Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaibhav Suryavanshi

15-കാ​ര​ന്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് റി​ക്കാ​ർ​ഡ് തി​ള​ക്കം; അ​ന്താ​രാ​ഷ്ട്ര ടി20​യി​ല്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​രം

ഹ​രാ​രെ: അ​ന്താ​രാ​ഷ്ട്ര ടി20 ​ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ പു​തി​യ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ​യു​ടെ യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി. സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ ആ​ദ്യ ടി20 ​മ​ത്സ​ര​ത്തി​ലാ​ണ് 15-കാ​ര​നാ​യ വൈ​ഭ​വ് ഈ ​ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര ടി20 ​ക്രി​ക്ക​റ്റി​ല്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് താ​രം ത​ന്‍റെ പേ​രി​ലാ​ക്കി​യ​ത്.

സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ വെ​റും 18 പ​ന്തി​ല്‍ നി​ന്നാ​ണ് വൈ​ഭ​വ് അ​ര്‍​ധ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നാ​ല് വീ​തം സി​ക്‌​സ​റു​ക​ളും ഫോ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ഇ​ന്നിം​ഗ്‌​സ്. കൃ​ത്യം 15 വ​ര്‍​ഷ​വും 118 ദി​വ​സ​വു​മാ​ണ് ഈ ​റി​ക്കാ​ർ​ഡ് നേ​ടു​മ്പോ​ള്‍ വൈ​ഭ​വി​ന്‍റെ പ്രാ​യം.

Sports

റി​യ​ൽ സൂ​പ്പ​ർ സ്റ്റാ​ർ; സൂ​ര്യ​വം​ശി​യെ പു​ക​ഴ്ത്തി ഗ്രെ​യിം സ്മി​ത്ത്

മും​ബൈ: കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ വാ​നോ​ളം പു​ക​ഴ്ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റിം​ഗ് ഇ​തി​ഹാ​സം ഗ്രെ​യിം സ്മി​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ബും​റ​യെ നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ സി​ക്‌​സ​റ​ടി​ച്ചാ​ണ് സൂ​ര്യ​വം​ശി ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച​ത്.

സ്മി​ത്ത് വൈ​ഭ​വി​നെ യ​ഥാ​ര്‍​ത്ഥ സൂ​പ്പ​ര്‍​താ​രം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ​യാ​ണ് സ്മി​ത്ത് താ​ര​ത്തെ പ്ര​ശം​സി​ച്ച​ത്. രോ​ഹി​ത് ശ​ര്‍​മ്മ​യെ​യും വി​രാ​ട് കോ​ഹ്‌​ലി​യെ​യും പോ​ലു​ള്ള സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം കാ​ണു​ന്ന​ത് എ​പ്പോ​ഴും താ​ല്‍​പ്പ​ര്യ​മു​ള്ള കാ​ര്യ​മാ​ണ്.

എ​ന്നാ​ല്‍ ഈ ​സീ​സ​ണി​ന്‍റെ ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട താ​രം രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ വൈ​ഭ​വ് സൂ​ര്യ​വം​ശി​യാ​ണ്. ആ​ദ്യ പ​ന്ത് മു​ത​ല്‍ പ​വ​ര്‍ ഹി​റ്റിം​ഗ് ന​ട​ത്താ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. ഈ ​ടൂ​ര്‍​ണ​മെ​ന്‍റ് ക​ഴി​യു​മ്പോ​ഴേ​ക്ക് അ​വ​ന്‍ ഒ​രു വ​ലി​യ സൂ​പ്പ​ര്‍​താ​ര​മാ​യി മാ​റു​മെ​ന്നും സ്മി​ത്ത് പ​റ​ഞ്ഞു.

Sports

അ​ണ്ട​ർ19 ലോ​ക​ക​പ്പി​ലെ മി​ന്നും പ്ര​ക​ട​നം; വൈ​ഭ​വി​ന് പാ​രി​തോ​ഷി​കം ന​ൽ​കി ബി​ഹാ​ർ സ​ർ​ക്കാ​ർ

