x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ: കു​ട്ട​നാ​ട്ടി​ലെ ന​ട​വ​ഴി​ക​ൾ വെ​ള്ള​ക്കെ​ട്ടായി


Published: June 9, 2026 12:54 AM IST | Updated: June 9, 2026 12:54 AM IST

രാ​മ​ങ്ക​രി: കാ​ല​വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തോ​രാ​തെ പെ​യ്ത മ​ഴ​യി​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞു ത​രി​ശി​ട്ടി​രി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു. വെ​ള്ള​ത്തി​ന്‍റെ ഒ​ഴി​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ ഇ​ത് പൊ​ങ്ങി ഒ​ഴു​കി കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പു​ര​യി​ട​ങ്ങ​ളും ചെ​റു​റോ​ഡു​ക​ളും ന​ട​പ്പാ​ത​ക​ളും മ​റ്റും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​ത്തു​ട​ങ്ങി. രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, നെ​ടു​മു​ടി മു​ട്ടാ​ർ, ത​ല​വ​ടി, തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന​തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളും ഇ​തോ​ടെ വ്യാ​പ​ക​മാ​യി.

മ​ഴ​ക്കാ​ല​ത്ത് പ​ന്പാ, മ​ണി​മ​ല​യാ​റു​ക​ളി​ലൂ​ടെ കി​ഴ​ക്ക് നി​ന്ന് കു​ട്ട​നാ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ, ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഷ​ട്ട​റു​ക​ളി​ലൂ​ടെ ക​ട​ലി​ലേ​ക്കും കാ​യ​ലി​ലേ​ക്കും ഒ​ഴു​കി മാ​റു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കു​ട്ട​നാ​ട്ടി​ൽ നി​ര​വ​ധി​യാ​യി​ട്ടു​ള്ള നാ​ട്ടു​തോ​ടു​ക​ൾ മു​ഴു​വ​ൻ പോ​ള​യും മ​ണ്ണും മ​റ്റും അ​ടി​ഞ്ഞ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​നി​ല​യി​ൽ തു​ട​രു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ശ്നം രൂ​ക്ഷ​മാ​ക്കും.

ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക മു​ന്നൊ​രു​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചുവ​രിക​യാ​ണെന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ കാ​ര്യ​മാ​യ യാ​തൊ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. അ​തി​നാ​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന മു​റ​യ്ക്ക് ഇ​വി​ടെ മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ര​ങ്ങേ​റാ​റു​ള്ള വെ​ള്ള​പ്പൊ​ക്ക ദു​രി​തം ഇ​ക്കു​റി​യും അ​തേ​പ​ടി ആ​വ​ർ​ത്തി​ച്ചേ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വി​ട​ത്തെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന ജ​നം. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​റ​യു​ന്ന വെ​ള്ളം അ​പ്പോ​ൾ ത​ന്നെ പ​ന്പ് ചെ​യ്ത് പു​റ​ത്ത് ക​ള​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് നാ​ട്ടു​കാ​ർ ഇ​തി​നു മു​ന്പു പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

അ​ന്നൊ​ന്നും കാ​ര്യ​മാ​യൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ഇ​ക്കു​റി​യും സ്ഥി​തി ഏ​റെ​ക്കു​റെ അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഇ​തി​നൊ​രു മാ​റ്റം വ​രു​ത്തു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. അ​ല്ലാ​ത്ത പ​ക്ഷം കു​ട്ട​നാ​ട്ടി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ടാ​റി​ട്ട​തും ടാ​റി​ടാ​ത്ത​തു​മാ​യ റോ​ഡു​ക​ൾ ത​ക​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല ജ​നം ഇ​ര​ട്ടി ദു​രി​ത​ത്തി​ലാ​കു​ക​യും ചെ​യ്യും.

Tags : Nattuvishesham Local News Rain Kuttanad flooded

Recent News

Corehub Up