x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള ബജറ്റ് 2026-27:ധനകാര്യ വീണ്ടെടുപ്പിന്‍റെ ബജറ്റോ പുതിയ പാക്കേജിലുള്ള പഴയ ധനകാര്യ മാതൃകയോ?

ഡോ. ​​​ജോ​​​സ​​​ഫ് ഏ​​​ബ്ര​​​ഹാം
Published: June 21, 2026 01:56 AM IST | Updated: June 21, 2026 01:57 AM IST

മു​​ഖ‍്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച 2026-27 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പ​​​രി​​​ഷ്ക​​​രി​​​ച്ച ബ​​​ജ​​​റ്റ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ ച​​​രി​​​ത്ര​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക സ്ഥാ​​​ന​​​മാ​​​ണ് കൈ​​​വ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ഒ​​​രു സാ​​​ധാ​​​ര​​​ണ വാ​​​ർ​​​ഷി​​​ക ബ​​​ജ​​​റ്റ​​​ല്ല. ര​​​ണ്ട് പ്ര​​​ധാ​​​ന സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് ഇ​​​ത് അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഒ​​​ന്നാ​​​മ​​​താ​​​യി, മു​​​ൻ എ​​​ൽ​​ഡി​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ 2026-27 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സ​​​ന്പൂ​​​ർ​​​ണ ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റ് ഇ​​​തി​​​ന​​​കം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ര​​​ണ്ടാ​​മ​​​താ​​​യി, അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ഉ​​​ട​​​ൻ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ ഒ​​​രു ഫി​​​സ്ക​​​ൽ ഹെ​​​ൽ​​​ത്ത് സ്റ്റാ​​​റ്റ​​​സ് റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കി. സ​​​മീ​​​പ​​​കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു​​​ധ​​​ന​​​കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഏ​​​റ്റ​​​വും തു​​​റ​​​ന്നും സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യും രോ​​​ഗ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ രേ​​​ഖ​​​യെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഈ ​​​ധ​​വ​​ള​​പ​​ത്രം ശ്ര​​​ദ്ധേ​​​യ​​​മാ​​​കു​​​ന്ന​​​ത്. ഈ ​​റി​​​പ്പോ​​​ർ​​​ട്ട് അ​​​ഞ്ച് പ്ര​​​ധാ​​​ന ആ​​​ശ​​​ങ്ക​​​ക​​​ളാ​​ണ് അ​​​ടി​​​വ​​​ര​​​യി​​​ട്ടു പ​​റ​​ഞ്ഞ​​ത്.

  • അ​​ഞ്ചു ല​​​ക്ഷം കോ​​​ടി​ ക​​​ട​​​ന്ന പൊ​​​തുക​​​ട​​​വും ബാ​​​ധ്യ​​​ത​​​ക​​​ളും.
  • തു​​​ട​​​ർ​​​ച്ച​​​യാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന വ​​​രു​​​മാ​​​ന​​​ക്ക​​​മ്മി.
  • ശ​​​ന്പ​​​ളം, പെ​​​ൻ​​​ഷ​​​ൻ, പ​​​ലി​​​ശ അ​​​ട​​​വ് എ​​​ന്നി​​​വ​​​യു​​​ടെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ഭാ​​​രം.
  • ക​​​ട​​​മെ​​​ടു​​​പ്പു​​​ക​​​ൾ, ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​മാ​​​യ ആ​​​സ്തി​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി മ​​​തി​​​യാ​​​യ രീ​​​തി​​​യി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്ക​​​ാ​​​ത്ത​​​ത്.
  • കു​​​ടി​​​ശി​​​ക​​​ക​​​ളും ഓ​​​ഫ്-​​​ബ​​​ജ​​​റ്റ് ബാ​​​ധ്യ​​​ത​​​ക​​ളും സം​​​ബ​​​ന്ധി​​​ച്ച വ‍്യ​​ക്ത​​ത.