പാ​റ്റ്ന: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കി ബി​ഹാ​ർ സ​ർ​ക്കാ​ർ. 50 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വൈ​ഭ​വി​ന് സ​മ്മാ​നി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി, കാ​യി​ക​മ​ന്ത്രി ശ്രേ​യ​സി സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹ​രാ​രെ​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ താ​രം 80 പ​ന്തി​ൽ നി​ന്ന് 175 റ​ൺ​സെ​ടു​ത്തി​രു​ന്നു. 15 സി​ക്‌​സും 15 ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ക​പ്പ​ടി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 169.50 എ​ന്ന സ്ട്രൈ​ക്ക് റേ​റ്റി​ലും 62.71 ശ​രാ​ശ​രി​യി​ലു​മാ​യി 439 റ​ൺ​സാ​ണ് വൈ​ഭ​വ് നേ​ടി​യ​ത്. ഫൈ​ന​ലി​ലെ​യും ടൂ​ർ​ണ​മെ​ന്‍റി​ലെ​യും താ​ര​വും വൈ​ഭ​വാ​യി​രു​ന്നു.

Sports

കൊ​ടു​ങ്കാ​റ്റാ​യി വൈ​ഭ​വ്, അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ആ​യു​ഷ്; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 411 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും ഗം​ഭീ​ര ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 175 റ​ൺ​സാ​ണ് വൈ​ഭ​വ് അ​ടി​ച്ചെ​ടു​ത്ത​ത്. 80 പ​ന്തി​ൽ 15 ബൗ​ണ്ട​റി​യും 15 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും ആ​യു​ഷ് അ​ടി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ അ​ഭി​ഗ്യാ​ൻ കു​ണ്ഡു 40 റ​ൺ​സും ക​നി​ഷ്‌​ക് ചൗ​ഹാ​ൻ 37 റ​ൺ​സും ​വേ​ദാ​ന്ത് ത്രി​വേ​ദി 32 റ​ൺ​സു​മെ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് മി​ന്‍റൊ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സെ​ബാ​സ്റ്റ്യ​ൻ മോ​ഗ​ർ​ഗ​നും അ​ല​ക്സ് ഗ്രീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​ന്നി ലം​സ്ഡെ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​തോ​ടെ ചി​ല റി​ക്കാ​ർ​ഡു​ക​ൾ ഇ​ന്ത്യ​യു​ടെ പേ​രി​ലാ​യി. അ​ണ്ട​ർ 19 ലോ​ക​ക​പ്പ് പ്ലേ​ഓ​ഫി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​സ് എ​ന്ന ഇ​ന്ത്യ​യു​ടെ ത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ചു. മു​മ്പ് 2016 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ നേ​ടി​യ 349 റ​ൺ​സാ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ മൂ​ന്നാം ത​വ​ണ​യാ​ണ് 400 ന് ​മു​ക​ളി​ൽ റ​ൺ​സ് എ​ടു​ക്കു​ന്ന​ത്. ഗം​ഭീ​ര പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ പേ​രി​ലും നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ കു​റി​ക്ക​പ്പെ​ട്ടു.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​രം റി​ക്കാ​ർ​ഡ് വൈ​ഭ​വി​ന്‍റെ പേ​രി​ലാ​യി. 55 പ​ന്തി​ലാ​ണ് വൈ​ഭ​വ് സെ​ഞ്ചു​റി നേ​ടി​യ​ത്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടി​യ താ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 51 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ താ​രം വി​ൽ മാ​ലാ​ക്ക്സ​ക്ക് മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്.

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ 150 ന് ​മു​ക​ളി​ൽ സ്കോ​ർ ചെ​യ്യു​ന്ന ആ​ദ്യ താ​ര​മാ​കാ​നും വൈ​ഭ​വി​ന് സാ​ധി​ച്ചു. ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സു​ക​ൾ നേ​ടു​ന്ന താ​ര​വും ആ​യി വൈ​ഭ​വ്. 30 സി​ക്സു​ക​ളാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്.

Sports

ഹരാരെയിൽ സൂര്യവംശി വെടിക്കെട്ട്; 55 പന്തിൽ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 20 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 167 റൺസെന്ന നിലയിലാണ് ഇന്ത്യ. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്.

വമ്പനടികൾക്ക് പ്രശസ്തനായ വൈഭവിന്‍റെ ബാറ്റിംഗ് താണ്ഡവത്തിനാണ് ഹരാരെ സാക്ഷ്യംവഹിച്ചത്. 32 പന്തിൽ അർധസെഞ്ചുറി പിന്നിട്ട താരം 55 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. എട്ടു കൂറ്റൻ സിക്സറുകളും ഒമ്പതു ഫോറുകളും ആ ബാറ്റിൽ നിന്നു പിറന്നു.

