x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ ചതിച്ചാൽ...

റ്റി.​സി. മാ​ത്യു
Published: June 22, 2026 12:17 AM IST | Updated: June 22, 2026 02:48 AM IST

മ​ഴ ച​തി​ക്കു​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ എ​ന്ന കാ​ല​വ​ർ​ഷം വ​ള​രെ കു​റ​വാ​യി. ജൂ​ൺ 20 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ചു രാ​ജ്യ​ത്തു ല​ഭി​ച്ച മ​ഴ 54.4 മി​ല്ലി​മീ​റ്റ​ർ. സാ​ധാ​ര​ണ കി​ട്ടേ​ണ്ട​ത് 92.8 മി​ല്ലി​മീ​റ്റ​ർ. കു​റ​വ് 41.4 ശ​ത​മാ​നം. മ​ഹാ​രാ​ഷ്‌​ട്ര, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട മ​ധ്യ ഇ​ന്ത്യ​യി​ൽ 65 ശ​ത​മാ​ന​മാ​ണു മ​ഴ​ക്കു​റ​വ്.

കേ​ര​ള​ത്തി​ലും സ്ഥി​തി വ​ള​രെ മോ​ശ​മാ​ണ്. ജൂ​ൺ 21 വ​രെ ല​ഭി​ച്ച മ​ഴ 315.5 മി​ല്ലി​മീ​റ്റ​ർ. ല​ഭി​ക്കേ​ണ്ട​ത് 440.3 മി​ല്ലി​മീ​റ്റ​ർ. കു​റ​വ് 28 ശ​ത​മാ​നം. ഇ​ന്ത്യ​യു​ടെ വാ​ർ​ഷി​ക മ​ഴ​യി​ൽ 75 ശ​ത​മാ​ന​ത്തോ​ളം ല​ഭി​ക്കു​ന്ന​ത് ജൂ​ൺ-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലെ കാ​ല​വ​ർ​ഷ​ത്തി​ലാ​ണ്. പ​തി​വാ​യി കി​ട്ടു​ന്ന​തി​ന്‍റെ 90 ശ​ത​മാ​നം മ​ഴ​യേ ഇ​ക്കൊ​ല്ലം കാ​ല​വ​ർ​ഷ​ത്തി​ൽ കി​ട്ടു​ക​യു​ള്ളൂ എ​ന്നാ​ണു പ്ര​വ​ച​നം. രാ​ജ്യ​ത്തു പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ര​ൾ​ച്ച​യു​ണ്ടാ​കാം.

എ​ൻ നി​നോ വ​ന്നു

തു​ട​ക്കം വൈ​കു​ന്ന​തു​കൊ​ണ്ടു കു​ഴ​പ്പം വ​ര​ണ​മെ​ന്നി​ല്ല. പ​ക്ഷേ ഇ​ക്കൊ​ല്ലം അ​ത​ല്ല സ്ഥി​തി. എ​ൽ നി​നോ പ്ര​തി​ഭാ​സം വി​ല്ല​നാ​യി വ​ന്നു. അ​തും സൂ​പ്പ​ർ എ​ൽ നി​നോ. ഒ​ന്ന​ര നൂ​റ്റാ​ണ്ടു മു​മ്പ് 1876-80ൽ ​ഉ​ണ്ടാ​യ സൂ​പ്പ​ർ എ​ൽ നി​നോ​യ്‌​ക്കു സ​മാ​ന​മാ​യ ഒ​ന്ന്. ജ​ല​സേ​ച​ന​വും മ​റ്റും ഇ​ല്ലാ​തി​രു​ന്ന അ​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ 80 ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ടെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച മ​ഹാ​പ​ട്ടി​ണി അ​തി​ന്‍റെ ഫ​ല​മാ​യി​രു​ന്നു. എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ സൂ​ച​ന മാ​സ​ങ്ങ​ൾ മു​മ്പേ ഉ​ണ്ടാ​യി​രു​ന്നു. അ​തു ജൂ​ൺ ര​ണ്ടാം​വാ​രം തു​ട​ങ്ങി.

