കലാസദൻ സാഹിത്യവേദിയും സെന്റ് തോമസ് കോളജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റും ചേർന്നൊരുക്കിയ സംസ്കാരം ചരിത്രത്തിന്റെ മാറ്റൊലി സെമിനാർ തൃശൂർ അതിരൂപത സഹായമ
തൃശൂർ: ചരിത്രവും മതങ്ങളും അനുഷ്ഠാനങ്ങളും പാരന്പര്യങ്ങളുമെല്ലാമാണ് ഓരോ പ്രദേശത്തേയും സംസ്കാരത്തെ രൂപപ്പെടുത്തുന്നതെന്നും സംസ്കാരം മാനവികതയെ വളർത്തുമെന്നും തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കലാസദൻ സാഹിത്യവേദിയും സെന്റ് തോമസ് കോളജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച സംസ്കാരം ചരിത്രത്തിന്റെ മാറ്റൊലി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കലാസദൻ പ്രസിഡന്റ് ബാബു ജെ. കവലക്കാട്ട് അധ്യക്ഷനായി.
പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ, കലാസദൻ സാഹിത്യവേദി കണ്‍വീനർ ഫ്രാങ്കോ ലൂയിസ്, ഹിസ്റ്ററി വിഭാഗം മേധാവി പ്രഫ. ഡാലിയ വർഗീസ് എന്നിവർ പ്രസംഗിച്ചു.