2031 വ​​​രെ നീ​​​ളു​​​ന്ന ധ​​​ന​​​കാ​​​ര്യ വീ​​​ണ്ടെ​​ടു​​​പ്പ് ച​​​ട്ട​​​ക്കൂ​​​ട് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന​​​താ​​​ണ് ധ​​വ​​ള​​പ​​ത്രം പ​​​രോ​​​ക്ഷ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

പ​​​രി​​​ഷ്ക​​​രി​​​ച്ച ബ​​​ജ​​​റ്റ് മു​​​ൻ​​​കാ​​​ല ബ​​​ജ​​​റ്റു​​​ക​​​ളേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ധ​​​ന​​​കാ​​​ര്യ യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ത് സം​​​ശ​​​യ​​​മി​​​ല്ല. റ​​വ​​ന‍്യു ക​​മ്മി ഗ്രാ​​​ന്‍റ് നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​പ്പെ​​​ട്ട​​​തും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​രി​​​ൽ​​നി​​​ന്നു​​​ള്ള കൈ​​​മാ​​​റ്റ​​​ങ്ങ​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച കു​​​റ​​​ഞ്ഞ​​​തും മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ ഇ​​​ടം ചു​​​രു​​​ങ്ങി​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ തു​​​റ​​​ന്നു സ​​​മ്മ​​​തി​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ, മെ​​​ച്ച​​​പ്പെ​​​ട്ട നി​​​കു​​​തി സ​​​മാ​​​ഹ​​​ര​​​ണം, കി​​​ഫ്ബി പു​​​നഃ​​സം​​​ഘ​​​ട​​​ന, ഭൂ​​​മി​​​നി​​​യ​​​ന്ത്ര​​ണ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ, സ​​​മു​​​ദ്ര​​​വി​​​ക​​​സ​​​ന സം​​​രം​​​ഭ​​​ങ്ങ​​​ൾ, തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വ​​​ള​​​ർ​​​ച്ചാ​​​മു​​​ഖ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ബ​​​ജ​​​റ്റ് മു​​​ന്നോ​​​ട്ടു​​​ വ​​യ്​​​ക്കു​​​ന്നു. എ​​​ങ്കി​​​ലും, സാ​​​ധാ​​​ര​​​ണ പൗ​​​ര​​​ന് എ​​​ളു​​​പ്പ​​​ത്തി​​​ൽ മ​​​ന​​​സി​​​ലാ​​​കാ​​​ത്ത ഒ​​​രു സാ​​​ങ്കേ​​​തി​​​ക ബ​​​ജ​​​റ്റ് ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണ് ഈ ​​​യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന സൂ​​​ച​​​ന ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ദ്യ ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റി​​​ൽ സം​​​സ്ഥാ​​​ന പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ൽ 35,750 കോ​​​ടി​ രൂ​​പ​​യാ​​​യി നി​​​ർ​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ​​​രി​​​ഷ്ക​​​രി​​​ച്ച ബ​​​ജ​​​റ്റി​​​ൽ ഇ​​​ത് 30,370 കോ​​​ടി​​​യാ​​​യി കു​​​റ​​​ച്ചു. അ​​​താ​​​യ​​​ത്, ഏ​​​ക​​​ദേ​​​ശം 5,380 കോ​​​ടി​​​യു​​​ടെ കു​​​റ​​​വ്. ഇ​​​തി​​​നു പു​​​റ​​​മെ, വ​​​രു​​​മാ​​​ന ചെ​​​ല​​​വ് ത​​​ല​​​ങ്ങ​​​ളി​​​ലും മൂ​​​ല​​​ധ​​​നച്ചെലവ് ത​​​ല​​​ങ്ങ​​​ളി​​​ലും ഏ​​​ക​​​ദേ​​​ശം 12,028.68 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വു​​​മാ​​​റ്റ​​​ങ്ങ​​​ളും ന​​​ട​​​പ്പാ​​​ക്കി. ഈ ​​​മാ​​​റ്റ​​​ങ്ങ​​​ൾ 12,028.68 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ചു​​​വെ​​​ന്ന​​​ർ​​​ഥ​​​മ​​​ല്ല. മ​​​റി​​​ച്ച്, ധ​​വ​​ള​​പ​​ത്രം ചൂ​​​ണ്ടി​​ക്കാ​​​ട്ടി​​​യ ധ​​​ന​​​കാ​​​ര്യ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വു​​​ക​​​ൾ പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ചെ​​​ല​​​വു മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളു​​​ടെ വ്യാ​​​പ​​​ക​​​മാ​​​യ പു​​​നഃ​​ക്ര​​​മീ​​​ക​​​ര​​​ണം, കു​​​റ​​​വ് വ​​​രു​​​ത്ത​​​ൽ, മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ, പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പു​​​നഃ​​ക്ര​​​മീ​​​ക​​​ര​​​ണം, വ​​​കു​​​പ്പു​​​ത​​​ല പു​​​ന​​​ർ​​​വി​​​ന്യാ​​​സം എ​​​ന്നി​​​വ ന​​​ട​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ അ​​​ർ​​​ഥം. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി നോ​​​ക്കു​​​ന്പോ​​​ൾ, ഇ​​​ത് ചെ​​​ല​​​വു വി​​​പു​​​രീ​​​ക​​​ര​​​ണ​​​ത്തി​​​ൽ​​നി​​​ന്ന് ചെ​​​ല​​​വു നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ലേ​​​ക്കു​​​ള്ള ​മാ​​​റ്റ​​​മാ​​​ണ്.

