പ്രതീകാത്മക ചിത്രം - എഐ
കണ്ണൂർ: ദേശീയ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പുകൾക്ക് കണ്ണൂർ സർവകലാശാല വേദിയാകും. ഡിസംബർ, ജനുവരി മാസങ്ങളിലായാണു നാല് പ്രധാന അന്തർസർവകലാശാല കായിക ചാമ്പ്യൻഷിപ്പുകൾക്കു കണ്ണൂർ സർവകലാശാല ആതിഥേയത്വം വഹിക്കുക.
ഡിസംബർ 19 മുതൽ 24വരെ നടക്കുന്ന സൗത്ത് സോൺ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്, ജനുവരി ആറു മുതൽ ഒമ്പതു വരെ നടക്കുന്ന ഇന്റർ സോൺ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്, ജനുവരി രണ്ടാം വാരം നടത്താൻ തീരുമാനിച്ച അഖിലേന്ത്യാ അന്തർസർവകലാശാല പുരുഷ/വനിത പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകൾ എന്നിവയാണ് സർവകലാശാല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ.
രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നായി ഏകദേശം 2500ഓളം കായികതാരങ്ങൾ ഈ മത്സരങ്ങളിൽ പങ്കെടുക്കും.
Tags : Inter University Championship Sports Kannur University MG University Kerala University