x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു


Published: June 9, 2026 01:51 AM IST | Updated: June 9, 2026 01:51 AM IST

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു . പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​യ്സ​ൺ കാ​ര​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, ജെ​യി​ൻ​സ് ടി. ​മാ​ത്യു , സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷൻമാരായ ജോസുകുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, മേ​രി റെ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടോ​മി സൈ​മ​ൺ, അ​നീ​ഷ് കെ.​പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ന്ത്രി പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യി അ​യ്യ​ങ്കു​ന്നി​ൽ എ​ത്തി​യ മ​ന്ത്രി​ക്ക് ഉ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഇ​രി​ട്ടി: എ​ട​ക്കാ​നം ദേ​ശീ​യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​രി​ട്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി. ​ധ​നി​ഷ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി.​എ​സ്. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. കീ​ഴൂ​ർ വി​യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ടി.​ഒ. ശ്രീ​ജ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ശ​ശി​ധ​ര​ൻ ചാ​ലി​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ, എം. ​രാ​ജ​ൻ, അ​നു​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി ക​ൾ, അ​ണ്ട​ർ 17 കാ​റ്റ​ഗ​റി​യി​ൽ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ നേ​ടി​യ ജെ​സ്വി​ൻ മാ​ത്യു, പ​രി​ശീ​ല​ക​നാ​യ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, വി​വി​ധ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പേ​രാ​വൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ, അം​ഗ​ങ്ങ​ളാ​യ. ലി​സ​മ്മ ജോ​സ​ഫ്, നൂ​റു​ദ്ദി​ൻ മു​ള്ളേ​രി, മു​ൻ മു​ഖ്യാ​ധ്യാ​പ ക​ൻ സ​ണ്ണി കെ ​സെ​ബാ​സ്റ്റ്യ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ പി. ​റോ​ബി​ൻ ജോ​സ​ഫ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, സി​ബി കൂ​മ്പു​ങ്ക​ൽ, സൗ​മ്യ ജോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Honoring

Recent News

Corehub Up