​ൾ, ഗു​ജ​റാ​ത്തി​ക​ൾ, മാ​ർ​വാ​ടി​ക​ൾ, യ​ഹൂ​ദ​ർ, യൂ​റോ​പ്യ​ൻ​മാ​ർ... ഒ​രു ബ​ഹു​ഭാ​ഷാ സാം​സ്കാ​രി​ക ന​ഗ​ര​ത്തി​ന്‍റെ വി​ത്തു​ക​ൾ അ​പ്പോ​ൾ​ത​ന്നെ അ​വി​ടെ വി​ത​യ്ക്ക​പ്പെ​ട്ടു.

1860ക​ളി​ൽ അ​മേ​രി​ക്ക​യി​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധം തു​ട​ങ്ങി. അ​മേ​രി​ക്ക​യി​ൽ നി​ന്ന് പ​രു​ത്തി​നാ​ര് യൂ​റോ​പ്പി​ലേ​ക്ക് എ​ത്താ​താ​യി. ബ്രി​ട്ടീ​ഷ് മി​ല്ലു​ക​ൾ​ക്ക് പ​രു​ത്തി വേ​ണം. അ​വ​രു​ടെ ക​ണ്ണു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ഞ്ഞു. അ​തി​ൽ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റി​യ​ത് ബോം​ബെ. ന​ഗ​ര​ത്തി​ലേ​ക്ക് പെ​ട്ടെ​ന്ന് പ​ണ​മൊ​ഴു​കി. മി​ല്ലു​ക​ൾ ഉ​യ​ർ​ന്നു. തു​റ​മു​ഖ​ത്ത് തി​ര​ക്കേ​റി. വ്യാ​പാ​രി​ക​ൾ സ​മ്പ​ന്ന​രാ​യി. ബോം​ബെ ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഹൃ​ദ​യ​മാ​യി.

ഗ​താ​ഗ​ത​ത്തി​നാ​യി കൂ​ടു​ത​ൽ റോ​ഡു​ക​ൾ പ​ണി​തു. റെ​യി​ൽ​വേ എ​ത്തി. ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ ഉ​യ​ർ​ന്നു. 1865ലാ​ണ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ മും​ബൈ (എം​സി​ജി​എം) രൂ​പീ​ക​രി​ച്ച​ത്. ആ​ർ​ത​ർ ക്രോ​ഫോ​ർ​ഡ് ആ​യി​രു​ന്നു ആ​ദ്യ​ത്തെ മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ. ഗി​ർ​ഗാം റോ​ഡി​ലെ ടെ​ർ​മി​ന​സി​ലെ ഒ​രു ചെ​റി​യ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു മു​നി​സി​പ്പാ​ലി​റ്റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 1872ലെ ​ആ​ദ്യ​ത്തെ പ്ര​ധാ​ന അ​ഖി​ലേ​ന്ത്യാ സെ​ൻ​സ​സി​ൽ ബോം​ബെ​യി​ലെ ജ​ന​സം​ഖ്യ 6,44,405. അ​ങ്ങ​നെ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യും ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ലെ ല​ണ്ട​നു ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യും ബോം​ബെ ഉ​യ​ർ​ന്നു.

