x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയില്‍ ശക്തമായ മഴ; വെണ്ണലയിലും പാലാരിവട്ടത്തുമടക്കം വെള്ളക്കെട്ട്, വന്‍ ഗതാഗത കുരുക്ക്

കൊച്ചി ബ്യൂറോ
Published: June 6, 2026 12:00 PM IST | Updated: June 6, 2026 12:00 PM IST

കൊച്ചി: എറണാകുളത്ത് രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്. ഇടപ്പള്ളി-വൈറ്റില ദേശീയപാതയിലെ വെണ്ണല ഭാഗത്തെ സര്‍വീസ് റോഡ് വെള്ളത്തിനടിയിലായി. റോഡും ഓടയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ്. ഓടകള്‍ ക്ലീന്‍ ചെയ്യാത്തതും വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്.

പാലാരിവട്ടത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വെള്ളവും ഈ പ്രദേശത്ത് ഇന്ന് എത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ പണി നടക്കുന്നതിനാല്‍ വന്‍ ഗതാഗത കുരുക്കും ഈ പ്രദേശത്തുണ്ട്. മഴ തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ പാലാരിവട്ടത്ത് ബ്ലോക്ക് തുടരുകയാണ്.

കാക്കനാട് നിന്നും ആലുവ ഭാഗത്തു നിന്നും എത്തുന്ന ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴി ആയതിനാല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ വലയുകയാണ് കൊച്ചിയിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ 20 ഓളം വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചി കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, എറണാകുളത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ മലയോര മേഖകളില്‍ മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

Tags : Kochi rain Flood

Recent News

Corehub Up