x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 22, 2026 12:00 AM IST | Updated: June 22, 2026 12:00 AM IST

നൂ​റ്റി​നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ഏ​ക മ​ല​യാ​ള ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യു​മാ​യി ക​ഴി​ഞ്ഞ അ​മ്പ​ത്ത​ഞ്ച് വ​ർ​ഷ​ങ്ങ​ൾ മു​മ്പ് തു​ട​ങ്ങി​യ പ​രി​ച​യ​മാ​ണ് എ​നി​ക്കു​ള്ള​ത്.

മ​ല​ബാ​റി​ൽ ദീ​പി​ക ല​ഭി​ക്കാ​തി​രു​ന്ന നാ​ളു​ക​ളി​ൽ കോ​ട്ട​യ​ത്തു​നി​ന്ന് ത​പാ​ലി​ൽ വ​രു​ത്തി വാ​യി​ച്ചി​രു​ന്ന​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഞാ​ൻ.

അ​തി​നെ​ന്നെ പ്രേ​രി​പ്പി​ച്ച​ത് അ​ന്ത​രി​ച്ച കെ.​സി. സെ​ബാ​സ്റ്റ്യ​ൻ എ​ഴു​തി​യി​രു​ന്ന ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ളും നി​യ​മ​സ​ഭാ​നി​രീ​ക്ഷ​ണ അ​വ​ലോ​ക​ന​ങ്ങ​ളു​മാ​യി​രു​ന്നു. എ​ന്നെ​പ്പോ​ലെ​യു​ള്ള രാ​ഷ്‌​ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​തൊ​രു പാ​ഠ​പു​സ​ത​ക​മാ​യാ​ണ് പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്ന​ത്.

ചി​ല പ്ര​മു​ഖ മ​ല​യാ​ള പ​ത്ര​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ളെ ഭ​യ​ന്ന് വാ​ർ​ത്ത​ക​ൾ പ​ല​തും ഒ​തു​ക്കി വ​യ്ക്കു​മ്പോ​ൾ ദീ​പി​ക ധൈ​ര്യ​പൂ​ർ​വം അ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ട് യ​ഥാ​ർ​ഥ പ​ത്ര​ധ​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ൾ​ക്കെ​ന്നും അ​ഭി​മാ​ന​ക​ര​മാ​യി​രി​ക്കും. ദീ​പി​ക​യ്ക്ക് ഇ​നി​യും ഇ​തേ രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യ​ട്ടേയെ​ന്ന് ആ​ശം​സി​ക്കു​ന്ന​തോ​ടൊ​പ്പം ഏ​റെ​ഹൃ​ദ്യ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ക്കു​ന്നു.

- ജോ​സ് ചെ​മ്പേ​രി, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം.

Tags : Satyaduthika celebrates deepika@140

Recent News

Corehub Up