ഗോ​ഥി​ക് മ​ഹ​ത്വം

1884 ഡി​സം​ബ​ർ ഒ​മ്പ​തി​ന് അ​ന്ന​ത്തെ വൈ​സ്രോ​യി റി​പ്പ​ൺ പ്ര​ഭു മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മ​ന്ദി​ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. കെ​ട്ടി​ട​ത്തി​നാ​യി ര​ണ്ടു ഡി​സൈ​നു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഒ​ന്ന് ഫ്ര​ഡ​റി​ക് വി​ല്യം സ്റ്റീ​വ​ൻ​സ് ചെ​യ്ത ഗോ​ഥി​ക് ശൈ​ലി​യി​ലു​ള്ള​ത്. മ​റ്റൊ​ന്ന് റോ​ബ​ർ​ട്ട് ഫെ​ലോ​സ് ചി​ഷോം അ​വ​ത​രി​പ്പി​ച്ച ഇ​ൻ​ഡോ-​സാ​ര​സെ​നി​ക് മാ​തൃ​ക. ഒ​ടു​വി​ൽ വെ​നീ​ഷ്യ​ൻ ഗോ​ഥി​ക് ഇ​ൻ​ഡോ-​സാ​ര​സെ​നി​ക് എ​ന്നി​വ​യു​ടെ സ​മ​ന്വ​യം അം​ഗീ​ക​രി​ച്ചു; പ​ണി ആ​രം​ഭി​ച്ചു. സ്റ്റീ​വ​ൻ​സാ​യി​രു​ന്നു എ​ൻ​ജി​നീ​യ​ർ; നി​ർ​മാ​ണ ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​ന്. റാ​വു സാ​ഹി​ബ് സീ​താ​റാം ഖ​ണ്ഡേ​റാ​വു റെ​സി​ഡ​ന്‍റ്് എ​ൻ​ജി​നീ​യ​ർ. 11,88,082 രൂ​പ​യാ​യി​രു​ന്നു എ​സ്റ്റി​മേ​റ്റ് തു​ക​യെ​ങ്കി​ലും 11,19,969 രൂ​പ ചെ​ല​വി​ൽ പ​ണി പൂ​ർ​ത്തി​യാ​യി. 1893 ജൂ​ലൈ 31 ന് ​ബോം​ബെ​യു​ടെ മു​നി​സി​പ്പി​ൽ ഭ​ര​ണ​ത്തി​ന്‍റെ പി​താ​വാ​യി അ​റി​യ​പ്പെ​ടു​ന്ന സ​ർ ഫി​റോ​സ് ഷാ ​മേ​ത്ത മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്ലി​ൽ കൊ​ത്തി​യ ശി​ല്പം

ഛത്ര​പ​തി ശി​വ​ജി ടെ​ർ​മി​ന​സി​നോ​ടു ചേ​ർ​ന്നു​ള്ള തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ദൃ​ശ്യ​മാ​കു​ന്ന ബൃ​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മ​ന്ദി​രം ന​ഗ​ര​ത്തി​ന്‍റെ ഭ​ര​ണ​കേ​ന്ദ്രം മാ​ത്ര​മ​ല്ല, ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ലെ ശി​ല്പ​ക​ല​യു​ടെ അ​ട​യാ​ളം​കൂ​ടി​യാ​ണ്. ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ലാ​ൻ​ഡ്മാ​ർ​ക്കാ​യി ഇ​തു നി​ല​കൊ​ള്ളു​ന്നു.

ബൃ​ഹ​ൻ മും​ബൈ കോ​ർ​പ​റേ​ഷ​ൻ മ​ന്ദി​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം 255 അ​ടി ഉ​യ​ര​ത്തി​ൽ തേ​ൻ​നി​റ​മു​ള്ള ക​ല്ലി​ൽ​തീ​ർ​ത്ത ഗോ​പു​ര​മാ​ണ്. ഇ​തി​ലാ​ക​ട്ടെ വെ​ളു​ത്ത ക​ല്ലി​ന്‍റെ വ​ര​ക​ളാ​ൽ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കു​ർ​ള ക​ല്ലു​ക​ളും മ​ലാ​ഡ് പ്ര​ദേ​ശ​ത്തെ ബ​സാ​ൾ​ട്ട് ക​ല്ലു​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ​വി​ശേ​ഷ നി​റ​വും ദൃ​ഢ​ത​യും ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. പ്ര​ധാ​ന വാ​സ്തു​വി​ദ്യാ സ​വി​ശേ​ഷ​ത 234.6 അ​ടി ഉ​യ​ര​മു​ള്ള മ​ധ്യ​താ​ഴി​ക​ക്കു​ട​മാ​ണ്. പ്ര​ധാ​ന താ​ഴി​ക​ക്കു​ട​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തെ ചി​ത്ര​പ്പ​ണി​ക​ൾ 24 കാ​ര​റ്റ് സ്വ​ർ​ണം പൂ​ശി​യി​രി​ക്കു​ന്ന​തി​നാ​ൽ അ​തീ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

