മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുമായി ഫില്‍ ഫോഡന് കരാര്‍ ദീര്‍ഘിപ്പിച്ചു.
2030വരെ നീളുന്ന പുതിയ കരാറില്‍ ഫോഡന് ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്. നിലവിലെ കരാര്‍ 2027ല്‍ അവസാനിക്കുമായിരുന്നു. ഇംഗ്ലീഷ് മിഡ്ഫീല്‍ഡറായ ഫോഡന് 2004ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യൂത്ത് വിംഗിലൂടെയാണ് ഫുട്ബോള്‍ ആരംഭിച്ചത്.
25കാരനായ ഫില്‍ ഫോഡന്.ക്ലബ്ബിനായി ഇതുവരെ 365 മത്സരങ്ങളില്‍ ഇറങ്ങി. 110 ഗോള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 49 മത്സരങ്ങളില്‍നിന്ന് നാല് ഗോള്‍ നേടി.
Tags : Phil Foden continue City