x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഐ​ടി​യു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി


Published: June 9, 2026 01:55 AM IST | Updated: June 9, 2026 01:55 AM IST

മ​ട്ട​ന്നൂ​ർ: ഇ​ന്ധ​ന വി​ല​യി​ലു​ണ്ടാ​കു​ന്ന അ​നി​യ​ന്ത്രി​ത വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​ഐ​ടി​യു മ​ട്ട​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​യ​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​സി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ. ​ജ​യ​പ്ര​കാ​ശ്, എ.​ബി. പ്ര​മോ​ദ്, ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചാ​ലോ​ട് ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് എ​ട​യ​ന്നൂ​രി​ലേ​ക്ക് ന​ട​ന്ന മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ഇ​രി​ട്ടി: പാ​ച​ക വാ​ത​ക-​പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​ഐ​ടി​യു വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​കെ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​ബി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ​സ്. സ​ത്യ​ൻ, എ​ൻ.​ഐ. സു​കു​മാ​ര​ൻ, വി. ​വി​നോ​ദ് കു​മാ​ർ, പി. ​ച​ന്ദ്ര​ൻ, കെ.​സി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News dharna

Recent News

Corehub Up