x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു


Published: July 7, 2026 01:47 AM IST | Updated: July 7, 2026 01:47 AM IST

ക​ടു​ത്തു​രു​ത്തി: മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന് പ​ല​തും കു​ണ്ടും കു​ഴി​യു​മാ​യി. വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡി​ലെ കു​ഴി​ക​ള്‍ വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ കാ​ര്യം പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മി​ല്ലാ​താ​യ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.

മു​ട്ടു​ചി​റ-​വാ​ലാ​ച്ചി​റ റെ​യി​ല്‍​വേ ഗേ​റ്റ് റോ​ഡ്, ആ​ല​പ്പു​ഴ-​കു​റ​വി​ല​ങ്ങാ​ട് മി​നി ഹൈ​വേ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കു​റു​പ്പ​ന്ത​റ-​ക​ല്ല​റ റോ​ഡ്, ആ​യാം​കു​ടി-​ആ​പ്പാ​ഞ്ചി​റ റോ​ഡ്, കു​റു​പ്പ​ന്ത​റ-​മാ​ഞ്ഞൂ​ര്‍ സൗ​ത്ത് റോ​ഡ്, ആ​യാം​കു​ടി-​എ​ഴു​മാ​ന്തു​രു​ത്ത് റോ​ഡ് എ​ന്നി​ങ്ങ​നെ പ​ല റോ​ഡു​ക​ളും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

കാ​ഞ്ഞി​ര​ത്താ​ന​ത്തും കു​റു​പ്പ​ന്ത​റ ജം​ഗ്ഷ​നും സ​മീ​പ​വും മ​ള്ളി​യൂ​ര്‍ ജം​ഗ്ഷ​ന്‍, കാ​ന്താ​രി​ക​ട​വ്, മു​ട്ടു​ചി​റ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം റെ​യി​ല്‍​വേ ഗേ​റ്റ് റോ​ഡി​ലു​മെ​ല്ലാം വ​ലി​യ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെട്ടി​രി​ക്കു​ന്ന​ത്.

മ​ഴ​യ​ത്ത് വെ​ള്ളം കെ​ട്ടിനി​ല്‍​ക്കു​ന്ന ഈ ​കു​ഴി​ക​ളെ​ല്ലാം അ​പ​ക​ടഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​വ​യാ​ണ്. പ്ര​ത്യേ​കി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ഭീ​തി​യി​ല്‍ യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​ക​ളി​ല്‍ വീ​ണു നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. കു​ഴി​ക​ള്‍ അ​ട​ച്ച് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മ​ഴ പെ​യ്താ​ല്‍ തോ​ടേ​തെ​ന്നോ, റോ​ഡേ​തെ​ന്നോ അ​റി​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് മി​ക്ക​യി​ട​ത്തും. പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡു​ക​ളി​ലെ കു​ഴി​ക​ളി​ല്‍​വീ​ണ് അ​പ​ക​ടം പ​റ്റു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന യാ​ത്രി​ക​രും ക​ട​ന്നു പോ​കു​ന്ന വ​ഴി​ക​ളാ​ണി​ത്.
മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്ന​തോ​ടെ റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

K-Rail Survey

Tags : nattu vishesham Roads flooded rain

Recent News

Corehub Up