12,028.68 കോ​​​ടി എ​​​ന്ന സം​​​ഖ്യ​​​യി​​​ൽ​​ത​​​ന്നെ അ​​​ല്ല ഈ ​​​ന​​​ട​​​പ​​​ടി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ പ്രാ​​​ധാ​​​ന്യം. അ​​​ത് ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് പ്രാ​​​ധാ​​​ന്യം. ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ധ​​​ന​​​കാ​​​ര്യ അ​​​നു​​​മാ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ധ​​​ന​​​ശേ​​​ഷി​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ആ​​​ശാ​​​വ​​​ഹ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​ത് പ​​​രോ​​​ക്ഷ​​​മാ​​​യി സ​​​മ്മ​​​തി​​​ക്കു​​​ന്നു. അ​​​തേ​​സ​​​മ​​​യം, 12,028.68 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വു​​​മാ​​​റ്റ​​​ങ്ങ​​​ളും 5,380 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ൽ കു​​​റ​​​വും സ​​​ർ​​​ക്കാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​ങ്കി​​​ലും സ​​​മ​​​ഗ്ര​​​മാ​​​യ പ​​​ദ്ധി​​​ത​​ത​​ല വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ബ​​​ജ​​​റ്റ് രേ​​​ഖ​​​ക​​​ളി​​​ലി​​​ല്ല.

ഭാ​​​ഗി​​​ക ധ​​​ന​​​കാ​​​ര്യ യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധം

ധ​​വ​​ള​​പ​​ത്രം ഉ​​​യ​​​ർ​​​ത്തി​​​യ ചി​​​ല നി​​​ർ​​ദേ​​​ശ​​​ങ്ങ​​​ളെ ബ​​​ജ​​​റ്റ് പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്ന​​തി​​ൽ ​സം​​​ശ​​​യ​​​മി​​​ല്ല. വി​​​ഭ​​​വപ​​​രിമി​​​തി​​​ക​​​ളെ അ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു; പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ൽ കു​​​റ​​​യ്ക്കു​​​ന്നു; മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ൾ പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കു​​​ന്നു; വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യി​​​ലൂ​​​ടെ കി​​​ഫ്ബി പു​​​നഃ​​സം​​​ഘ​​​ട​​​ന നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു; പു​​​തി​​​യ ഭൂ​​​മി​​​നി​​​യ​​​ന്ത്ര​​​ണ ന​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു; ക്ഷേ​​​മം, ആ​​​രോ​​​ഗ്യ​​​രം​​​ഗം, സു​​സ്ഥി​​​ര അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള പി​​​ന്തു​​​ണ തു​​​ട​​​രു​​​ന്നു. സ​​​മു​​​ദ്രാ​​​ധി​​​ഷ്ഠി​​​ത അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ലോ​​​ജി​​​സ്റ്റി​​​ക്സ് വി​​​ക​​​സ​​​നം, ഗ​​​താ​​​ഗ​​​ത ന​​​വീ​​​ക​​​ര​​​ണം, ജ​​​ല​​​സേ​​​ച​​​ന​​​വും പ്ര​​​ള​​​യ​​​നി​​​യ​​​ന്ത്ര​​​ണ​​​വും, തീ​​​ര​​​സം​​​ര​​​ക്ഷ​​​ണം, ന​​​വീ​​​ക​​​ര​​​ണ സം​​​രം​​​ഭ​​​ങ്ങ​​​ൾ, സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി വി​​​സ​​​നം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലൂ​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല വ​​​ള​​​ർ​​​ച്ച​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നും ബ​​​ജ​​​റ്റ് ശ്ര​​​മി​​​ക്കു​​​ന്നു.

പൂ​​​ർ​​​ണ​​​മാ​​​യ ചി​​​കി​​​ത്സാ​​​പ​​​ദ്ധ​​​തി​​യി​​​ല്ല

ഈ ​​​അ​​​നു​​​കൂ​​​ല സൂ​​​ച​​​ന​​​ക​​​ൾ ഉ​​​ണ്ടാ​​യി​​​ട്ടും ഫി​​​സ്ക​​​ൽ ഹെ​​​ൽ​​​ത്ത് സ്റ്റാ​​​റ്റ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​നെ ​സ​​​മ​​​ഗ്ര​​​മാ​​​യ ധ​​​ന​​​കാ​​​ര്യ തി​​​രു​​​ത്ത​​​ൽ ത​​​ന്ത്ര​​​മാ​​​യി മാ​​​റ്റു​​​ന്ന​​​തി​​​ൽ ബ​​​ജ​​​റ്റ് പൂ​​​ർ​​​ണ​​മാ​​​യി വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല.

ബ​​​ജ​​​റ്റ് രോ​​​ഗം തി​​​രി​​​ച്ച​​​റി​​​യു​​​ന്നു; എ​​​ന്നാ​​​ൽ പൂ​​​ർ​​​ണ​​​മാ​​​യ ചി​​​കി​​​ത്സാ​​​പ​​​ദ്ധ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല.

2031ഓ​​​ടെ ക​​ടം-​​​ജി​​എ​​​സ്​​​ഡി​​​പി അ​​​നു​​​പാ​​​തം 30-32 ശ​​​ത​​​മാ​​​നം പ​​​രി​​​ധി​​​യി​​​ലേ​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​ക്ത​​​മാ​​​യ റോ​​​ഡ് മാ​​​പ്പ് ഇ​​​ല്ല. ക​​​ട​​​മെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ ഒ​​​രു നി​​​ർ​​​ദി​​​ഷ്ട കു​​​റ​​​ഞ്ഞ വി​​​ഹി​​​തം ഉ​​​ത്പാ​​ദ​​​ന​​​ക്ഷ​​​മ​​​മാ​​​യ മൂ​​​ല​​​ധ​​​ന നി​​​ർ​​​മാ​​ണ​​​ത്തി​​​നാ​​​യി മാ​​​ത്രം മാ​​​റ്റി​​​വ​​യ്ക്കു​​​മെ​​​ന്ന പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ഇ​​​ല്ല.

