കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം വൈസ് ചാൻസലർ ഡോ. കെ.കെ. സാജു.
കണ്ണൂർ: സർവകലാശാല ജീവനക്കാർക്കായി ആരോഗ്യകേന്ദ്രം ആരംഭിച്ചു. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ.കെ. സാജു ഉദ്ഘാടനം നിർവഹിച്ചു. സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് എസ്. സുനിൽകുമാർ, സിന്‍ഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സർവകലാശാല ആസ്ഥാനമായ താവക്കര കാമ്പസിലെ എംഎംടിടിസി കെട്ടിടത്തിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുക. രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഡോക്ടറുടെ സേവനം.
Tags : Health center Nattuvishesham DistrictNews