സൂര്യവംശിക്കൊപ്പം രണ്ടു റൺസുമായി വേദാന്ത് ത്രിവേദിയാണ് ക്രീസിൽ. 53 റൺസെടുത്ത നായകൻ ആയുഷ് മാത്രെയുടെയും ഒമ്പതു റൺസെടുത്ത മലയാളി ഓപ്പണർ ആരോൺ ജോർജിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഹരാരെയിൽ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യൻ നായകൻ ആയുഷ് മാത്രെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന് പ്ലേയിംഗ് ഇലവനില്‍ ഇടംകണ്ടെത്താനായില്ല.

അതേസമയം, ഓസ്ട്രേലിയയ്ക്കെതിരേ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അലക്സ് ഫ്രഞ്ചിനു പകരം അലക്സ് ഗ്രീൻ അന്തിമ ഇലവനിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡോക്കിൻസ്, ജോസഫ് മൂർസ്, ബെൻ മെയ്സ്, തോമസ് റ്യൂ (ക്യാപ്റ്റൻ), കാലേബ് ഫാൽക്കണർ, റാൽഫി ആൽബർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്‍റോ, മാന്നി ലംസ്‌ഡൻ, അലക്സ് ഗ്രീൻ.

ചാ​​​​ന്പ്യ​​​​ൻ പ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ഞ്ച് കി​​​​രീ​​​​ട​​​​വു​​​​മാ​​​​യി ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം ആ​​​​റാം കി​​​​രീ​​​​ട​​​​മാ​​​​ണ്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി മു​​​​ന്നേ​​​​റു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ അ​​​​ത് അ​​​​പ്രാ​​​​പ്യ​​​​മ​​​​ല്ല. സെ​​​​മി​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് റ​​​​ണ്‍ ചേ​​​​സി​​​​ലു​​​​ടെ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. 311 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം വെ​​​​റും 41.1 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മ​​​​റി​​​​ക​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി എ​​​​ത്തു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ട് ശ​​​​ക്ത​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും.

Sports

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്; ഇന്ത്യയ്ക്കു കാലിടറി, ബംഗ്ലാദേശിന് 239 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

ബു​ല​വാ​യോ : അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് 239 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. മ​ഴ കാ​ര​ണം 49 ഓ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ക്യാ​പ്റ്റ​ൻ അ​സീ​സു​ൽ ഹ​ക്കിം ത​മീം ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക്യാ​പ്റ്റ​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് പേ​സ​ർ​മാ​ർ കാ​ഴ്ച​വെ​ച്ച​ത്. 48.4 ഓ​വ​റി​ൽ 238 റ​ൺ​സി​ന് ഇ​ന്ത്യ​യെ പു​റ​ത്താ​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചു. മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​ക്ക്. 12 റ​ണ്‍​സി​നി​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ന്‍ ആ​യു​ഷ് മാ​ത്രെ (ആ​റ്), വേ​ദാ​ന്ത് ത്രി​വേ​ദി (0) എ​ന്നി​വ​ര്‍ മൂ​ന്നാം ഓ​വ​റി​ല്‍ ത​ന്നെ മ​ട​ങ്ങി.

എ​ന്നാ​ൽ ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും അ​ഭി​ജ്ഞാ​ൻ കു​ന്ദു​വും ചേ​ർ​ന്ന് 62 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ടീ​മി​നെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. സൂ​ര്യ​വം​ശി 67 പ​ന്തി​ൽ 72 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ൾ, ഒ​ര​റ്റ​ത്ത് ഉ​റ​ച്ചു​നി​ന്ന കു​ന്ദു 112 പ​ന്തി​ൽ 80 റ​ൺ​സ് നേ​ടി മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ചു.

അ​വ​സാ​ന ഓ​വ​റി​ൽ ക​നി​ഷ്ക് ചൗ​ഹാ​ൻ (28) പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ടീ​മി​നെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ബം​ഗ്ലാ​ദേ​ശി​നാ​യി അ​ൽ ഫ​ഹ​ദ് അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി.

 

 

 

 

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി സൂ​ര്യ​വം​ശി​യും ആ​രോ​ണും; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൂ​റ്റ​ൻ വി​ജ​യം ല​ക്ഷ്യം

ബ​നോ​നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ അ​ണ്ട​ര്‍ 19 യൂ​ത്ത് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 394 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ എ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 393 റ​ൺ​സ് നേ​ടി​യ​ത്.

