x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്ര​യാ​റി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ; 29.48 കോ​ടി​ക്ക് ക​രാ​ർ ഒ​പ്പി​ട്ടു

വെബ്ഡെസ്ക്
Published: November 18, 2026 06:29 AM IST | Updated: November 18, 2026 06:29 AM IST

തൃ​പ്ര​യാ​ർ: കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് ചേ​ർ​പ്പ് - തൃ​പ്ര​യാ​ർ റോ​ഡി​ൽ ക​നോ​ലി ക​നാ​ലി​നു കു​റു​കെ നി​ർ​മി​ക്കു​ന്ന പു​തി​യ തൃ​പ്ര​യാ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ക്ക​രാ​ർ ഒ​പ്പു​വ​ച്ചു. 29.48 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ സാ​മ്പ​ത്തി​കാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്കാ​യി കു​റ​ഞ്ഞ നി​ര​ക്ക് കോ​ട്ട് ചെ​യ്ത എ. ​ആ​ർ.​എ​സ്. ജാ​സ്മി​ൻ ക​ൺ​സ്ട്ര​ക്‌​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നാ​ണ് ക​രാ​ർ ന​ൽ​കി​യ​ത്.

നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ല ത്തി​ലെ പ്ര​ധാ​ന പ​ദ്ധ​തി​യാ​യ തൃ​പ്ര​യാ​ർ പാ​ലം കി​ഫ്ബി 2016-17 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. 2016 ഒ​ക്ടോ​ബ​ർ 31ന് 30 ​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും 2018 ന​വം​ബ​ർ ഒ​മ്പ​തി​ന് 28.423 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ റി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തി​നാ​ൽ ആ​ദ്യം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് സി.​ആ​ർ. സെ​ഡ് ക്ലി​യ​റ​ൻ​സ് ല​ഭി​ച്ച​തോ​ടെ 29.48 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ സാ​മ്പ​ത്തി​കാ​നു​മ​തി നേ​ടി റീ-​ടെ​ൻ​ഡ​ർ ചെ​യ്താ​ണ് ക​രാ​ർ ഉ​റ​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ൻ വി​ഭാ​ഗ​മാ​യ പി​ഡ​ബ്ല്യൂ​ഡി ഡ്രി​ക് ബോ​ർ​ഡ് ആ​ണ് ആ​ധു​നി​ക രീ​തി​യി​ൽ പാ​ലം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ആ​കെ ഏ​ഴു സ്പാ​നു​ക​ളാ​ണു പാ​ല​ത്തി​നു​ണ്ടാ​വു​ക. 25 മീ​റ്റ​ർ നീ​ള​മു​ള്ള ആ​റ് സ്പാ​നു​ക​ളും മ​ധ്യ​ഭാ​ഗ​ത്താ​യി 44.18 മീ​റ്റ​ർ നീ​ള​മു​ള്ള ബോ​സ്ട്രിം​ഗ് ആ​ർ​ച്ച് സ്പാ​നു​മാ​ണ് വി​ഭാ​വ​ന ചെ​യ്തി​ട്ടു​ള്ള​ത്.

പാ​ലം നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ കി​ഫ്ബി 1,09,38,302 രൂ​പ ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റു​ക​യും ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്ത് സ്ഥ​ല​മേ​റ്റെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഗീ​ത ഗോ​പി എം​എ​ൽ​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​ദി​ഷ്ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി.

Tags : Thriprayar bridge Nattuvishesham DistrictNews

Recent News

Corehub Up