ഇരിട്ടി: പായം പഞ്ചായത്തും നബാർഡ്, ജീവൻ ജ്യോതി കൽപ്പറ്റ എന്നിവയുടെ സംയുക്ത പദ്ധതിയായ "ഉർവരം 2026’വനിതാ സംരംഭകത്വ തൊഴിലധിഷ്ഠിത വിദഗ്ധ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
പായം പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. നബാർഡ് ഡിഡിഎം ജിഷി മോൻ മുഖ്യാതിഥിയായി. ജീവൻ ജ്യോതി കൽപ്പറ്റ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. പത്രോസ് പദ്ധതി വിശദീകരണം നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. ജെസി, ബോബി എണ്ണച്ചേരി, എം. സുമേഷ്, പവിത്രൻ പായം, സ്മിത രജിത്ത്, രാധാകൃഷ്ണൻ മാസ്റ്റർ, ശൈലജ ദിനേശൻ ടോം മാത്യു, ബാബു കാറ്റാടി കെ.കെ. മഞ്ജു, നിധിൻ സുധാകരൻ, ജയ്സ് ടി. തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News training