മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രസിഡന്റ് കെ.ജി. സാബു ഉദ്ഘാടനം ചെയ്യുന്നു.
മല്ലപ്പള്ളി: പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രസിഡന്റ് കെ.ജി. സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലൈല അലക്സാണ്ടർ പഞ്ചായത്ത് അംഗങ്ങളായ എസ്. പാർഥൻ, അനു എബി വർഗീസ്, പ്രകാശ്കുമാർ വടക്കേമുറി, പി.ഡി. തങ്കമ്മ, അമ്മിണി ജോൺസൺ, ജേക്കബ് കുഴുവേലിൽ, അനിത പി. മാത്യു, മിനികുമാരി, സിഡിപിഒ ആർ. രാജേശ്വരി, എൽ. ആനി എന്നിവർ പ്രസംഗിച്ചു.
Tags : Arts Festival for Persons Nattuvishesham DistrictNews