വി​ശാ​ല​മാ​യ കാ​ർ​ഷി​ക​മേ​ഖ​ല

ലോ​ക​ത്തി​ലെ വ​ലി​യൊ​രു കാ​ർ​ഷി​ക മേ​ഖ​ല​യെ​യാ​ണ് എ​ൽ നി​നോ പ്ര​തി​ഭാ​സം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലും തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലും ഓ​സ്ട്രേ​ലി​യ​യി​ലും മ​ഴ കു​റ​യു​മ്പോ​ൾ ധാ​ന്യ​ങ്ങ​ൾ, സ​സ്യ എ​ണ്ണ, തോ​ട്ട​വി​ള​ക​ൾ, ഉ​ഷ്ണ​മേ​ഖ​ലാ പ​ഴ​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വ് വ​രും.

ഇ​ന്ത്യ​യും ചൈ​ന​യു​മു​ട​ങ്ങി​യ ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​മാ​ണ് ലോ​ക​ത്തി​ലെ അ​രി​യു​ടെ 90 ശ​ത​മാ​നം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഭ​ക്ഷ്യ എ​ണ്ണ​യു​ടെ 50 ശ​ത​മാ​ന​വും പ​യ​റു വ​ർ​ഗ​ങ്ങ​ളു​ടെ 24 ശ​ത​മാ​ന​വും റ​ബ​റി​ന്‍റെ 90 ശ​ത​മാ​ന​വും തേ​യി​ല​യു​ടെ 80 ശ​ത​മാ​ന​വും കാ​പ്പി​യു​ടെ 30 ശ​ത​മാ​ന​വും ഇ​വി​ടെ​നി​ന്നാ​ണ്. ലോ​ക വി​പ​ണി​യി​ലെ ഗോ​ത​മ്പി​ന്‍റെ 50 ശ​ത​മാ​ന​വും പ​ഞ്ച​സാ​ര​യു​ടെ 40 ശ​ത​മാ​ന​വും പാ​മോ​യി​ലി​ന്‍റെ 90 ശ​ത​മാ​ന​വും ഏ​ഷ്യ​യി​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ഇ​തെ​ല്ലാം വി​ര​ൽ​ചൂ​ണ്ടു​ന്ന​ത് ഒ​രു കാ​ര്യ​ത്തി​ലേ​ക്കാ​ണ് - ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അ​ട​ക്കം കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ലി​യ വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്ക്. ചി​ല ഇ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം ഏ​ഷ്യ​യി​ൽ കു​റ​വാ​യാ​ൽ മ​റ്റി​ട​ങ്ങ​ളി​ലെ ഉ​ത്പാ​ദ​ന വ​ർ​ധ​ന​കൊ​ണ്ടു പ​രി​ഹ​രി​ക്കാ​ൻ പ​റ്റും. പ​ക്ഷേ വി​ല കൂ​ടും. മ​റ്റു ചി​ല ഇ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ബ​ദ​ൽ ഉ​ത്പാ​ദ​ന​മേ​ഖ​ല​ക​ൾ ഇ​ല്ല. അ​വ​യു​ടെ വി​ല ക​ടി​ഞ്ഞാ​ൺ പൊ​ട്ടി​ച്ചു പാ​ഞ്ഞെ​ന്നു വ​രാം.

ഇ​ന്ത്യ​ക്കു ഗു​രു​ത​രം

ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ടു​ത്ത എ​ൽ നി​നോ ഗു​രു​ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കും. ജൂ​ണി​ൽ എ​ൽ നി​നോ തു​ട​ങ്ങി​യെ​ന്നു പ്ര​ഖ്യാ​പി​ച്ച ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന (World Meteorological Organization) എ​ന്നാ​ണ് അ​ന്ത്യം എ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. മു​ൻ​കാ​ല എ​ൽ നി​നോ​ക​ൾ ഒ​ന്പ​തു മു​ത​ൽ 12 വ​രെ മാ​സം നീ​ണ്ടു​നി​ന്നി​ട്ടു​ണ്ട്. അ​ത് ര​ണ്ടു കാ​ര്യ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്നു.

ഒ​ന്ന്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ മ​ഴ വ​ള​രെ കു​റ​വാ​കും.

ര​ണ്ട്: നീ​ണ്ടു നി​ൽ​ക്കു​ന്ന എ​ൽ നി​നോ​യി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ (തു​ലാ​വ​ർ​ഷം) മ​ഴ​യും കു​റ​യാം.

