x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിനു തുടക്കം

വെബ്ഡെസ്ക്
Published: November 18, 2026 06:47 AM IST | Updated: November 18, 2026 06:47 AM IST

തെള്ളിയൂർക്കാവ് വാണിഭത്തിലേക്ക് എത്തിച്ചിരിക്കുന്ന പാൽ സ്രാവ് ഉയർത്തിക്കാട്ടുന്ന വ്യാപാരികൾ.

കോ​ഴ​ഞ്ചേ​രി: ഭ​ക്തി​യും വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും ഗ്രാ​മീ​ണ വ്യാ​പാ​ര സൗ​ന്ദ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന തെ​ള്ളി​യൂ​ര്‍​ക്കാ​വ് വൃ​ശ്ചി​ക വാ​ണി​ഭ​ത്തി​ന് തു​ട​ക്ക​മാ​യി. ‌പ​ര​മ്പ​രാ​ഗ​ത അ​വ​കാ​ശി​ക​ള്‍ വെ​ള്ളി​പ്പ​ര​മ്പി​ല്‍ ന​വ​ധാ​ന്യ​ങ്ങ​ളും നാ​ണ​യവും സ​മ​ര്‍​പ്പി​ച്ച​തോ​ടെ​യാ​ണ് വൃ​ശ്ചി​ക വാ​ണി​ഭ​ത്തി​ന് തെ​ള്ളി​യൂ​ര്‍​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ തു​ട​ക്ക​മാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ച​ര​ല്‍​ക്കു​ന്ന് മൈ​ലാ​ടും​പാ​റ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് ന​വ​ധാ​ന്യ​ങ്ങ​ള്‍ ആ​ഘോ​ഷ​പൂ​ര്‍​വം ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ച​ത്. ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഹ​രി​ക്കു​ട്ട​ന്‍, സെ​ക്ര​ട്ട​റി സി.​എ​സ്. അ​നീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

ക്ഷേ​ത്ര മ​ണ്ഡ​പ​ത്തി​ല്‍ ത​ന്ത്രി പ​റ​മ്പൂ​രി​ല്ല​ത്ത് ത്രി​വി​ക്ര​മ​ന്‍ വാ​സു​ദേ​വ ഭ​ട്ട​തി​രി​പ്പാ​ട് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ പൈ​ക്ക​ര, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​എ. അ​നി​ല്‍​കു​മാ​ർ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ജി. സ​തീ​ഷ്‌​കു​മാ​ര്‍, സെ​ക്ര​ട്ട​റി എം.​ആ​ർ. ദി​ലീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 41 ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന ക​ള​മെ​ഴു​ത്തു പാ​ട്ടി​നും തെ​ള​ളി​യൂ​ര്‍​കാ​വ് പാ​ട്ട​മ്പ​ല​ത്തി​ല്‍ തു​ട​ക്ക​മാ​യി. തെ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധ​മാ​യാ​ണ് വൃ​ശ്ചി​ക വാ​ണി​ഭം. ഡി​സം​ബ​ർ ഒ​ന്നു​വ​രെ​യാ​ണ് വ്യാ​പാ​രം.

തെ​ള്ളി​യൂ​ർ​ക്കാ​വ് വാ​ണി​ഭ​ത്തി​ൽ മാത്രം ല​ഭി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ തേ​ടി നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്താ​റു​ണ്ട്.

ക്ഷേ​ത്രപ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന ഹി​ന്ദു സ​മു​ദാ​യ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ഫ​ല​മാ​യ വി​ഭ​വ​ങ്ങ​ള്‍ ദേ​വി​ക്ക് സ​മ​ര്‍​പ്പി​ക്കാ​നാ​യി ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​ര​ത്തി​നു​മു​ന്നി​ല്‍ പാ​യ വി​രി​ച്ച് എ​ത്തി​ച്ചി​രു​ന്ന​താ​ണ് പി​ല്‍​ക്കാ​ല​ത്ത് വ​ലി​യ വ്യാ​പാ​ര​മാ​യി മാ​റി​യ​ത്. അ​ക്കാ​ല​ത്ത് പാ​ല്‍ സ്രാ​വു​ക​ൾ ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്ന​വ​രു​ടെ പി​ന്‍ത​ല​മു​റ​ക്കാ​രാ​ണ് ഒ​രു അ​നു​ഷ്ഠാ​നം​പോ​ലെ ഇ​വി​ടെ സ്രാ​വ് വി​ല്പ​ന​യ്ക്കാ​യി എ​ത്തു​ന്ന​ത്.