മേ​ൽ​ക്കൂ​ര​യു​ടെ​മു​ന്നി​ൽ ത്രി​കോ​ണ മു​ഖ​ത്തി​നു മു​ക​ളി​ൽ ചി​റ​കു​ക​ൾ വി​രി​ച്ച പ്ര​തി​മ​യും അ​തി​നു താ​ഴെ ലാ​റ്റി​ൻ ഭാ​ഷ​യി​ൽ ഒ​രു ച​രി​ത്ര​മു​ദ്ര​യും കൊ​ത്തി​വ​ച്ചി​ട്ടു​ണ്ട്- ഉ​ർ​ബ്സ് പ്രീ​മ ഇ​ൻ ഇ​ൻ​ഡി​സ് (ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ ന​ഗ​രം എ​ന്ന​ർ​ഥം). ബ്രി​ട്ടീ​ഷ് കാ​ല​ഘ​ട്ട​ത്തി​ൽ വ്യാ​പാ​ര​ത്തി​ലും ഭ​ര​ണ​ത്തി​ലും മു​ൻ​പ​ന്തി​യി​ൽ നി​ന്നി​രു​ന്ന ബോം​ബെ​യു​ടെ മ​ഹ​ത്വ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന മു​ദ്രാ​വാ​ക്യം. കൂ​ടാ​തെ, മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ മും​ബൈ​യു​ടെ ചി​ഹ്ന​വും.

കൊ​ട്ടാ​ര​ചാ​രു​ത

പ്ര​വേ​ശ​ന വാ​തി​ൽ ക​ട​ക്കു​മ്പോ​ൾ ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള ബ​ഹു​വ​ർ​ണ മി​ന്‍റ​ൺ ഫ്ലോ​ർ ടൈ​ലു​ക​ൾ (ഇ​റ്റ​ലി​യി​ൽ​നി​ന്ന് എ​ത്തി​ച്ച​ത്). ന​ഗ​ര​ത്തി​ന്‍റെ കാ​ലാ​വ​സ്ഥാ​മാ​റ്റ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് നി​യ​ന്ത്രി​ത ഘ​ട​ന​യു​ള്ള വ​ള​ഞ്ഞ ജ​ന​ലു​ക​ൾ, ക​മാ​ന​ങ്ങ​ൾ, വി​പു​ല​മാ​യ താ​ഴി​ക​ക്കു​ട​ങ്ങ​ളു​ള്ള കോ​ർ​ണ​ർ ഗോ​പു​ര​ങ്ങ​ൾ, മ​ര​ങ്ങ​ളി​ൽ വി​വി​ധ ചി​ത്ര​പ്പ​ണി​ക​ൾ, പ്ര​തി​മ​ക​ൾ. ത​ടി ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ള്ള കൗ​ൺ​സി​ൽ ചേം​ബ​റി​ന് പോ​ളി​ഷ് ചെ​യ്യാ​ത്ത തേ​ക്കി​ന്‍റെ മേ​ൽ​ക്കൂ​ര. ആ​ദ്യം 80 പേ​ർ​ക്കി​രി​ക്കാ​മാ​യി​രു​ന്ന കൗ​ൺ​സി​ൽ ഹാ​ളും ഇ​രി​പ്പി​ട​ങ്ങ​ളും പി​ന്നീ​ട് ഇ​രു​നൂ​റാ​യും ഇ​പ്പോ​ൾ 300 ആ​യും വി​പു​ലീ​ക​രി​ച്ചു. ഇ​പ്പോ​ൾ 227 കോ​ർ​പ​റേ​റ്റ​ർ​മാ​രാ​ണ് (കൗ​ൺ​സി​ല​ർ​മാ​ർ) ഉ​ള്ള​ത്.

ഈ ​ശി​ല്പ​ഗോ​പു​രം യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

മും​ബൈ ഇ​ന്ന്

രാ​പ്പ​ക​ൽ​ഭേ​ദ​മി​ല്ലാ​തെ ജ​നം ഒ​ഴു​കി​ന​ട​ക്കു​ന്ന മ​ഹാ​ന​ഗ​രം. ഒ​രു​കോ​ടി 30 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന താ​മ​സ​ക്കാ​ർ. ദി​വ​സേ​ന 30-40 ല​ക്ഷം ഫ്ലോ​ട്ടിം​ഗ് പോ​പ്പു​ലേ​ഷ​ൻ. 2026-27 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ബ​ജ​റ്റ് 80,952 കോ​ടി രൂ​പ. എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം, ആ​രോ​ഗ്യ​വ​കു​പ്പ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്റ്റാ​ഫ്, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​ങ്ങ​നെ 1,20,875 ര​ജി​സ്റ്റ​ർ ചെ​യ്ത ജീ​വ​ന​ക്കാ​ർ.