രാ​ജ്യ​ത്തെ പ്ര​ധാ​ന കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ എ​ല്ലാം മ​ഴ​ക്കു​റ​വ് നേ​രി​ടും എ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണു ശ​രാ​ശ​രി മ​ഴ കി​ട്ടു​ക എ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ​റ​യു​ന്നു. പ​ക്ഷേ, തു​ട​ക്ക​ത്തി​ൽ രാ​ജ​സ്ഥാ​ന​ട​ക്കം വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ഴ കി​ട്ടി. വ​ട​ക്കു-​കി​ഴ​ക്ക് വ​ള​രെ കു​റ​വാ​യി.

കാ​ര്യ​മാ​യ മ​ഴ​ക്കു​റ​വ് നേ​രി​ടാ​ത്ത ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ന്ത്യ​യെ വ​ര​ൾ​ച്ച തു​റി​ച്ചു​നോ​ക്കു​ന്ന​ത്. 2018ൽ ​ശ​രാ​ശ​രി​യു​ടെ 90.4ഉം 2015​ൽ 85.5ഉം ​ശ​ത​മാ​നം മ​ഴ മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ. 2018നു ​ശേ​ഷം ഒ​ന്നൊ​ഴി​കെ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ ഒ​പ്പ​മോ അ​തി​ൽ കൂ​ടു​ത​ലോ മ​ഴ ല​ഭി​ച്ചു. 2023ൽ ​ശ​രാ​ശ​രി​യു​ടെ 95 ശ​ത​മാ​നം മ​ഴ​യാ​ണു ല​ഭി​ച്ച​ത്.
ഖാ​രി​ഫും റാ​ബി​യും

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണി​നെ ആ​ശ്ര​യി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന കാ​ർ​ഷി​ക സീ​സ​ണാ​യ ഖാ​രി​ഫ് (ജൂ​ൺ-​ഒ​ക്‌​ടോ​ബ​ർ) നീ​ങ്ങു​ന്ന​ത്. നെ​ല്ല്, ചോ​ളം, പ​രു​ക്ക​ൻ ധാ​ന്യ​ങ്ങ​ൾ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, എ​ണ്ണ​ക്കു​രു​ക്ക​ൾ, ക​രി​മ്പ്, പ​രു​ത്തി എ​ന്നി​വ​യു​ടെ കൃ​ഷി​യി​റ​ക്ക​ലും വി​ള​വെ​ടു​പ്പും ഖാ​രി​ഫി​ലാ​ണ്. ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ മ​ഴ യ​ഥാ​സ​മ​യം ല​ഭി​ച്ചാ​ലേ ഖാ​രി​ഫ് കൃ​ഷി​യി​റ​ക്ക​ൽ ന​ട​ക്കൂ. കാ​ല​വ​ർ​ഷ​ത്തി​ൽ ല​ഭി​ക്കു​ന്ന വെ​ള്ളം ഡാ​മു​ക​ളി​ൽ സം​ഭ​രി​ച്ചാ​ണ് റാ​ബി സീ​സ​ണി​ലെ കൃ​ഷി​ക്കു ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്. ഭ​ക്ഷ്യ​ധാ​ന്യ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 55 ശ​ത​മാ​ന​ത്തി​ല​ധി​കം ഖാ​രി​ഫി​ലാ​ണ്. 45 ശ​ത​മാ​നം ഉ​ത്പാ​ദ​നം ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​റി​ൽ വി​ള​വി​റ​ക്കു​ന്ന റാ​ബി സീ​സ​ണി​ലും. ഗോ​ത​മ്പ് റാ​ബി സീ​സ​ണി​ലാ​ണ്.

