ഇർബിൽ: തെക്കൻ ഇറാക്കിൽ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടുണ്ടായ തീപിടുത്തത്തിൽ 21 പേർക്ക് ദാരൂണാന്ത്യം. 20 പേർ ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരത്തോടെ തി ഖാർ പ്രവിശ്യയിലായിരുന്നു അപകടം. മരണപ്പെട്ടവരിൽ 14 പേരുടെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണെന്ന് തിഖാർ പ്രവിശ്യാ കൗൺസിൽ വക്താവ് അഹമ്മദ് സലീം അറിയിച്ചു. മരിച്ചവരിൽ രണ്ട് ഇറാൻ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ട്.
ഷിയാ മുസ്ലിംകളുടെ വിശുദ്ധ നഗരമായ നജഫിൽനിന്ന് തീർഥാടകരുമായി തെക്കൻ തുറമുഖ നഗരമായ ബസ്രയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.