മും​ബൈ കോ​ർ​പ​റേ​ഷ​ന്‍റെ ബ്രെ​യി​ൻ സെ​ന്‍റ​ർ ആ​യ ബി​എം​സി ഹെ​ഡ് ഓ​ഫീ​സി​ൽ മാ​ത്രം 5500-6000 ജീ​വ​ന​ക്കാ​ർ. ഡെ​പ്യൂ​ട്ടി പി​ആ​ർ​ഒ ഗ​ണേ​ഷ് പു​രാ​ണി​ക് ത​രു​ന്ന ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ന​ഗ​ര​ത്തി​ന്‍റെ നാ​ഡീ​വ്യൂ​ഹം

ആ​യി​ര​ക്ക​ണ​ക്കി​ന് കാ​മ​റ​ക്ക​ണ്ണു​ക​ൾ ന​ഗ​ര​ത്തെ നി​രീ​ക്ഷി​ക്കു​ക​യും ഒ​രു കേ​ന്ദ്ര​മു​റി​യി​ൽ​നി​ന്ന് മു​ഴു​വ​ൻ മും​ബൈ​യേ​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​നം മും​ബൈ കോ​ർ​പ​റേ​ഷ​ൻ ഡി​സാ​സ്റ്റ​ർ ക​ൺ​ട്രോ​ൾ റൂം- ​ന​ഗ​ര​ത്തി​ന്‍റെ നാ​ഡീ​വ്യൂ​ഹം. കോ​ർ​പ​റേ​ഷ​ന്‍റേ​താ​യി മാ​ത്രം അ​യ്യാ​യി​ര​ത്തി​ല​ധി​കം സി​സി​ടി​വി കാ​മ​റ​ക​ളു​ണ്ട്. മും​ബൈ പോ​ലീ​സ് നെ​റ്റ്‌​വ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ച് മൊ​ത്തം കാ​മ​റ​ക​ൾ 12,000 ൽ ​ത്തി​ല​ധി​കം.

ക​ൺ​ട്രോ​ൾ റൂ​മി​ലെ വ​ന്പ​ൻ വീ​ഡി​യോ വാ​ളി​ൽ (6.2 മീ​റ്റ​ർ നീ​ളം) പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ 70-90 പേ​ര​ട​ങ്ങു​ന്ന സം​ഘം 24 മ​ണി​ക്കൂ​റും ന​ഗ​ര​ത്തെ നി​രീ​ക്ഷി​ക്കു​ന്നു. 32 പ്ര​ധാ​ന ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ങ്ങ​ളും നൂ​റി​ൽ​പ​രം ഉ​പ​വി​ഭാ​ഗ​ങ്ങ​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സി​സ്റ്റം ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ത​ക​രാ​റി​ലാ​യാ​ൽ ഹാം ​റേ​ഡി​യോ ബാ​ക്ക​പ്പ് പോ​ലും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്് ചീ​ഫ് ഓ​ഫീ​സ​ർ ല​ക്ഷ്മി ലോ​കാ​ന​ന്ദ പ​റ​ഞ്ഞു.

ക​ട​ൽ​ത്തീ​ര​ത്തെ ഒ​രി​ക്ക​ലും നി​ശ​ബ്ദ​മാ​കാ​ത്ത ന​ഗ​ര​ത്തി​ന്‍റെ സ്പ​ന്ദ​നം താ​ളം​തെ​റ്റാ​തെ പി​ൻ​തു​ട​രാ​ൻ ഒ​ര​ദൃ​ശ്യ ഭ​ര​ണ​ച​ക്രം നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ പി​റ​കി​ലു​ണ്ട്. അ​തൊ​രു കെ​ട്ടി​ട​മ​ല്ല, മ​നു​ഷ്യ​രും നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും സ​മ​ന്വ​യി​ക്കു​ന്ന ജീ​വ​നു​ള്ള ന​ഗ​ര​ഹൃ​ദ​യ​മാ​ണ്. അ​വ​രാ​ണ് മ​ഹാ​ന​ഗ​രം ശ്വാ​സ​മെ​ടു​ക്കു​ന്ന ഓ​രോ നി​മി​ഷ​ത്തി​ന്‍റെ​യും അ​ദൃ​ശ്യ കാ​വ​ൽ​ക്കാ​ർ.