തു​ലാ​വ​ർ​ഷം രാ​ജ്യ​ത്തെ വാ​ർ​ഷി​ക മ​ഴ​യു​ടെ 12 ശ​ത​മാ​ന​മേ ന​ൽ​കു​ന്നു​ള്ളൂ. എ​ന്നാ​ൽ ചി​ല മേ​ഖ​ല​ക​ളി​ൽ അ​തി​ന്‍റെ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണ്. ദ​ക്ഷി​ണേ​ന്ത്യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു വാ​ർ​ഷി​ക മ​ഴ​യു​ടെ 40 ശ​ത​മാ​നം തു​ലാ​വ​ർ​ഷ​ത്തി​ൽ​നി​ന്നാ​ണ്. ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ക്ക​ൻ ക​ർ​ണാ​ട​കം എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ മു​ഖ്യ ജ​ല​സ്രോ​ത​സ് തു​ലാ​വ​ർ​ഷ​മാ​ണ്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ത​മി​ഴ്‌​നാ​ടി​ന്‍റെ ഡാ​മു​ക​ൾ നി​റ​യു​ന്ന​ത് ആ ​സ​മ​യ​ത്താ​ണ്. കേ​ര​ള​ത്തി​ലെ ഇ​ടു​ക്കി അ​ട​ക്കം പ്ര​മു​ഖ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ ജ​ല​സം​ഭ​ര​ണ​ത്തി​ൽ ഗ​ണ്യ​മാ​യ പ​ങ്കും തു​ലാ​വ​ർ​ഷ​ത്തി​ലാ​ണു ല​ഭി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ഗം കു​റ​യും

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​നും ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റ​ത്തി​നും പി​ന്നാ​ലെ​യു​ള്ള വ​ര​ൾ​ച്ച​ഭീ​ഷ​ണി സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യ്ക്കു വ​രു​ത്തു​ന്ന ആ​ഘാ​തം ചെ​റു​താ​യി​രി​ക്കി​ല്ല. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​വും കു​തി​ച്ചു​യ​രും. രാ​ജ്യ​ത്തെ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) യി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സം​ഭാ​വ​ന ഇ​പ്പോ​ൾ 16 ശ​ത​മാ​ന​മേ ഉ​ള്ളൂ. കാ​ർ​ഷി​കോ​ത്പാ​ദ​നം കു​റ​യു​ന്ന​തു വ​ഴി ജി​ഡി​പി​യി​ൽ നേ​രി​ട്ടു വ​രു​ന്ന കു​റ​വ് ചെ​റു​താ​യി​രി​ക്കും. എ​ന്നാ​ൽ, മ​റ്റു ര​ണ്ടു കാ​ര്യ​ങ്ങ​ളു​ണ്ട്.

ഒ​ന്ന്: ഇ​പ്പോ​ഴും ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം കാ​ർ​ഷി​ക​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചാ​ണു ക​ഴി​യു​ന്ന​ത്. അ​വ​രു​ടെ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​യും.

ര​ണ്ട്: കാ​ർ​ഷി​ക വ​രു​മാ​നം കു​റ​യു​മ്പോ​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഉ​പ​ഭോ​ഗം കു​റ​യും. സോ​പ്പ്, അ​ല​ക്കു​പൊ​ടി, ഷാം​പൂ എ​ന്നി​വ തു​ട​ങ്ങി വ​സ്ത്ര​ങ്ങ​ളും ടൂ​വീ​ല​റു​ക​ളും വ​രെ​യു​ള്ള​വ​യു​ടെ വി​ൽ​പ​ന കു​റ​യും. കെ​ട്ടി​ട നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും നീ​ട്ടി​വ​യ്ക്കും. അ​തെ​ല്ലാം ജി​ഡി​പി വ​ള​ർ​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കും.

നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ന്ത്യ ഗോ​ത​മ്പ് ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചു മാ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് വ​ര​ൾ​ച്ചാ ഭീ​ഷ​ണി. അ​രി ക​യ​റ്റു​മ​തി​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ നീ​ക്കി​യി​ട്ടി​ല്ല. മ​ഴ​ക്കു​റ​വും വ​ര​ൾ​ച്ച​യും മൂ​ലം കാ​ർ​ഷി​കോ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞാ​ൽ വീ​ണ്ടും ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും. അ​തു ലോ​ക​വി​പ​ണി​യി​ൽ ധാ​ന്യ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​ക്കും.

ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ഫ്സി​ഐ) വ​ലി​യ ബ​ഫ​ർ സ്റ്റോ​ക്ക് ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും വ​ര​ൾ​ച്ച ക​ടു​ത്താ​ൽ അ​തു മ​തി​യാ​ക​ണ​മെ​ന്നി​ല്ല. ഏ​പ്രി​ൽ ആ​രം​ഭ​ത്തി​ൽ എ​ഫ്സി​ഐ​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ സ്റ്റോ​ക്ക് 604 ല​ക്ഷം ട​ൺ ആ​ണ്. ബ​ഫ​ർ സ്റ്റോ​ക്ക് നി​ബ​ന്ധ​ന​യു​ടെ മൂ​ന്നി​ര​ട്ടി വ​രും ഇ​ത്. പ​ക്ഷേ അ​തു​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ ഭ​ദ്ര​മാ​ണെ​ന്നു ക​രു​തേ​ണ്ട. അ​രി​യും ഗോ​ത​മ്പു​മ​ട​ക്കം രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ച്ച ധാ​ന്യ​ങ്ങ​ളു​ടെ 16 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഈ ​സ്റ്റോ​ക്ക്. പൊ​തു​വി​ത​ര​ണ ശൃം​ഖ​ല​യി​ലെ കേ​ന്ദ്ര വി​ഹി​ത​ത്തി​നു മാ​ത്ര​മേ ഇ​തു തി​ക​യൂ.

ഇ​​​ന്ത്യ​​​യി​​​ലെ ഭ​​​ക്ഷ്യ​​​വി​​​ള​​​ക​​​ൾ 2025-26ലെ ​​​ഉ​​​ത്​​​പാ​​​ദ​​​നം (ല​​​ക്ഷം ട​​​ൺ)


അ​​​രി -                      ഖാ​​​രി​​​ഫ്      1247.58                       

                                 റാ​​​ബി          181.07                       

                                 വേ​​​ന​​​ൽ       111.59                       

                                 ആ​​​കെ        1540.24

ഗോ​​​ത​​​മ്പ് -                 റാ​​​ബി           1206.57

                                 ചോ​​​ളം - ഖാ​​​രി​​​ഫ്       302.47                       

                                  റാ​​​ബി            159.03

പ​​​രു​​​ക്ക​​​ൻ ധാ​​​ന്യ​​​ങ്ങ​​​ൾ -  ഖാ​​​രി​​​ഫ്       425.89                       

                                     റാ​​​ബി            213.41

പ​​​യ​​​റു​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ -        274.09

എ​​​ണ്ണ​​​ക്കു​​​രു​​​ക്ക​​​ൾ-            ഖാ​​​രി​​​ഫ്       265.33                       

                                       റാ​​​ബി            144.65 

 ക​​​രി​​​മ്പ് -                      5001.97

ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം

ഉ​ത്പാ​ദ​നം കു​റ​ഞ്ഞാ​ൽ വ​ലി​യ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്ന ഭീ​തി ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. വി​ല​ക്ക​യ​റ്റം ഇ​ന്ത്യ​യി​ൽ മാ​ത്ര​മാ​യി നി​ൽ​ക്ക​ണ​മെ​ന്നി​ല്ല. ലോ​ക വി​പ​ണി​യി​ലേ​ക്ക് ഏ​റ്റ​വു​മ​ധി​കം അ​രി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ പി​ന്മാ​റി​യാ​ൽ അ​രി​വി​ല കു​തി​ച്ചു​ക​യ​റും. ഇ​ന്ത്യ ഗോ​ത​മ്പ് വാ​ങ്ങാ​ൻ ഇ​റ​ങ്ങി​യാ​ലും അ​ങ്ങ​നെത​ന്നെ. ര​ണ്ടു ധാ​ന്യ​ങ്ങ​ളു​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ൽ ലോ​ക​ത്തു ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

ഏ​റ്റ​വു​മ​ധി​കം ഭ​ക്ഷ്യ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ വ​ര​ൾ​ച്ച മൂ​ലം ഇ​റ​ക്കു​മ​തി കൂ​ട്ടേ​ണ്ടി വ​രും. പാ​മോ​യി​ൽ മു​ത​ൽ ഭ​ക്ഷ്യ എ​ണ്ണ​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന് അ​തു കാ​ര​ണ​മാ​കും. ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം പ​യ​റു​വ​ർ​ഗ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യാ​ണ് അ​വ​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്തൃ രാ​ജ്യ​വും. അ​വ​യു​ടെ ഇ​റ​ക്കു​മ​തി​യി​ലും ഇ​ന്ത്യ​ത​ന്നെ ഒ​ന്നാ​മ​ത്. ഇ​ന്ത്യ ഇ​റ​ക്കു​മ​തി കൂ​ട്ടു​മ്പോ​ൾ അ​വ​യു​ടെ വി​ല​യും കു​തി​ക്കും. ഏ​റ്റ​വു​മ​ധി​കം ഉ​ള്ളി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ പി​ൻ​വ​ലി​ഞ്ഞാ​ൽ രാ​ജ്യാ​ന്ത​ര വി​ല പി​ടി​വി​ട്ടു ക​യ​റും. ഉ​ത്പാ​ദ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ ക​യ​റ്റു​മ​തി നി​ർ​ത്തി​യാ​ൽ പ​ഞ്ച​സാ​ര​യു​ടെ ആ​ഗോ​ള​വി​ല​യും പ​റ​ക്കും. 