ഉ​പ്പു തൊ​ട്ട് ക​ർ​പ്പൂ​രെ വ​രെ ല​ഭി​ക്കു​ന്ന മേ​ള​യെ​ന്ന പ്ര​ത്യേ​ക​ത തെ​ള്ളി​യൂ​ർ​ക്കാ​വ് വ്യാ​പാ​ര​ത്തി​നു​ണ്ട്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, മെ​ത്ത​ക​ൾ, തു​ണി​ക​ൾ, പാ​ത്ര​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി തെ​ള്ളി​യൂ​ർ​ക്കാ​വി​ൽ ല​ഭി​ക്കാ​ത്ത​താ​യി ഒ​ന്നു​മി​ല്ല. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​രി​ക​ൾ ആ​ഴ്ച​ക​ൾ​ക്കു മു​ന്പേ എ​ത്തി മേ​ള​യി​ൽ ത​ങ്ങ​ൾ​ക്കു​ള്ള സ്ഥ​ലം ഉ​റ​പ്പി​ക്കും. കാ​ല​ഘ​ട്ടം മാ​റി​യെ​ങ്കി​ലും പ​ഴ​മ​യു​ടെ ആ​ചാ​രം പോ​ലെ തെ​ള്ളി​യൂ​ർ​ക്കാ​വ് വാ​ണി​ഭം ഇ​ന്നും തു​ട​രു​ക​യാ​ണ്.

ആ​വ​ശ്യ​ക്കാ​രേ​റെ​യും പാ​ൽസ്രാ​വി​ന്

തെ​ള്ളി​യൂ​രി​ലെ വാ​ണി​ഭ​ത്തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്ന​താ​ണ് പാ​ല്‍ സ്രാ​വ് വി​പ​ണി. സം​സ്ഥാ​ന​ത്തെ ക്ഷേ​ത്ര​മ​തി​ല​ക​ത്ത് സ്രാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന ഏ​ക ദേ​വ​സ്ഥാ​ന​മാ​ണ് തെ​ള്ളി​യൂ​ർ​ക്കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്ര മ​തി​ല​കം. ഒ​രു കി​ലോ പാ​ല്‍​സ്രാ​വി​ന് 550 രൂ​പ​യാ​യി​രു​ന്നു ഇ​ന്ന​ലെ വി​ല. ത​ല ഇ​ല്ലാ​ത്ത സ്രാ​വ് ആ​യ​തി​നാ​ലാ​ണ് ഇ​ത്ര​യും വി​ല. ത​ല​യു​ള്ള സ്രാ​വി​ന് 500 രൂ​പ​യാ​ണ് വി​ല. പാ​ല്‍സ്രാ​വി​ന്‍റെ ത​ല ഇ​ല്ലാ​ത്ത ഭാ​ഗ​മാ​ണ് ഏ​റെ ഔ​ഷ​ധ​ഗു​ണ​മു​ള്ള​തെ​ന്നാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യ വി​ശ്വാ​സം. പാ​ല​ക്കാ​ട്-​നെ​ന്മാ​റ മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള സ്ഥ​ല​ത്തെ വി​വി​ധ ജാ​തി​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആ​ളു​ക​ള്‍ പാ​ല്‍സ്രാ​വ് വാ​ങ്ങു​ന്ന​തി​ന് എ​ല്ലാ വൃ​ശ്ചി​ക മാ​സ​ത്തി​ലും തെ​ള്ളി​യൂ​രി​ല്‍ എ​ത്താ​റു​ണ്ട്.

പാ​ല്‍ സ്രാ​വ് ല​ഭി​ക്കു​ന്ന ഏ​ക സ്ഥ​ല​വും തെ​ള്ളി​യൂ​ര്‍​ക്കാ​വാ​ണ്. സ്രാ​വ് ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ക്കാ​മെ​ങ്കി​ലും ഫ്രീ​സ​റി​ല്‍ വ​യ്ക്ക​രു​ത് എ​ന്നാ​ണ് വി​ല്പ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. അ​രി ക​ഴു​കി​യ വെ​ള്ള​ത്തി​ല്‍ ക​ഴു​കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ സ്രാ​വ് ഉ​പ​യോ​ഗി​ക്കാ​വൂ. അ​ച്ചാ​റാ​യും ക​റി വ​യ്ക്കു​ന്ന​തി​നും വ​റു​ക്കു​ന്ന​തി​നും ഇ​ത് ഉ​പ​യോ​ഗി​ക്കാം. തെ​ള്ളി​യൂ​രി​ലെ പാ​ല്‍ സ്രാ​വി​ന് മ​റ്റ് സ്രാ​വു​ക​ളേ​ക്കാ​ള്‍ രു​ചി കൂ​ടു​ത​ലാ​ണെ​ന്നാ​ണ് അ​നു​ഭ​വ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

ആ​ചാ​രാ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ല്ലാ വ​ര്‍​ഷ​വും തെ​ള്ളി​യൂ​ര്‍​ക്കാ​വി​ല്‍ എ​ത്തി പാ​ല്‍സ്രാ​വ് വി​ൽ​ക്കു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി തെ​ള്ളി​യൂ​രി്‍ പാ​ല്‍സ്രാ​വ് വി​ൽ​ക്കു​ന്ന ടെ​ക്സ്റ്റ​യി​ല്‍ വ്യാ​പാ​രി കൂ​ടി​യാ​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി സ​ജീ​വ് രാ​ജ​ധാ​നി പ​റ​ഞ്ഞു. ഇ​വ​ര്‍​ക്കൊ​പ്പം വി​പ​ണ​നം ന​ട​ത്തു​ന്ന പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ ഷെ​മീ​ർ, സാ​ജ​ര്‍, ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ സാ​ഗ​ര്‍ എ​ന്നി​വ​ര്‍ പ​ര​മ്പ​രാ​ഗ​ത​മാ​യ അ​നു​ഷ്ഠാ​നം പോ​ലെ​യാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​ത്.