ആ​രോ​ണ്‍ ജോ​ര്‍​ജും (118) ക്യാ​പ്റ്റ​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി​യും (127) സെ​ഞ്ചു​റി നേ​ടി. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ ഫോ​റ​ടി​ച്ചാ​ണ് വൈ​ഭ​വ് ഇ​ന്നിം​ഗ്സി​നു തു​ട​ക്ക​മി​ട്ട​ത്. ക്യാ​പ്റ്റ​നു പി​ന്തു​ണ​യു​മാ​യി ആ​രോ​ൺ ജോ​ർ​ജും ചേ​ർ​ന്ന​തോ​ടെ ഇ​ന്ത്യ​യ്ക്കു പി​ന്നീ​ടു തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല.

ആ​റ് ഓ​വ​റി​ൽ ഇ​ന്ത്യ 50 പി​ന്നി​ട്ടു. 63 പ​ന്തി​ല്‍ വൈ​ഭ​വ് സെ​ഞ്ചു​റി തി​ക​ച്ചു. സെ​ഞ്ചു​റി​ക്കു​ശേ​ഷ​വും അ​ടി​തു​ട​ര്‍​ന്ന വൈ​ഭ​വ് ഒ​മ്പ​തു ഫോ​റും 10 സി​ക്സും ഉ​ൾ​പ്പ​ടെ 74 പ​ന്തി​ല്‍ 127 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. 32 പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി തി​ക​ച്ച ആ​രോ​ൺ 91 പ​ന്തി​ല്‍ സെ​ഞ്ചു​റി​യി​ലെ​ത്തി. 15 ബൗ​ണ്ട​റി​ക​ളാ​ണ് ആ​രോ​ൺ പ​റ​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി നാ​ന്‍റോ സോ​ണി മൂ​ന്നും ജാ​സ​ൺ റൗ​ൾ​സ് ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി. നേ​ര​ത്തെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Sports

വൈ​​ഭ​​വി​​നു റി​​ക്കാ​​ര്‍​ഡ്

ബെ​​നോ​​നി (ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക): അ​​ണ്ട​​ര്‍ 19 യൂ​​ത്ത് ഏ​​ക​​ദി​​ന​​ത്തി​​ലെ വേ​​ഗ​​ത്തി​​ലു​​ള്ള അ​​ര്‍​ധ​​സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ര്‍​ഡും ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര സൂ​​പ്പ​​ര്‍ താ​​രം വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ത​​ക​​ര്‍​ത്തു.

ഇ​​ന്ന​​ലെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​ണ്ട​​ര്‍ 19ന് ​​എ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ 15 പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി പി​​ന്നി​​ട്ടാ​​ണ് വൈ​​ഭ​​വ് റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്.

2016 അ​​ണ്ട​​ര്‍ 19 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ഋ​​ഷ​​ഭ് പ​​ന്ത് 18 പ​​ന്തി​​ല്‍ നേ​​ടി​​യ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു. അ​​തി​​വേ​​ഗ സെ​​ഞ്ചു​​റി റി​​ക്കാ​​ര്‍​ഡും വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ (ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രേ 52 പ​​ന്തി​​ല്‍) പേ​​രി​​ലാ​​ണ്.

വെ​​ടി​​ക്കെ​​ട്ട് ഇ​​ന്നിം​​ഗ്‌​​സ് കാ​​ഴ്ച​​വ​​ച്ച വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി, 24 പ​​ന്തി​​ല്‍ 10 സി​​ക്‌​​സും ഒ​​രു ഫോ​​റും അ​​ട​​ക്കം 68 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി.

Sports

വൈ​​ഭ​​വി​​ന് ബാ​​ല പു​​ര​​സ്‌​​കാ​​രം

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ കൗ​​മാ​​ര വി​​സ്മ​​യ​​മാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ഷ്‌​ട്രീ​​യ ബാ​​ല പു​​ര​​സ്‌​​കാ​​രം.

ആ​​ഭ്യ​​ന്ത​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ല്‍ ബി​​ഹാ​​റി​​നാ​​യി ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 84 പ​​ന്തി​​ല്‍ 190 റ​​ണ്‍​സ് നേ​​ടി​​യ 14കാ​​ര​​നാ​​യ സൂ​​ര്യ​​വം​​ശി, ഇ​​ന്ന​​ലെ ടീ​​മി​​ന്‍റെ ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യി​​ല്ല.