വി​സ്മ​യി​പ്പി​ച്ച വി​വാ​ഹ​സ​മ്മാ​നം

രാ​ജ​കു​മാ​രി കാ​ത​റി​ൻ ഓ​ഫ് ബ്ര​ഗാ​ൻ​സ​യെ ചാ​ൾ​സ് ര​ണ്ടാ​മ​ൻ രാ​ജ​കു​മാ​ര​ന് വി​വാ​ഹം ചെ​യ്തു​കൊ​ടു​ത്ത​പ്പോ​ൾ പോ​ർ​ച്ചു​ഗ​ൽ രാ​ജാ​വ് ജോ​ൺ നാ​ലാ​മ​ൻ ആ ​ഏ​ഴു​ദ്വീ​പു​ക​ൾ മാ​ത്ര​മ​ല്ല സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ആ​ഫ്രി​ക്ക​യി​ലെ പ്ര​ധാ​ന തു​റ​മു​ഖ​മാ​യ ടാ​ഞ്ചി​യ​റും (മൊ​റോ​ക്കോ) ഒ​രു​പ​ഹാ​ര​മാ​യി​രു​ന്നു.

സ്പെ​യി​നി​ന്‍റെ ശ​ക്ത​മാ​യ സ​മ്മ​ർ​ദം നേ​രി​ട്ടി​രു​ന്ന പോ​ർ​ച്ചു​ഗ​ൽ ശ​ക്ത​മാ​യ കൂ​ട്ടാ​ളി​യെ തേ​ടു​ന്ന സ​മ​യ​ത്താ​യി​രു​ന്നു വി​വാ​ഹം. ഇ​തോ​ടെ സ​മു​ദ്ര​വ്യാ​പാ​ര​ത്തി​ൽ പി​ടി​മു​റു​ക്കാ​ൻ ഇം​ഗ്ല​ണ്ടി​നാ​യി. ഇ​തു​കൂ​ടാ​തെ നാ​ലു ല​ക്ഷം പൗ​ണ്ടും പോ​ർ​ച്ചു​ഗ​ൽ രാ​ജാ​വ് സ​മ്മാ​ന​മാ​യി ന​ൽ​കി, ബ്ര​സീ​ലി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു​മു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​റും.

 

Sports

സി​​റ്റി, ലി​​വ​​ര്‍​പൂ​​ള്‍ ജ​​യ​​ത്തി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി, ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി ടീ​​മു​​ക​​ള്‍​ക്കു ജ​​യം.

സി​​റ്റി ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 3-0ന് ​​ഫു​​ള്‍​ഹാ​​മി​​നെ ത​​ക​​ര്‍​ത്ത​​പ്പോ​​ള്‍ ലി​​വ​​ര്‍​പൂ​​ള്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 1-0ന് ​​സ​​ണ്ട​​ര്‍​ല​​ന്‍​ഡി​​നെ മ​​റി​​ക​​ട​​ന്നു.

അ​​ന്‍റോ​​യി​​ന്‍ സെ​​നെ​​ന്യൊ (24), നി​​ക്കൊ ഒ​​റി​​ല്ലി (30), എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് (39) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. 61-ാം മി​​നി​​റ്റി​​ല്‍ വി​​ര്‍​ജി​​ല്‍ വാ​​ന്‍ ഡി​​ക്ക് നേ​​ടി​​യ ഗോ​​ളി​​ന് ലി​​വ​​ര്‍​പൂ​​ള്‍ സ​​ണ്ട​​ര്‍​ല​​ന്‍​ഡി​​നെ തോ​​ല്‍​പ്പി​​ച്ചു.

ആ​​സ്റ്റ​​ണ്‍ വി​​ല്ല 1-0ന് ​​ബ്രൈ​​റ്റ​​ണി​​നെ​​ തോ​​ല്‍​പ്പി​​ച്ചു. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 53 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ആ​​ഴ്‌​​സ​​ണ​​ലാ​​ണ് (56) ഒ​​ന്നാ​​മ​​ത്. ലി​​വ​​ര്‍​പൂ​​ള്‍ 42 പോ​​യി​​ന്‍റു​​മാ​​യി ആ​​റാം സ്ഥാ​​ന​​ത്തു​​ണ്ട്.

District News

നഗരത്തിൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന; ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി.

