x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ൻ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 7, 2026 05:31 AM IST | Updated: July 7, 2026 05:31 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ല്‍ മീ​ൻ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​സാം സ്വ​ദേ​ശി പി​ടി​യി​ലാ​യ​ത്.

മാ​വേ​ലി​ക്ക​ര-​മാ​ന്നാ​ര്‍ റോ​ഡി​ല്‍ മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ബി​നോ​യ് ഡൈ​മാ​റി ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളു​ടെ മീ​ന്‍ ക​ച്ച​വ​ട​ത്തി​ല്‍ പ​ന്തി​കേ​ട് തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം എ​ക്സൈ​സി​നെ അ​റി​യി​ച്ച​ത്.

മീ​നു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ റ്റി. ​രാ​ജീ​വും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബി​നോ​യ് ഡൈ​മാ​റി പി​ടി​യി​ലാ​യ​ത്.

 

 

Tags : excise arrest marijuana crime news

Recent News

Corehub Up