കു​​ട്ടി​​ക​​ളു​​ടെ മി​​ക​​വി​​നെ അം​​ഗീ​​ക​​രി​​ക്കാ​​ന്‍ കേ​​ന്ദ്രം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്‌​​കാ​​രം രാ​​ഷ്‌​ട്ര​​പ​​തി ദ്രൗ​​പ​​തി മു​​ര്‍​മു​​വി​​ല്‍​നി​​ന്ന് സ്വീ​​ക​​രി​​ക്കാ​​നാ​​യി ഡ​​ല്‍​ഹി​​യി​​ലെ​​ത്തി​​യ​​തി​​നാ​​ല്‍ ഇ​​ന്ന​​ലെ ബി​​ഹാ​​റി​​ന്‍റെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്ന് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി വി​​ട്ടു​​നി​​ന്നു. ഡി​​സം​​ബ​​ര്‍ 25നാ​​ണ് വി​​ര്‍ ബാ​​ല ദി​​വ​​സ​​മാ​​യി കേ​​ന്ദ്രം ആ​​ച​​രി​​ച്ച​​ത്.

ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഐ​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന​​ത​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി റി​​ക്കാ​​ര്‍​ഡു​​ക​​ള്‍ വൈ​​ഭ​​വ് ഈ ​​വ​​ര്‍​ഷം നേ​​ടി.

Sports

ലി​സ്റ്റ്-​എ ക്രി​ക്ക​റ്റി​ൽ ബി​ഹാ​റി​ന് ലോ​ക റി​ക്കാ​ർ​ഡ്; റാ​ഞ്ചി​യി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​ത് ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ൽ

റാ​ഞ്ചി: ലി​സ്റ്റ്-​എ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ൽ എ​ന്ന ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ബി​ഹാ​ർ. വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബി​ഹാ​ർ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 574 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

2022-ൽ ​അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​തി​രെ ത​മി​ഴ്നാ​ട് കു​റി​ച്ച 506/2 എ​ന്ന റെ​ക്കോ​ർ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്. 84 പ​ന്തി​ൽ 190 റ​ൺ​സ് നേ​ടി​യ വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ​യും 56 പ​ന്തി​ൽ 116 റ​ൺ​സെ​ടു​ത്ത ആ​യു​ഷ് ലോ​ഹ​രു​ക്ക​യും 40 പ​ന്തി​ൽ 128 റ​ൺ​സ് വാ​രി​ക്കൂ​ട്ടി​യ ക്യാ​പ്റ്റ​ൻ എ​സ്. ഗാ​നി​യു​ടെ​യും മി​ക​വി​ലാ​ണ് ബി​ഹാ​ർ കൂ​റ്റ​ർ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത് .

320 സ്‌​ട്രൈ​ക്ക് റേ​റ്റി​ലാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ ഗാ​നി​യു​ടെ ബാ​റ്റിം​ഗ് പ്ര​ക​ട​നം. 32 പ​ന്തി​ൽ സെ​ഞ്ച്വ​റി നേ​ടി ഗ​നി ലി​സ്റ്റ് എ​യി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍റെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ സെ​ഞ്ച്വ​റി നേ​ടി. ഓ​വ​റി​ൽ ശ​രാ​ശ​രി 11.48 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ബി​ഹാ​റി​ന്റെ കു​തി​പ്പ്.

Sports

അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പ്: വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം

ദു​ബാ​യ്: അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം. ദു​ബാ​യി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ 234 റ​ൺ​സി​ന് ത​ക​ർ​ത്തു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 434 റ​ൺ​സ് റ​ൺ​സ് പി​ന്തു​ട​ർ​ന്ന യു​എ​ഇ​യ്ക്ക് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ൺ​സ് മാ​ത്ര​മാ​ണ് എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്.

