x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ണാ​ട​ക​യി​ൽ ക​ന​ത്ത മ​ഴ; വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു


Published: May 15, 2026 02:26 PM IST | Updated: May 15, 2026 02:26 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു. വി​ജ​യ​പു​ര സ്വ​ദേ​ശി​ക​ളാ​യ ഗു​രു​നാ​ഥ് ബാ​ഡി​ഗ​ർ(35), ഭാ​ര്യ ജ്യോ​തി ബാ​ഡി​ഗ​ർ(28), മ​ക്ക​ളാ​യ ക​ല​മ്മ, കീ​ർ​ത്തി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു.

സം​ഭ​വം ന​ട​ന്ന​യു​ട​ൻ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Tags : family dead roof rain

Recent News

Corehub Up