x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മഴ; അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും, പ്രദേശത്ത് ജാഗ്രത നിർദേശം


Published: May 30, 2026 06:33 PM IST | Updated: May 30, 2026 06:33 PM IST

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അരുവിക്കര ഡാമിന്‍റെ മൂന്ന്, നാല് നമ്പർ ഷട്ടറുകൾ 15 സെന്‍റിമീറ്റർ കൂടി ഉയർ‌ത്തും. കഴിഞ്ഞ ദിവസം 50 സെന്‍റി മീറ്റർ ഷട്ടർ ഉയർത്തിയിരുന്നു.

ഡാമിന്‍റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

അതിശക്തമായ മഴ പെയ്ത തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. അഞ്ചുദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലേക്ക് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Tags : rain aruvikkara dam alert

Recent News

Corehub Up