യു​എ​ഇ​യ്ക്ക് വേ​ണ്ടി ഉ​ദ്ദി​ഷ് സു​രി​യും പൃ​ഥ്വി മ​ധു​വും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 78 റ​ൺ‌​സെ​ടു​ത്ത ഉ​ദ്ദി​ഷ് ആ​ണ് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​ർ. പൃ​ഥ്വി 50 റ​ൺ​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഹെ​നി​ൽ പ​ട്ടേ​ൽ, ഖി​ലാ​ൻ പ​ട്ടേ​ൽ, വി​ഹാ​ൻ മ​ൽ​ഹോ​ത്ര എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 433 റ​ൺ​സെ​ടു​ത്ത​ത്. വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ലാ​ണ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി 171 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 95 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും 14 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​രോ​ണും വി​ഹാ​നും 69 റ​ൺ​സ് വീ​തം എ​ടു​ത്തു.

യു​എ​ഇ​യ്ക്ക് വേ​ണ്ടി യു​ഗ് ശ​ർ​മ​യും ഉ​ദ്ദീ​ഷ് സു​രി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ഷാ​ലോം ഡി​സൂ​സ​യും യാ​യി​ൻ റാ​യ്‌​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

ബി​ഹാ​റി​നാ​യി വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി; മ​ത്സ​രം സ്വ​ന്ത​മാ​ക്കി മ​ഹാ​രാ​ഷ്ട്ര

കോ​ൽ​ക്ക​ത്ത: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി20 ​ട്രോ​ഫി​യി​ൽ‌ ബി​ഹാ​റി​നെ​തി​രെ മ​ഹാ​രാ​ഷ്ട്ര​യ്ക്ക് ജ​യം. കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് മ​ഹാ​രാ​ഷ്ട്ര വി​ജ​യി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബി​ഹാ​ർ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ മി​ക​വി​ലാ​ണ് ബി​ഹാ​ർ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വൈ​ഭ​വ് 61 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 108 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

മു​ഷ്താ​ഖ് അ​ലി​യി​ല്‍ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് വൈ​ഭ​വ്. 14 കാ​ര​ന്‍റെ ഇ​ന്നിം​ഗ്‌​സി​ല്‍ ഏ​ഴ് വീ​തം സി​ക്‌​സും ഫോ​റു​മു​ണ്ടാ​യി​രു​ന്നു. മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ വൈ​ഭ​വി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണി​ത്. ക​ളി​ക്കു​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍ ത​ന്നെ വൈ​ഭ​വി​ന് സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചു.

അ​ടു​ത്തി​ടെ അ​വ​സാ​നി​ച്ച റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ഏ​ഷ്യാ ക​പ്പി​ല്‍ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു വൈ​ഭ​വ്. നാ​ല് മ​ത്സ​രം മാ​ത്രം ക​ളി​ച്ച താ​രം റ​ണ്‍​വേ​ട്ട​ക്കാ​രി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. 239 റ​ണ്‍​സാ​ണ് വൈ​ഭ​വ് നേ​ടി​യ​ത്. 22 സി​ക്‌​സു​ക​ളും 20 ഫോ​റു​ക​ളും വൈ​ഭ​വി​ന്‍റെ ബാ​റ്റി​ല്‍ നി​ന്ന് പ​റ​ന്നു. ഒ​രു സെ​ഞ്ചു​റി​യും വൈ​ഭ​വ് നേ​ടി​യി​രു​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ഹാ​രാ​ഷ്ട്ര അ​ഞ്ച് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. നാ​യ​ക​ൻ പൃ​ഥ്വി ഷാ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും നി​ര​ജ് ജോ​ഷി​യു​ടെ​യും ര​ഞ്ജീ​ത്ത് നി​ക്കാ​മി​ന്‍റെ​യും നി​ഖി​ൽ നാ​യ​ക്കി​ന്‍റെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ബി​ഹാ​ർ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

പൃ​ഥ്വി ഷാ 66 ​റ​ൺ​സാ​ണ് എ​ടു​ത്ത​ത്. നി​ര​ജ് 30 റ​ൺ​സും ര​ഞ്ജീ​ത്ത് 27 റ​ൺ​സും നി​ഖി​ൽ 22 റ​ൺ​സു​മാ​ണ് സ്കോ​ർ ചെ​യ്ത​ത്. ബി​ഹാ​റി​ന് വേ​ണ്ടി സ​ക്കി​ബു​ൾ ഗ​നി​യും മു​ഹ​മ്മ​ദ് സ​ലാ​ഹു​ദി​ൻ ഇ​സാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ​ക്കീ​ബ് ഹ​സ​ൻ, സൂ​ര​ജ് ക​ശ്യ​പ്, ഖാ​ലി​ദ് അ​ലാം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

Latest News

Corehub Up