x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈഭവ് ട്വന്‍റി20 ടീമിൽ: സൂര്യ പുറത്ത്, ശ്രേയസ് നായകൻ; 16 അംഗ ടീമിൽ സഞ്ജുവും

സ്പോർട്സ് ഡെസ്ക്
Published: June 6, 2026 02:29 PM IST | Updated: June 6, 2026 02:44 PM IST

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ടീൻ സെൻസേഷൻ വൈഭവ് സൂര്യവംശി ദേശീയ ട്വന്‍റി20 ടീമിൽ ഇടംപിടിച്ചു. അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംനേടിയത്.

മോശം ഫോമിലുള്ള സൂര്യകുമാർ യാദവ് പുറത്തായപ്പോൾ ശ്രേയസ് അയ്യറാണ് നായകൻ. 16 അംഗ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണും ഇടംപിടിച്ചു. തിലക് വർമ്മയാണ് പുതിയ വൈസ് ക്യാപ്റ്റൻ.

ഐപിഎലിലെ മിന്നുംപ്രകടനമാണ് പതിനഞ്ചുകാരനായ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിലേക്ക് വഴിതുറന്നത്. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഒരിടവേളക്കുശേഷം ശ്രേയസ് അയ്യറും ടീമിലേക്ക് എത്തിയത്.

ഇതിനുപുറമെ, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പ്രമുഖ പേസർ ജസ്പ്രീത് ബുംറയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി രണ്ട് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിച്ചതോടെയാണ് സഞ്ജുവിന് ടീമിൽ സ്ഥാനം ഉറപ്പായത്. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിലെ മിന്നുംപ്രകടനവും സഞ്ജുവിനെ ടീമിൽ ഉറപ്പിച്ചു.

ഐപിഎലിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് പ്രിൻസ് യാദവിനെ ഇന്ത്യൻ ടീമിലേക്കുള്ള അരങ്ങേറ്റത്തിലേക്ക് നയിച്ചത്. ടൂർണമെന്‍റിൽ 14 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് ഈ ഡൽഹി പേസർ വീഴ്ത്തിയത്.

ഇംഗ്ലണ്ട് ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ്, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.

അയർലൻഡ് പരമ്പരക്കുള്ള ട്വന്‍റി20 സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), രവി ബിഷ്‌ണോയ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി

Tags : Vaibhav Suryavanshi Suryakumar Yadav Shreyas Iyer Sanju Samson India

Recent News

Corehub Up