പാലക്കാട്: ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധധർണ നടത്തി.
ഡീസലിന്റെ വിലവർധന പിൻവലിക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് ഒരുരൂപയിൽനിന്ന് അഞ്ചുരൂപയായി വർധിപ്പിക്കുക, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്പോൾ സ്വകാര്യബസ് വ്യവസായം തകരാത്ത വിധത്തിൽ നഷ്ടം നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ധർണ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. സുധാകരൻ, ട്രഷറർ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ കെ. സേതുമാധവൻ, വി.എൻ. ഗിരിപ്രസാദ്, ജോയിന്റ് സെക്രട്ടറിമാരായ എം.എം. ചെറിയാൻ, കെ. ബാലകൃഷ്ണനുണ്ണി, സെൻട്രൽ കമ്മിറ്റിയംഗം പി. രാധാകൃഷ്ണൻ, ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ് പി. കൃഷ്ണകുമാർ, സെക്രട്ടറി റഷീദ് പ്രസംഗിച്ചു.
Tags : Nattuvishesham Local News Private Bus Operators Asso dharna