വലിയപറമ്പ്: കുടുംബശ്രീ മിഷൻ ജില്ലാതല ബഡ്സ് സ്കൂൾ പ്രവേശനോത്സവം ഇടയിലക്കാട് ശലഭോദ്യാനം ബഡ്സ് സ്കൂളിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ബുഷറ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രതീഷ്കുമാർ പിലിക്കോട് പദ്ധതി വിശദീകരിച്ചു.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ജില്ലാ പഞ്ചായത്തംഗം ഡോ. സറീന സലാം, ബ്ലോക്ക് പഞ്ചായത്തംഗം കെ. സിന്ധു, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ, വലിയപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ ബി.എസ്. ഷെരീഫ, എൻ. ഷീബ, കെ.പി. അബ്ദുൾ ഷുക്കൂർ, പഞ്ചായത്തംഗം എം. ബാബു, സെക്രട്ടറി ജിമ്മി ജോൺ, അസി. സെക്രട്ടറി കെ. അഷ്റഫ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ടി.പി. രേഷ്മ, പടന്ന പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ എം. രതി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി. രത് നേഷ്, എം. അബ്ദുൾ സലാം, ഷെരീഫ് മാടാപ്പുറം, കെ. മനോഹരൻ, കെ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
നാടൻപാട്ട് കലാകാരൻ റംഷി പട്ടുവത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് സ്കൂൾ ബാഗ്, കുട, നോട്ടുപുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു.
Tags : Nattuvishesham Local News Buds School