x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞ് മു​ഹ​മ്മ​ദ് ഷ​മി; ഇനി ലക്ഷ്യം വൈറ്റ് ബോൾ

സ്പോർട്സ് ഡെസ്ക്
Published: November 6, 2026 11:54 PM IST | Updated: November 7, 2026 12:33 AM IST

മു​ഹ​മ്മ​ദ് ഷ​മി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് 36കാ​ര​നാ​യ താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 64 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 229 വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് ഷ​മി ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​ന്ന​ത്. 

2025ലെ ​ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ന് ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടാ​ൻ താ​ര​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഏ​റെ​ക്കാ​ലം ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​ന്ന ഷ​മി പി​ന്നീ​ട് ബം​ഗാ​ളി​നാ​യി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടും ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ക്കാ​ൻ സെ​ല​ക്ട​ർ​മാ​ർ ത​യാ​റാ​യി​ല്ല.

ഇ​ന്ത്യ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​മ്പോ​ഴും ഏ​ക​ദി​ന, ടി20 ​ഫോ​ർ​മാ​റ്റു​ക​ളി​ൽ തു​ട​രു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. വെ​ള്ള ജേ​ഴ്‌​സി​യോ​ട് വി​ട​പ​റ​യു​ക​യാ​ണ് എ​ന്നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ർ​മ​ക​ളോ​ട​ല്ല. ആ​ദ്യ​മാ​യി ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് ജേ​ഴ്‌​സി അ​ണി​ഞ്ഞ​പ്പോ​ൾ രാ​ജ്യ​ത്തി​നാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ഒ​രേ​യൊ​രു സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ൽ. അ​തി​നു​ശേ​ഷ​മു​ള്ള ഓ​രോ വി​ക്ക​റ്റും പോ​രാ​ട്ട​വും പ​രി​ക്കും തി​രി​ച്ചു​വ​ര​വും എ​ന്നെ ഓ​രോ പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു.

ടെ​സ്റ്റ് ക്രി​ക്ക​റ്റ് എ​നി​ക്ക് വെ​റു​മൊ​രു ഫോ​ർ​മാ​റ്റാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ലെ ഏ​റെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​യ​മാ​യി​രു​ന്നു. ഇ​ന്ന് നി​റ​ഞ്ഞ മ​ന​സോ​ടെ​യും മ​നോ​ഹ​ര​മാ​യ ഒ​ട്ടേ​റെ ഓ​ർ​മ​ക​ളോ​ടെ​യും ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. ഈ ​യാ​ത്ര​യി​ൽ ഒ​പ്പം നി​ന്ന സ​ഹ​താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ന​ല്ല സ​മ​യ​ത്തും മോ​ശം സ​മ​യ​ത്തും എ​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്ആ​രാ​ധ​ക​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യെ​ന്നും ഷ​മി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Tags : MohammedShami ShamiRetirement TestCricket IndianCricket TeamIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up