Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു പാൽവില കൂട്ടുമെന്ന ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ ഉറപ്പ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കെഎസ്എംഎസ്എ കർഷക സംഘടനയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
സംസ്ഥാന പ്രസിഡന്റ് സലികുമാറിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും നൂറുകണക്കിന് ക്ഷീരകർഷകരെ പങ്കെടുപ്പിച്ചു നടത്തിയ മാർച്ച് എറണാകുളം മിൽമ മുൻ ചെയർമാൻ ജോൺ തെരുവത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള ധർണ ഉദ്ഘാടനം ചെയ്തു.
കെഎസ്എംഎസ്എ സംസ്ഥാന സെക്രട്ടറി അനിൽ കുമാർ, ഭാരവാഹികളായ സോണി തെല്ലാമാടം, ജോയ്മോൻ, അജേഷ് മോഹനൻ, സോണി ഈറ്റക്കൻ, വത്സലൻ അടിമാലി, ജോസ്കുട്ടി ശാന്തിഗ്രാം, സണ്ണി തെങ്ങുംപള്ളി, ജോണി വണ്ണപ്പുറം, സാജു തോപ്രാംകുടി എന്നിവർ പ്രസംഗിച്ചു.
District News
പേരാമ്പ്ര: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിപദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരേ സിപിഐ പ്രതിഷേധ ധർണ നടത്തി. വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.
എഐവൈഎഫ് ജില്ലാകമ്മിറ്റി അംഗം ജിജോയ് ആവള, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കൗൺസിൽ അംഗം ശശി കിഴക്കൻ പേരാമ്പ്ര, ഗവ. അഗ്രിക്കൽച്ചറൽ ഫാം വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് പി.കെ. സുരേഷ്, കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, അശോകൻ മഹാറാണി, പി.കെ. രാജു എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ സജീന, എം.കെ. സീമ, കെ.സി. ബാലകൃഷ്ണൻ, കെ. കുഞ്ഞികൃഷ്ണ കുറുപ്പ്, അനിൽ വല്ലരി, കെ.കെ. ബിജു എന്നിവർ നേതൃത്വം നൽകി.