പാറ്റ്ന: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബിഹാർ ടീമിനെ കൗമാര താരം വൈഭവ് സൂര്യവംശി നയിക്കും.14ന് ആരംഭിക്കുന്ന ടൂർണമെന്റിനുള്ള 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൗരാഷ്ട്രയ്ക്കെതിരെയാണ് ബിഹാറിന്റെ ആദ്യ മത്സരം.
സൂരജ് കശ്യപാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർ സ്ഥാനത്തിനായി മത്സരിക്കുന്നതിനിടെയാണ് വൈഭവിനെ നായകസ്ഥാനത്തേക്ക് ഉയർത്തി ബിഹാർ പിന്തുണച്ചത്. നിലവിൽ ഇന്ത്യൻ ടീമിൽ പകരക്കാരന്റെ റോളിലാണ് താരം. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇഷാൻ കിഷന് പരിക്കേറ്റപ്പോഴാണ് വൈഭവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്.
മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇഷാൻ തിരിച്ചെത്തിയതോടെ വൈഭവിന് സ്ഥാനം നഷ്ടമായി. പ്രതിഭ തെളിയിച്ച വൈഭവിന് നായകനെന്ന നിലയിൽ കൂടി വളരാനുള്ള അവസരമാണ് ഈ നിയമനമെന്ന് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൂരജ് കശ്യപ് വ്യക്തമാക്കി.
ടീം: വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), സുരജ് കശ്യപ് (വൈസ് ക്യാപ്റ്റൻ), അലോക് കുമാർ, ആയുഷ് ലൊഹാരുക (വിക്കറ്റ് കീപ്പർ), അൽതമാഷ് അഷറഫ്, പരം കുമാർ സിംഗ്, അൻമോൽ കുമാർ (വിക്കറ്റ് കീപ്പർ), ഋത്വിക് രാജ്, മയങ്ക് കുമാർ, രാഘവേന്ദ്ര പ്രതാപ്, ആശിഷ് കുമാർ, വസുദേവ് പ്രതാപ് സിംഗ്, മുഹമ്മദ് ഇസാർ, അമോദ് യാദവ്, പ്രശാന്ത് സിംഗ്, നവാസ് ഖാൻ, ഹിമാൻഷു സിംഗ്.