x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മു​കി​യു​ടെ ഫോ​ണി​ൽ കു​ടു​ങ്ങി പ്ര​തി

പി. ​ജ​യ​കൃ​ഷ്ണ​ൻ
Published: November 18, 2026 07:25 AM IST | Updated: November 18, 2026 07:25 AM IST

കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞാ​മി​ന

ക​ണ്ണൂ​ർ: മെ​ര​ട​ൻ കു​ഞ്ഞാ​മി​ന​യെ (60) കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി സ്വ​ദേ​ശി അ​ബ്ബാ​സ് അ​ലി​യെ ക്രൈം ​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​ത് കാ​മു​കി പൂ​ജ​യു​ടെ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ. ശ​രി​യാ​യ മേ​ൽ​വി​ലാ​സ​മി​ല്ലാ​ത്ത അ​ബ്ബാ​സ് അ​ലി കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഡ​ൽ​ഹി, കോ​യ​ന്പ​ത്തൂ​ർ, ബം​ഗ​ളൂ​രു, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. സ്വ​ന്തം പേ​രി​ൽ ഫോ​ൺ ഇ​ല്ലാ​ത്ത ഇ​യാ​ൾ ഡ​ൽ​ഹി​യി​ലു​ള്ള കാ​മു​കി പൂ​ജ​യു​ടെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ 10 ദി​വ​സം ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കു​ന്ന​ത്. പൊ​ലി​സ് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ കാ​മു​കി​യു​ടെ സിം ​കാ​ർ​ഡ് ന​ന്പ​ർ ഇ​യാ​ൾ മാ​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ്ര​സ്തു​ത മൊ​ബൈ​ൽ പി​ന്തു​ട​ർ​ന്നാ​ണ് അ​ബ്ബാ​സ് അ​ലി​യെ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വ​ല​യി​ലാ​ക്കു​ന്ന​ത്.

കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഡ​ൽ​ഹി സ്വ​ദേ​ശി​നി​ക​ളും അ​ബ്ബാ​സ് അ​ലി​യു​ടെ അ​മ്മ​യു​മാ​യ പ​ർ​വീ​ൺ ബാ​നു (55), സ​ഹോ​ദ​രി സ​ക്കീ​ന ഫാ​ത്തി​മ (32) എ​ന്നി​വ​രെ മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.
കു​പ്ര​സി​ദ്ധ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ഉ​പ​യോ​ഗി​ക്കു​ന്ന ഗാ​ണ്ഡി​വ എ​ഐ പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ദ്യ​ത്തെ ര​ണ്ടു പ്ര​തി​ക​ളെ അ​ന്ന​ത്തെ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ബാ​ല​കൃ ഷ്ണ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​റ​സ്റ്റു ചെ​യ്യു​ന്ന​ത്. മൊ​ബൈ​ൽ സിം ​കാ​ർ​ഡ് നേ​ടി​യെ​ടു ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ൾ ന​ൽ​കി​യ ആ​ധാ​ർ കാ​ർ​ഡി​ലെ ഫോ​ട്ടോ ഗാ​ണ്ഡി​വ എ​ഐ പോ​ർ​ട്ടി​ലെ ഫോ​ട്ടോ​യു​മാ​യി ലി​ങ്കാ​യ​താ​ണ് പ്ര​തി​ക​ളെ കു​രു​ക്കി​യ​ത്.

2016 ഏ​പ്രി​ൽ 30 നാ​ണ് മെ​ര​ട​ൻ കു​ഞ്ഞാ​മി​ന​യെ കൊ​ല​ചെ​യ്യ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​സ്ത്ര വ്യാ​പാ​രി​ക​ളെ​ന്ന വ്യാ​ജേ​ന കു​ഞ്ഞാ​മി​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി​ക​ൾ കു​ഞ്ഞാ​മി​ന​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും, ശേ​ഷം സ്‌​ക്രൂ​ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കു​ഞ്ഞാ​മി​ന ധ​രി​ച്ചി​രു​ന്ന പ​ത്ത് പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത് പ്ര​തി​ക​ൾ ഓ​ട്ടോ​യി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് ഉ​ട​ൻ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് എ​സ്പി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​നി​യും ഈ ​കേ​സി​ൽ പ്ര​തി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.
അ​ബ്ബാ​സ് അ​ലി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ റൗ​ഫ്, മ​നേ​ഷ്, സീ​നി​യ​ർ സി​പി​ഒ മു​ഹ​മ്മ​ദ് ഷം​ഷാ​ദ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.
2021 ജൂ​ണി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ടു​ന്ന​ത്. ഇ​തി​ന​കം ഈ ​കേ​സ് എ​ട്ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​നു കീ​ഴി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ഒ​ടു​വി​ൽ വ​ന്ന ര​ണ്ട് എ​സ്പി​മാ​രാ​ണ് കേ​സ് പൊ​ടി​ത്ത​ട്ടി​യെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Prati gets caught up phone Nattuvishesham DistrictNews

Recent News

Corehub Up