x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജലനിരപ്പുയരുന്നു, അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം ബ്യൂറോ
Published: June 9, 2026 01:07 PM IST | Updated: June 9, 2026 01:37 PM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകൾ തുറന്നു. 20 സെൻറീമീറ്റർ വീതം ആകെ 80 സെന്‍റിമീറ്റർ ആണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്. ഡാമിന്‍റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. മഴ തുടർന്നാൽ ഷട്ടറുകൾ ഇനിയും ഉയർത്തും.

പേപ്പാറ അണക്കെട്ടിൽ നിലവിൽ 103.5 മീറ്റർ ജലനിരപ്പാണ് നിലവിലുള്ളത് മലയോര മേഖലയിൽ മഴ കനത്താൽ ജലനിരപ്പ് 105.5 കൂടുതലായാൽ പേപ്പാറ അണക്കെട്ടിന്‍റെയും ഷട്ടറുകൾ ഉയർത്തും.

 

Tags : Aruvikkara Dam shutters Water level Rain

Recent News

Corehub Up