എ​ൽ നി​നോ എ​ന്ന വി​ല്ല​ൻ

 പ​സ​ഫി​ക് മ​ഹാ​സ​മു​ദ്ര​ത്തി​ലെ താ​പ​നി​ല​യി​ൽ വ​രു​ന്ന ഒ​രു മാ​റ്റ​മാ​ണ് എ​ൽ നി​നോ​യ്ക്കു കാ​ര​ണം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​യി​ല്ലാ​തെ ഇ​തു സം​ഭ​വി​ക്കു​ന്നു. ഭൂ​മ​ധ്യ​രേ​ഖ​യ്ക്കു സ​മീ​പ​മു​ള്ള പ​സ​ഫി​ക് സ​മു​ദ്ര​ഭാ​ഗം അ​സാ​ധാ​ര​ണ​മാ​യി ചൂ​ടു​പി​ടി​ക്കു​ന്നു. ഇ​തു കാ​റ്റി​ന്‍റെ ഗ​തി മാ​റ്റും. കാ​റ്റ് ഗ​തി മാ​റു​മ്പോ​ൾ മ​ഴ​മേ​ഘ​ങ്ങ​ളു​ടെ​യും ഗ​തി മാ​റും.

ക്രി​സ്മ​സ് കാ​ല​ത്താ​ണ് സ​മു​ദ്ര​ത്തി​ന്‍റെ ചൂ​ടാ​ക​ൽ തു​ട​ങ്ങു​ക. അ​തു ശ്ര​ദ്ധി​ച്ച യൂ​റോ​പ്യ​ൻ നാ​വി​ക​രാ​ണ് "ആ​ൺ​കു​ട്ടി' എ​ന്ന​ർ​ഥ​മു​ള്ള സ്പാ​നി​ഷ് പേ​ര് "എ​ൽ നി​നോ' (El Nino) ഈ ​പ്ര​തി​ഭാ​സ​ത്തി​നു ന​ൽ​കി​യ​ത്. ഇ​തി​നു വി​പ​രീ​ത​മാ​യി പ​സ​ഫി​ക് ത​ണു​ക്കു​ന്ന പ്ര​തി​ഭാ​സം "ലാ ​നി​ന' (പെ​ൺ​കു​ട്ടി) എ​ന്ന​റി​യ​പ്പെ​ടു​ന്നു.

പ​സ​ഫി​ക് ചൂ​ടാ​കു​മ്പോ​ൾ കി​ഴ​ക്കു​നി​ന്നു പ​ടി​ഞ്ഞാ​റോ​ട്ടു വീ​ശു​ന്ന വാ​ണി​ജ്യ​വാ​ത​ങ്ങ​ളു​ടെ ശ​ക്തി കു​റ​യും. പ​ടി​ഞ്ഞാ​റു​നി​ന്നു കി​ഴ​ക്കോ​ട്ടു​ള്ള കാ​റ്റ് ക​രു​ത്ത​നാ​കും. അ​പ്പോ​ൾ ഇ​ന്ത്യ ഉ​ൾ​പ്പെ​ട്ട ദ​ക്ഷി​ണേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ മ​ഴ​മേ​ഘ​ങ്ങ​ൾ കി​ഴ​ക്ക് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലേ​ക്കും അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്കും നീ​ങ്ങും.
ഫ​ലം? ആ​ഫ്രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ​യി​ലും മ​ഴ കു​റ​യും. തെ​ക്കേ അ​മേ​രി​ക്ക​യി​ലും വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​മേ​ഖ​ല​യി​ലും മ​ഴ കൂ​ടും.

K-Rail Survey

Tags : rain falls Monsoon

Recent News

Corehub Up