x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു


Published: June 4, 2026 07:31 AM IST | Updated: June 4, 2026 07:31 AM IST

വ​ട​ക്കാ​ഞ്ചേ​രി: ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​ഞ്ഞി​ര​ക്കോ​ട് തോ​ട്ടു​പാ​ല​ത്ത് വീ​ട്ടു​കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഗ്യാ​സ് സി​ലി​ൻ​ഡ​റും മോ​ട്ട​റു​ക​ളും കി​ണ​റ്റി​ലേ​ക്കു​വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കാ​ഞ്ഞി​ര​ക്കോ​ട് തോ​ട്ടു​പാ​ലം സി​ത്താ​ര​വീ​ട്ടി​ൽ സേ​തു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞ​തോ​ടെ വീ​ടി​ന്‍റെ ത​റ​യോ​ടു​ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഭി​ത്തി​യും മ​ഴ​യി​ൽ ഇ​ടി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സേ​തു​വി​ന്‍റെ കു​ടും​ബം. സ​മീ​പ​ത്തെ വ​ട​ക്ക​ൻ​വീ​ട്ടി​ൽ ഷീ​ന​യു​ടെ വീ​ട്ടു​മ​തി​ലും ഇ​ടി​ഞ്ഞു​താ​ഴ്ന്നി​ട്ടു​ണ്ട്. ര​ണ്ട് വീ​ട്ടു​ക​രും ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

സം​ഭ​വ​സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ സേ​തു​വി​ന്‍റെ ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സേ​തു​വി​ന്‍റെ വീ​ടി​ന്‍റെ ഷീ​റ്റു​മേ​ഞ്ഞ ഭാ​ഗ​വും ചെ​രി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വം വി​ല്ലേ​ജ് - പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags : collapsed during rain

Recent News

Corehub Up