12 സ്റ്റാ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ പാ​ല്‍സ്രാ​വ് വി​ല്പ​ന​യ്ക്കാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്രാ​വി​നു പു​റ​മേ ക​ട​വ​രാ​ല്‍, നാ​ട​ന്‍ ചെ​മ്മീ​ന്‍, ചൂ​ട, പ​ര​വ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. വി​ഴി​ഞ്ഞം ഹാ​ര്‍​ബ​ർ, കു​ള​ച്ച​ല്‍, സം​സ്ഥാ​ന​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യാ​യ തേ​ങ്ങാ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സ്രാ​വു​ക​ൾ വി​ല്പ​ന​യ്ക്കു സ​ജ്ജ​മാ​ക്കി എ​ത്തി​ക്കു​ന്ന​ത്.

30 കി​ലോ​യു​ള്ള ജീ​വ​നു​ള്ള പാ​ല്‍സ്രാ​വ് ഉ​ണ​ക്കിക്ക​ഴി​ഞ്ഞാ​ല്‍ 14കി​ലോ വ​രെ​യാ​ണ് തൂ​ക്ക​മു​ണ്ടാ​കു​ക. സ്രാ​വി​ന്‍റെ പു​റ​ത്തെ ഗ്രി​പ്പാ​ണ് യ​ഥാ​ര്‍​ഥ സ്രാ​വ് ആ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷം വ​രെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പാ​ല്‍സ്രാ​വാ​ണ് ഏ​റെ​പ്പേ​രും തെ​ള്ളി​യൂ​ർ​ക്കാ​വി​ൽനി​ന്നു വാ​ങ്ങു​ന്ന​ത്.

മേ​ള​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​യി

തെ​ള്ളി​യൂ​ര്‍​ക്കാ​വ് വൃ​ശ്ചി​ക വാ​ണി​ഭ​ത്തി​ന് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക സൗ​ക​ര്യ​മൊ​രു​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി. വാ​ണി​ഭ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ൽ ഇ​ത്ത​വ​ണ പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഇ​ട​പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു. തെ​ള്ളി​യൂ​ര്‍​ക്കാ​വ് വൃ​ശ്ചി​ക വാ​ണി​ഭ ന​ട​ത്തി​പ്പി​ന് 50 ല​ക്ഷ​ത്തോ​ളം രൂ​പ ലേ​ലം ഇ​ന​ത്തി​ൽ ദേ​വ​സ്വത്തിനു ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ശു​ചി​മു​റി, ഇ-​ടോ​യ്‌​ലെ​റ്റ് എ​ന്നി​വ​യൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​ൽ ഇ​ന്ന​ലെ തെ​ള്ളി​യൂ​ർ​ക്കാ​വി​ൽ പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി.

പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​ദ്ദീ​ന്‍, ത​ഹ​സീ​ല്‍​ദാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഇ-​ടോ​യ്‌​ല​റ്റ് ന​ല്കാ​മെ​ന്ന് ദേ​വ​സ്വം​ബോ​ര്‍​ഡും വെ​ള്ളം എ​ത്തി​ക്കാ​മെ​ന്നു ജ​ല​അ​ഥോ​റി​റ്റി​യും അ​റി​യി​ച്ചി​രു​ന്ന​താ​ണ്.

ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ജി. സ​തീ​ഷ്‌​കു​മാ​ര്‍, സെ​ക്ര​ട്ട​റി എം.​ആ​ര്‍. ദി​ലീ​ഷ്, എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തൈ​ക്ക​ര, മെം​ബ​ര്‍​മാ​രാ​യ പി.​എ. അ​നി​ല്‍​കു​മാ​ർ, കു​ഞ്ഞു​മോ​ള്‍ പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ഷേ​ത്ര വി​ശ്വാ​സി​ക​ള്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ഇ-​ടോ​യ്‌​ലെ​റ്റി​നു​ള്ള പ്ലാ​സ്റ്റി​ക് കൂ​ടാ​രം എ​ത്തി​ച്ചെ​ങ്കി​ലും പൈ​പ്പ് സ്ഥാ​പി​ക്കാ​ത്ത​തി​നേ ുട​ര്‍​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്.

Tags : Vrischikam Trade Fair Nattuvishesham DistrictNews

Recent News

Corehub Up