x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്നു


Published: June 12, 2026 01:35 AM IST | Updated: June 12, 2026 01:35 AM IST

വ​ട​ക്കാ​ഞ്ചേ​രി: ക​ഴി​ഞ്ഞ​ദി​വ​സം​പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​മാ​യി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം​ക​ല്ല് കും​ഭാ​ര​ന​ഗ​ർ റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. 2023 - 24 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച റോ​ഡാ​ണ് ത​ക​ർ​ന്ന​ത്.

പ്ര​ദേ​ശ​ത്ത് കു​ന്നി​ൻ​മു​ക​ളി​ൽ പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തു​മൂ​ലം ചെ​ട്ടി​ക്കു​ന്ന് പ്ര​ദേ​ശ​ത്തു​നി​ന്നു ശ​ക്ത​മാ​യി ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി​പോ​കു​ന്ന​തു​കൊ​ണ്ടാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തേ​ക്ക് ഒ​രു വാ​ഹ​ന​വും വ​രു​ന്നി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ആ​ർ​ക്കെ​ങ്കി​ലും അ​സു​ഖം​വ​ന്നാ​ൽ രോ​ഗി​യെ ഏ​റ്റി​കൊ​ണ്ടു​പോ​കേ​ണ്ട സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

ക​ളി​മ​ൺ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന സ്ഥ​ല​മാ​ണ് ചെ​ട്ടി​യാം​കു​ന്ന്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ക​ളി​മ​ൺ​പാ​ത്ര​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ളി​മ​ൺ​പോ​ലും എ​ത്താ​താ​യ​തോ​ടെ ത​ങ്ങ​ളു​ടെ തൊ​ഴി​ലും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ 2026 - 27 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​മ​യ്യ പ​റ​ഞ്ഞു.

Tags : Nattuvishesham Local Desk road collapsed rain

Recent News

Corehub Up