സ്റ്റേ​ഷ​നു​ക​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍, കോ​ള​നി​ക​ള്‍, ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍ തു​ട​ങ്ങി​യ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 49 വാ​റ​ണ്ടു കേ​സ് പ്ര​തി​ക​ളും 21 എ​ല്‍​പി വാ​റ​ണ്ട് കേ​സ് പ്ര​തി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ല​ഹ​രി​വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 42 കേ​സു​ക​ളും അ​ബ്കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള 57 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ 915 വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

International

നഗരങ്ങളിലാണോ ജീവിക്കുന്നത്? നിങ്ങൾക്ക് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

ലണ്ടന്‍: നഗരങ്ങളിലെ ജീവിതം മനുഷ്യന്‍റെ ആരോഗ്യാവസ്ഥയെ തകര്‍ക്കുമെന്നു ഗവേഷകര്‍. നഗരങ്ങള്‍ അത്യാധുനികവത്കരിക്കുമ്പോള്‍ മനുഷ്യകുലം വലിയ വിപത്തുകള്‍ നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്‍റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്കു സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്‍റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും.

ശീലങ്ങളെ മാറ്റിമറിക്കും

ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്‍റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. 'ദ്രുതഗതിയിലുള്ള വ്യവസായവത്കരണം' മനുഷ്യന്‍റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്‍റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ!

ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും വിവിധ അലര്‍ജികള്‍ക്കു കാരണമാകുകയും ശരീരത്തിന്‍റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വൈജ്ഞാനികശേഷി കുറയുകയും മാനസികവികാസം മന്ദഗതിയിലാകുകയും മാനസികവാര്‍ധക്യം വേഗത്തിലാക്കുകയും ചെയ്യും.

പ്രത്യുത്പാദന നിരക്ക് കുറയുന്നു

ലോകമെമ്പാടും പ്രത്യുത്പാദന നിരക്കു കുറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളില്‍ താമസിക്കുമെന്നു കണക്കാക്കപ്പെടുന്നു. ഇത് ഈ ആഘാതങ്ങളുടെ അനന്തരഫലങ്ങള്‍ ഗുരുതരമാക്കും. മനുഷ്യന്‍റെ ജൈവശാസ്ത്രഘടന പ്രകൃതിയുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. പക്ഷേ, വ്യവസായവത്കരണം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ നമ്മുടെ ശരീരങ്ങള്‍ക്ക് അതിനോടു പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നു ലോഫ്ബറോ സര്‍വകലാശാലയിലെ മനുഷ്യപരിണാമ ഫിസിയോളജിയിലെ സീനിയര്‍ ലക്ചറര്‍ ഡാനി ലോംഗ്മാന്‍ പറഞ്ഞു. അദ്ദേഹം ഇതിനെ 'എന്‍വയോണ്‍മെന്‍റല്‍ മിസ്മാച്ച് ഹൈപ്പോതിസിസ്' എന്നു വിളിക്കുന്നു. അതായത്, ആധുനിക നഗരജീവിതവുമായി മനുഷ്യര്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നില്ലത്രെ!

കണ്ടത്തൽ ഇങ്ങനെ

ലബോറട്ടറിപരീക്ഷണങ്ങള്‍, ഫീല്‍ഡ് പഠനങ്ങള്‍, ജനസംഖ്യാ ഗവേഷണം എന്നിവയില്‍നിന്നുള്ള കണ്ടെത്തലുകള്‍ സംയോജിപ്പിച്ചാണ് പഠനം നടത്തിയതെന്നു ലോംഗ്മാന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനു പകരം, ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നു മനസിലാക്കാന്‍ ഗവേഷകര്‍ നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍നിന്നുള്ള ഡാറ്റയാണ് അവലോകനം ചെയ്തത്. നഗരങ്ങളിലെ ജീവിതത്തിന്‍റെ ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു.

നഗരത്തിലെ ദൈനംദിന ശബ്ദകോലാഹലം, ജനക്കൂട്ടം, ഗതാഗതക്കുരുക്ക്, ഡിജിറ്റല്‍ സാങ്കേതികതയുടെ കുതിപ്പ് തുടങ്ങിയവ ശരീരത്തിന്‍റെ സമ്മര്‍ദപ്രതികരണ സംവിധാനങ്ങള്‍ നിരന്തരം സജീവമാകുന്നു. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിനും ഉറക്കം തടസപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയാനും കാരണമാകും. കാലക്രമേണ, ഈ നിരന്തരമായ സമ്മര്‍ദം മാനസികാരോഗ്യപ്രശ്‌നങ്ങള്‍, വൈജ്ഞാനികവൈകല്യം, രോഗപ്രതിരോധ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനശേഷി കുറയല്‍ എന്നിവയിലേക്കു നയിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.

Latest News

Corehub Up