x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ന്നൂ​രിൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു


Published: May 24, 2026 04:41 PM IST | Updated: May 24, 2026 04:41 PM IST

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​രി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. പു​ലി​യൂ​ർ സ്വ​ദേ​ശി ശി​വ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്നു പോ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ വ​ലി​യൊ​രു ശ​ബ്ദം കേ​ട്ട​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​ത്. ഇ​ന്‍റ​ർ ലോ​ക്കി​ട്ട വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ വീ​ട്ടു​കാ​രു​ടെ ക​ണ്‍​മു​ന്നി​ൽ ഇ​ടി​ഞ്ഞു താ​ഴു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Tags : well collapses chengannur heavy rain

Recent News

Corehub Up