ദാംബുള്ള: ഇന്ത്യ എ x ശ്രീലങ്ക എ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ചരിത്ര നേട്ടം കുറിച്ച് കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി.
ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡ് വൈഭവ് സൂര്യവംശി സ്വന്തമാക്കി. വെറും 11 പന്തില്‍ 50 കടന്നു. അഞ്ച് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു 15കാരനായ വൈഭവിന്റെ 11 പന്തിലെ 50.
റിക്കാര്‍ഡ് 50
4, 4, 4, 6, 6, 0, 6, 4, 4, 6, 6 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ റിക്കാര്‍ഡ് ബുക്കിലേക്കുള്ള 11 പന്തുകള്‍. 2005ല്‍ ശ്രീലങ്കയുടെ കൗസല്യ വീരരത്നെ 12 പന്തില്‍ നേടിയ അര്‍ധസെഞ്ചുറിയുടെ റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. മത്സരത്തില്‍ 29 പന്തില്‍ എട്ട് സിക്സും 10 ഫോറും അടക്കം 94 റണ്‍സ് സൂര്യവംശി സ്വന്തമാക്കി.
ക്യാപ്റ്റന്‍ തിലക് വര്‍മ (90 പന്തില്‍ 67), ഋതുരാജ് ഗെയ്ക്വാദ് (51 പന്തില്‍ 40), അനുകൂല്‍ റോയ് (15 പന്തില്‍ 39), പ്രിയാന്‍ഷ് ആര്യ (29 പന്തില്‍ 39) എന്നിവരും ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്കു സംഭാവന നല്കി. അതോടെ ഇന്ത്യ എ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് എടുത്തു.
Tags : Baby Boss Batting wonder Vaibhav Suryavanshi