പ​​​ഴ​​​യ കു​​​പ്പി​​​യില്‍ പു​​​തി​​​യ വീ​​​ഞ്ഞ്

പു​​​തി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്പോ​​​ഴും നി​​​ല​​​വി​​​ലു​​​ള്ള പ്ര​​​വൃ​​​ത്തി​​​പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്പോ​​​ഴാ​​​ണ് ‘പ​​​ഴ​​​യ കു​​​പ്പി​​​യിലെ പു​​​തി​​​യ വീ​​​ഞ്ഞ്’ എ​​​ന്ന പ്ര​​​യോ​​​ഗം സാ​​​ധാ​​​ര​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഫി​​​സ്ക​​​ൽ ഹെ​​​ൽ​​​ത്ത് സ്റ്റാ​​​റ്റ​​​സ് റി​​​പ്പോ​​​ർ​​​ട്ട് സം​​​ശ​​​യ​​​മി​​​ല്ലാ​​​തെ പു​​​തി​​​യ ചി​​​ന്ത​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്നു. ക​​​ട​​​ബാ​​​ധ്യ​​​താ സ​​​മ്മ​​​ർ​​​ദം, ചെ​​​ല​​​വി​​​ന്‍റെ കാ​​​ഠി​​​ന്യം, കു​​​ടി​​​ശി​​​ക​​​ക​​​ൾ, ഓ​​​ഫ്-​​​ബ​​​ജ​​​റ്റ് ബാ​​​ധ്യ​​​ത​​​ക​​​ൾ, ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ദൗ​​​ർ​​​ബ​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ അ​​​ത് തു​​​റ​​​ന്നു​​​പ​​​റ​​​യു​​​ന്നു. തി​​​രു​​​ത്ത​​​ലും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും അ​​​ത് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. എ​​​ന്നാ​​​ൽ, ബ​​​ജ​​​റ്റ് പ്ര​​​ധാ​​​ന​​​മാ​​​യും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ധ​​​ന​​​കാ​​​ര്യ മാ​​​തൃ​​​ക തു​​​ട​​​രു​​​ക​​​യാ​​​ണ്.

അ​​​തി​​​നാ​​​ൽ, ഈ ​​​ബ​​​ജ​​​റ്റ് ‘പ​​​ഴ​​​യ കു​​​പ്പി​​​യി​​​ലു​​​ള്ള പു​​​തി​​​യ വീ​​​ഞ്ഞ്’ എ​​​ന്ന വി​​​മ​​​ർ​​​ശ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​വി​​​ല്ല. ഇ​​​ത് മു​​​ൻ മാ​​​തൃ​​​ക​​​യു​​​ടെ പൂ​​​ർ​​​ണ​​മാ​​​യ തു​​​ട​​​ർ​​​ച്ച​​​യു​​​മ​​​ല്ല; അ​​​തേസ​​​മ​​​യം അ​​​തി​​​ൽ​​നി​​​ന്നു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ മാ​​റ്റ​​വു​​​മി​​​ല്ല.

ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഷ്കാ​​​രം

ധ​​വ​​ള​​പ​​ത്രം ന​​​ൽ​​​കു​​​ന്ന ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പാ​​​ഠം ചെ​​​ല​​​വി​​​നെ​​​ക്കു​​​റി​​​ച്ച് മാ​​​ത്ര​​​മ​​​ല്ല അ​​​ത് ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ സ്ഥാ​​​പ​​​ന ശേ​​​ഷി​​​യെ​​​ക്കു​​​റി​​​ച്ചു​​​മാ​​​ണ്. ധ​​​ന​​​വ​​​കു​​​പ്പ് ഒ​​​രു ട്ര​​​ഷ​​​റി-​​​മാ​​​നേ​​​ജ്മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് ആ​​​ധു​​​നി​​​ക ഫി​​​സ്ക​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് സ്ഥാ​​​പ​​​ന​​​മാ​​​യി മാ​​​റ​​​ണം.

