x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി; ബി​ഹാ​റി​നെ സൂ​ര്യ​വം​ശി ന​യി​ക്കും

വെബ് ഡെസ്ക്
Published: November 6, 2026 10:44 PM IST | Updated: November 6, 2026 10:44 PM IST

വൈ​ഭ​വ് സൂ​ര്യ​വം​ശി

പാ​റ്റ്ന: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബി​ഹാ​ർ ടീ​മി​നെ കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി ന​യി​ക്കും.14​ന് ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള 17 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൗ​രാ​ഷ്ട്ര​യ്‌​ക്കെ​തി​രെ​യാ​ണ് ബി​ഹാ​റി​ന്‍റെ ആ​ദ്യ മ​ത്സ​രം. 

സൂ​ര​ജ് ക​ശ്യ​പാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. ഇ​ന്ത്യ​ൻ ടി20 ​ടീ​മി​ലെ ഓ​പ്പ​ണ​ർ സ്ഥാ​ന​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വൈ​ഭ​വി​നെ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി ബി​ഹാ​ർ പി​ന്തു​ണ​ച്ച​ത്. നി​ല​വി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ പ​ക​ര​ക്കാ​ര​ന്‍റെ റോ​ളി​ലാ​ണ് താ​രം. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ഷാ​ൻ കി​ഷ​ന് പ​രി​ക്കേ​റ്റ​പ്പോ​ഴാ​ണ് വൈ​ഭ​വി​ന് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. 

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും ഇ​ഷാ​ൻ തി​രി​ച്ചെ​ത്തി​യ​തോ​ടെ വൈ​ഭ​വി​ന് സ്ഥാ​നം ന​ഷ്ട​മാ​യി. പ്ര​തി​ഭ തെ​ളി​യി​ച്ച വൈ​ഭ​വി​ന് നാ​യ​ക​നെ​ന്ന നി​ല​യി​ൽ കൂ​ടി വ​ള​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​നി​യ​മ​ന​മെ​ന്ന് ബി​ഹാ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സൂ​ര​ജ് ക​ശ്യ​പ് വ്യ​ക്ത​മാ​ക്കി. 

ടീം: ​വൈ​ഭ​വ് സൂ​ര്യ​വം​ശി (ക്യാ​പ്റ്റ​ൻ), സു​ര​ജ് ക​ശ്യ​പ് (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ലോ​ക് കു​മാ​ർ, ആ​യു​ഷ് ലൊ​ഹാ​രു​ക (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ൽ​ത​മാ​ഷ് അ​ഷ​റ​ഫ്, പ​രം കു​മാ​ർ സിം​ഗ്, അ​ൻ​മോ​ൽ കു​മാ​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ഋ​ത്വി​ക് രാ​ജ്, മ​യ​ങ്ക് കു​മാ​ർ, രാ​ഘ​വേ​ന്ദ്ര പ്ര​താ​പ്, ആ​ശി​ഷ് കു​മാ​ർ, വ​സു​ദേ​വ് പ്ര​താ​പ് സിം​ഗ്, മു​ഹ​മ്മ​ദ് ഇ​സാ​ർ, അ​മോ​ദ് യാ​ദ​വ്, പ്ര​ശാ​ന്ത് സിം​ഗ്, ന​വാ​സ് ഖാ​ൻ, ഹി​മാ​ൻ​ഷു സിം​ഗ്.

Tags : Syed Mushtaq Ali Trophy Vaibhav Suryavanshi Bihar Cricket Team Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up