x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ–​മൂ​ന്നാ​ർ രാ​ജ​പാ​ത; ജൈ​​​​വ​​​​വൈ​​​​വി​​​ധ്യ പ​​​​ഠ​​​​നം ന​​​​ട​​​​ത്തി തീ​​​​രു​​​​മാ​​​​നം: മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ


Published: June 9, 2026 01:18 AM IST | Updated: June 9, 2026 01:18 AM IST

കോ​​​​ത​​​​മം​​​​ഗ​​​​ലം: ആ​​​​ലു​​​​വ-​​​​മൂ​​​​ന്നാ​​​​ർ രാ​​​​ജ​​​​പാ​​​​ത വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വിദ​​​ഗ്ധ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി വി​​​​ശ​​​​ദ​​​​മാ​​​​യ ജൈ​​​​വ​​​​വൈ​​​​വി​​​ധ്യ പ​​​​ഠ​​​​നം ന​​​​ട​​​​ത്തി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ൺ.

പ​​​​ഴ​​​​യ ആ​​​​ലു​​​​വ-​​​​മൂ​​​​ന്നാ​​​​ർ രാ​​​​ജ​​​​പാ​​​​ത​​​​യു​​​​ടെ പൂ​​​​യം​​​​കു​​​​ട്ടി മു​​​​ത​​​​ൽ പീ​​​​ണ്ടി​​​​മേ​​​​ട് വ​​​​രെ​​​​യു​​​​ള്ള എ​​​​ട്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​ശേ​​​​ഷം കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ. അ​​​​തു​​​​കൊ​​​​ണ്ടു​​​ത​​​​ന്നെ കോ​​​​ട​​​​തി നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി കൂ​​​​ടാ​​​​തെ വി​​​​ദ​​​​ഗ്ധ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി വ​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ഠ​​​​നം ന​​​​ട​​​​ത്തും.

താ​​​​ൻ മ​​​​ന്ത്രി​​​യാ​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യം ല​​​​ഭി​​​​ച്ച നി​​​​വേ​​​​ദ​​​​നം രാ​​​​ജ​​​​പാ​​​​ത തു​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ത​​​​മം​​​​ഗ​​​​ലം എം​​​​എ​​​​ൽ​​​​എ ഷി​​​​ബു തെ​​​​ക്കും​​​​പു​​​​റം ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ന് പ്ര​​​​ഥ​​​​മ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്നു. കോ​​​​തം​​​​ഗ​​​​ലം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വ​​​​ന്യ​​​​മൃ​​​​ഗ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും രാ​​​​ജ​​​​പാ​​​​ത​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ ഷി​​​​ബു തെ​​​​ക്കും​​​​പു​​​​റം, എ​​​​ഫ്. രാ​​​​ജ, ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, വ​​​​നം വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ന്നി​​​​വ​​​​രും മ​​​​ന്ത്രി​​​​യോ​​​​ടൊ​​​​പ്പ​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പൂ​​​​യം​​​​കു​​​​ട്ടി​​​​യി​​​​ൽ​​​നി​​​​ന്ന് രാ​​​​ജ​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ ഏ​​​​ക​​​​ദേ​​​​ശം എ​​​​ട്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചാ​​​​ണ് സം​​​​ഘം പീ​​​​ണ്ടി​​​​മേ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്. കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ പ​​​​ഴ​​​​യ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ളും നി​​​​ല​​​​വി​​​​ലു​​​​ള്ള മെറ്റിലി​​​​ട്ട പാ​​​​ത​​​​യും മ​​​​ന്ത്രി നേ​​​​രി​​​​ൽ​​​​ക്ക​​​​ണ്ടു വി​​​​ല​​​​യി​​​​രു​​​​ത്തി.

തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ​​​​പാ​​​​ത​​​​യു​​​​ടെ സാ​​​​ധ്യ​​​​ത​​​​ക​​​​ളും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ആ​​​​ലു​​​​വ-​​​​മൂ​​​​ന്നാ​​​​ർ രാ​​​​ജ​​​​പാ​​​​ത തു​​​​റ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യും സാ​​​​ങ്കേ​​​​തി​​​​പ​​​​ര​​​​മാ​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

K-Rail Survey

Tags : Shibu Baby John Aluva-Munnar Rajapatha biodiversity study

Recent News

Corehub Up