ഇ​​​വി​​​ടെ അ​​​ഞ്ച് പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ത്യേ​​​ക​​​മാ​​​യി പ്ര​​​ധാ​​​ന​​​മാ​​​ണ്:

1. ഫി​​​സ്ക​​​ൽ റി​​​ക​​​വ​​​റി ആ​​ൻ​​ഡ് മോ​​​നി​​​റ്റ​​​റിം​​​ഗ് സെ​​​ൽ സ്ഥാ​​​പി​​​ക്ക​​​ണം.
2. ഔ​​​ട്ട്കം-​​​ബെ​​​സി​​​ഡ് ബ​​​ജ​​​റ്റിം​​​ഗ് ന​​​ട​​​പ്പാ​​​ക്കു​​​ക.
3. പ്ര​​​ഫ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക് ഡെ​​​ബ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഫ്രെ​​​യിം ​​​വ​​​ർ​​​ക്ക് രൂ​​​പീ​​​ക​​​രി​​​ക്കു​​​ക.
4. ധ​​​ന​​​കാ​​​ര്യ സു​​താ​​ര‍്യ​​ത ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക.
5. കാ​​​ലാ​​​നു​​​സൃ​​​ത ചെ​​ല​​വ് അ​​വ​​ലോ​​ക​​നം ന​​​ട​​​പ്പാ​​​ക്കു​​​ക.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ഇ​​​ല്ലെ​​​ങ്കി​​​ൽ, ന​​​ല്ല രീ​​​തി​​​യി​​​ൽ രൂ​​​പ​​​ക​​​ൽ​​​പ​​ന ചെ​​​യ്ത ബ​​​ജ​​​റ്റു​​​ക​​​ൾ​​​ക്കും ദീ​​​ർ​​​ഘ​​​കാ​​​ല ധ​​​ന​​​കാ​​​ര്യ സു​​​സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല.
ഈ ​​ബ​​​ജ​​​റ്റ് ധ​​​ന​​​കാ​​​ര്യ യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധ​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പു​​​രോ​​​ഗ​​​തി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്നു. പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ൽ കു​​​റ​​​ച്ച​​​തും ചെ​​​ല​​​വു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ധ​​​ന​​​ശേ​​​ഷി​​​യു​​​ടെ പ​​​രി​​​ധി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്ന​​​തി​​​ന് തെ​​​ളി​​​വാ​​​ണ്.

ഇ​​​ത് ഒ​​​രു പ​​​രി​​​വ​​​ർ​​​ത്ത​​​ന ബ​​​ജ​​​റ്റാ​​​ണെ​​ന്നു നി​​രീ​​ക്ഷി​​ക്കാം. ധ​​​ന​​​കാ​​​ര്യ വീ​​​ണ്ടെ​​ടു​​​പ്പി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​കു​​​മോ, അ​​​ല്ലെ​​​ങ്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പ് അ​​​ധി​​​ഷ്ഠി​​​ത ധ​​​ന​​​കാ​​​ര്യ മാ​​​തൃ​​​ക​​​യി​​​ലെ മ​​​റ്റൊ​​​രു അ​​​ധ്യാ​​​യ​​​മാ​​​കു​​​മോ എ​​​ന്ന​​​ത് ബ​​ജ​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ള​​​ല്ല തീ​​​രു​​​മാ​​​നി​​​ക്കു​​​ക. അ​​​ടു​​​ത്ത അ​​​ഞ്ച് വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്ക​​​പ്പെ​​​ടു​​​ന്ന ധ​​​ന​​​കാ​​​ര്യ അ​​​ച്ച​​​ട​​​ക്കം, സു​​താ​​ര‍്യ​​ത, ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ, സ്ഥാ​​​പ​​​ന​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് അ​​​തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ വി​​​ധി നി​​​ർ​​​ണ​​​യി​​​ക്കു​​​ക.

Tags : Kerala Budget@2026 fiscal recovery old fiscal new package

Recent News

Corehub Up